Search by Catagory
BREAKING NEWS
- new article 2 new article 2 new article 2 new article 2 new article 2 new article 2
- article newarticle newarticle newarticle newarticle newarticle new
- new article 2 new article 2 new article 2 new article 2 new article 2 new article 2
- article newarticle newarticle newarticle newarticle newarticle new
Scam And Fraud
Home / Articles/ Scam And Fraud
മോൻസൻ മാവുങ്കൽ പിന്നിലാക്കിയത് ഇരുമ്പുവിലയ്ക്ക് ഈഫൽ ടവർ വിറ്റ വിക്ടർ ലസ്റ്റിഗ്നെയും , 545 എംപിമാരോടൊപ്പം പാർലമെന്റും, താജ്മഹൽ മൂന്നു വട്ടം, രണ്ടു വട്ടം ചെങ്കോട്ട വിറ്റ നട്‌വർലാലിനേയും
By - Siju Kuriyedam Sreekumar --
Friday, October 01, 2021 , 04:28 PM
Click here to read in English
യേശുവിനെ ഒറ്റികൊടുത്തതിന് കിട്ടിയ വെള്ളി കാശു , ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം, മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലെ ‘പുരാവസ്തു’ക്കളെക്കുറിച്ചു കേൾക്കുന്നവർക്കെല്ലാം സംശയം ഇതൊക്കെ വിശ്വസിക്കാനും ആളുണ്ടോ എന്നാണ്. അതും, കെണിയിൽ വീണതു സാധാരണക്കാരൊന്നുമല്ല; കോടീശ്വരന്മാരും സമൂഹത്തിലെ ഉന്നതരും! എന്നാൽ ഇതല്ല, ഇതിനപ്പുറം വലിയ തട്ടിപ്പു നടത്തിയവരും അതിനിരയായവരും ചരിത്രത്തിലുണ്ട്. താജ്മഹലും ഇന്ത്യൻ പാർലമെന്റും ഈഫൽ ടവറും വരെ വിൽപനയ്ക്കു വച്ചവർ! മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പു നടത്തിയ നട്‌വർലാലിനേയും വിക്ടർ ലസ്റ്റിഗ് നെയും മോൻസൻ മാവുങ്കൽ പിന്നിലാക്കിയെന്നു വേണം കരുതാൻ കാരണം അവർ ജീവിച്ച കാലഘട്ടം തന്നെ . ഇവർ രണ്ടുപേരും തട്ടിപ്പു നടത്തുന്ന കാലഘട്ടത്തിൽ ആളുകൾക്ക് ചെക്ക് ചെയ്യാൻ സാങ്കേതിക വിദ്യയോ പരിജ്ഞാനമോ ഉണ്ടായിരുന്നില്ല അതിനാൽ അവരുടെ വാചകമടിയിലും പുറം മോഡിയിലും വീണുപോകാം . പക്ഷെ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ വീണവർ ഇതെല്ലാം ഉള്ള ഈ ആധുനിക കാലഘട്ടത്തിലെ ഉന്നതർ ആണ് എന്നുള്ളതാണ് മോൺസനെ ഇവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
നട്‌വർലാൽ താജ്മഹൽ മൂന്നുവട്ടം, രണ്ടു വട്ടം ചെങ്കോട്ട വിറ്റ മഹാൻ
ഇന്ത്യയുടെ അഭിമാനമായ താജ്മഹൽ മൂന്നു തവണ വിദേശികൾക്കു വിറ്റ വിരുതനാണ് നട്‌വർലാൽ. ഇതു മാത്രമല്ല, ചെങ്കോട്ട രണ്ടു തവണയും ഒരു തവണ രാഷ്ട്രപതിഭവനും ഇയാൾ വിൽപന നടത്തി. എന്തിന്, 545 എംപിമാരെ ഉൾപ്പെടെ ഇന്ത്യൻ പാർലമെന്റും ഒരു വിദേശ പൗരന് വൻ തുകയ്ക്കു ‘വിറ്റിട്ടുണ്ട്’ നട്‌വർലാൽ!
1912ൽ ബിഹാറിലെ ബംഗ്ര ഗ്രാമത്തിൽ ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായി ജനിച്ച മിതിലേഷ് കുമാർ ശ്രീവാസ്തവയാണ് പിൽക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ‘കോൺ ആർട്ടിസ്റ്റ്’ ആയി കുപ്രസിദ്ധി നേടിയ നട്‌വർലാൽ. ചില ഡ്രാഫ്റ്റുകൾ ബാങ്കിൽ ഏൽപിക്കാൻ കൊടുത്തുവിട്ട അയൽവാസിയുടെ ഒപ്പ് കോപ്പിയടിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1000 രൂപ പിൻവലിച്ചാണ് നട്‌വർലാൽ ‘കരിയർ’ തുടങ്ങിയത്. സ്കൂൾ കാലം കഴിഞ്ഞ് ബിരുദ പഠനത്തിനായി കൊൽക്കത്തയിലേക്കു മാറിയതോടെ തട്ടിപ്പുകൾക്കു നൂതന ആശയങ്ങൾ കണ്ടെത്തി.
കോടതി വിധിച്ചത് 113 വർഷത്തെ തടവ്!
ലൈംഗികത്തൊഴിലാളികളെ സന്ദർശിച്ച് അവർക്കു മദ്യം നൽകിയശേഷം പണവും ആഭരണങ്ങളും കവർന്നു കടന്നു കളയുന്നതു പതിവാക്കി. 1937ൽ 9 ടൺ ഇരുമ്പ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടതോടെ, പിടിക്കപ്പെടാൻ സാധ്യത കുറഞ്ഞ തട്ടിപ്പിലേക്കു തിരിയാൻ തീരുമാനിച്ച നട്‌വർലാൽ ഒപ്പുകൾ അനുകരിക്കാനുള്ള തന്റെ കഴിവിനെ ആയുധമാക്കുകയായിരുന്നു. ധീരുഭായ് അംബാനി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ഒപ്പുകൾ അനുകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പാണു പിന്നീടു നട്‌വർലാൽ നടത്തിയത്.
പാര്ലമെന്റ് വിറ്റപ്പോൾ
അക്കാലത്തെ രാജ്യത്തെ വലിയ കോടീശ്വരന്മാരുൾപ്പെടെ ഇയാളുടെ തട്ടിപ്പുകൾക്കിരയായി. പാർലമെന്റ് മന്ദിരം അന്നത്തെ അംഗങ്ങളെയുൾപ്പെടെ വിൽപന നടത്താൻ ഉപയോഗിച്ചതു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ വ്യാജ ഒപ്പ്! മറ്റൊരിക്കൽ, ഇന്ദ്രപ്രസ്ഥ ഓട്ടമൊബീൽസ് എന്ന കമ്പനിയുടെ ഡയറക്ടർ ചമഞ്ഞ് രാജ്യത്തെ ഒരു പ്രമുഖ ബാങ്കിലെത്തി കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19 ലക്ഷം രൂപയും പിൻവലിച്ചു ഇയാൾ. 8 സംസ്ഥാനങ്ങളിലായി നട്‌വർലാലിനെതിരെ നൂറിലേറെ കേസുകളാണു റജിസ്റ്റർ ചെയ്തത്. എല്ലാത്തിലുമായി വിവിധ കോടതികൾ വിധിച്ചത് 113 വർഷത്തെ തടവ്.
ഓരോ കേസിലും ജയിലിലായി അധികം വൈകാതെ ജയിൽചാടി; അങ്ങനെ ആകെ ജയിലിൽ കിടന്നത് 20 വർഷം. 1957ൽ ഒരു കേസിൽ ജയിലിലായ നട്‌വർലാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം കൈക്കലാക്കിയാണു കാൺപുർ ജയിലിൽനിന്നു ചാടിയത്. സഹായിച്ച സ്വന്തം സെല്ലിലെ കാവൽക്കാർക്ക് ഒരു സ്യൂട്കേസ് നിറയെ പണം സമ്മാനിച്ച്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുകളുടെ സല്യൂട്ട് സ്വീകരിച്ച് പ്രധാന ഗേറ്റിലൂടെ കൂളായി ഒരു ജയിൽചാട്ടം! കാവൽക്കാർ പിന്നീടു സ്യൂട്കേസ് പരിശോധിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്നതു പത്രക്കടലാസുകളായിരുന്നു.
പെട്ടന്ന് അപ്രത്യക്ഷനായ നട്‌വർലാൽ
1996ൽ 84–ാം വയസ്സിലാണു നട്‌വർലാൽ അവസാനം അറസ്റ്റിലാകുന്നത്. അപ്പോഴേക്കു പ്രായാധിക്യത്തിന്റെ അവശതകൾ മൂലം വീൽചെയറിലായിരുന്നു. ആ ആരോഗ്യാവസ്ഥയിലും നട്‌വർലാൽ ജയിൽ ചാടി. ആശുപത്രിയിലേക്കു ചികിത്സയ്ക്കു മാറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ നട്‌വർലാലിനെ പിന്നീടാരും കണ്ടിട്ടില്ല. 2009ൽ ഇയാളുടെ വക്കീൽ കോടതിയെ സമീപിച്ച് നട്‌വർലാൽ അക്കൊല്ലം ജൂലൈ 25ന് മരിച്ചതായും അയാളുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
നട്‌വർലാലിന്റെ കഥ സിനിമ ആക്കിയപ്പോൾ Mr Natwarlal and Raja Natwarlal
തൊട്ടുപിന്നാലെ നട്‌വർലാലിന്റെ സഹോദരൻ, അയാളെ കാണാതായ 1996ൽതന്നെ റാഞ്ചിയിൽ മൃതദേഹം കണ്ടെത്തിയിരുന്നെന്നും തങ്ങൾ സംസ്കരിച്ചെന്നും അവകാശപ്പെട്ടു രംഗത്തെത്തി. സത്യത്തിൽ നട്‌വർലാൽ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ?– ഇന്നും സ്ഥിരീകരണമില്ല. എന്തൊക്കെയായാലും, തട്ടിപ്പിലൂടെ സ്വന്തമാക്കിയ സമ്പാദ്യത്തിന്റെ ഒരു വിഹിതം സ്വന്തം നാട്ടിലെ പാവങ്ങൾക്കു നൽകിയിരുന്നതിനാൽ ‘ബംഗ്രയിലെ റോബിൻഹുഡ്’ എന്നും പേരു കിട്ടിയ നട്‌വർലാൽ നാട്ടുകാർക്ക് സ്വീകാര്യനായിരുന്നു. ഇയാളുടെ പ്രതിമ ഗ്രാമത്തിൽ സ്ഥാപിക്കാൻ വരെ ശ്രമമുണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ഇയാളുടെ കഥ പറയുന്ന രണ്ടു സിനിമകളും ബോളിവുഡിൽ പിറന്നു – അമിതാഭ് ബച്ചൻ നായകനായ ‘മിസ്റ്റർ നട്‌വർലാൽ’, ഇമ്രാൻ ഹാഷ്മിയുടെ ‘രാജാ നട്‌വർലാൽ’ എന്നിവ.
വിക്ടർ ലസ്റ്റിഗ് ഈഫൽ ടവറും വിറ്റു
പാരിസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫൽ ടവർ രണ്ടു തവണ വിൽപന നടത്തിയ വിരുതനാണു വിക്ടർ ലസ്റ്റിഗ്. ഓസ്ട്രിയയിലെ ഹംഗറിയിൽനിന്ന് ഉപരിപഠനത്തിന് പാരിസിലെത്തിയ ലസ്റ്റിഗ് 19ാം വയസ്സിൽ പഠനമൊക്കെ നിർത്തി ചൂതാട്ടത്തിലേക്കാണ് ആദ്യം തിരിഞ്ഞത്. ഒരു ദിവസം, ഈഫൽ ടവറിന്റെ പരിപാലനച്ചെലവ് സർക്കാരിനു താങ്ങാൻ കഴിയുന്നില്ലെന്നും സാമ്പത്തിക പ്രതിസന്ധിയാണെന്നുമൊക്കെ വിശദീകരിച്ച് ഒരു പത്രവാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് ലസ്റ്റിഗിന് ആശയം മിന്നിയത്; സർക്കാർ ഇത്ര പ്രതിസന്ധിയിലാണെങ്കിൽ ഈഫൽ ടവർ പരിപാലിക്കാൻ കഴിവുള്ളൊരാൾക്ക് വിറ്റാലെന്താ?
മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ ചമഞ്ഞ്, ‘ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് മിനിസ്ട്രി ഓഫ് പോസ്റ്റ്സ് ആൻഡ് ടെലിഗ്രാഫ്സ്’ എന്നു സ്വയം പരിചയപ്പെടുത്തിയാണ് ലസ്റ്റിഗ് ‘ഇരകളെ’ വീഴ്ത്താനിറങ്ങിയത്. പ്രൗഢിയിൽ വസ്ത്രംധരിച്ച് അത്യാഡംബര കാറിലെത്തി നഗരത്തിലെ മുന്തിയ ഹോട്ടലിൽവച്ചായിരുന്നു ടവർ ‘വാങ്ങാൻ’ എത്തിയ വ്യാപാരികളുമായുള്ള കൂടിക്കാഴ്ച. ഇരുമ്പുവിലയ്ക്കാണു സർക്കാർ ടവർ വിൽക്കാനുദ്ദേശിക്കുന്നതെന്നും സംഗതി പുറത്തറിഞ്ഞാൽ വൻ പ്രതിഷേധമുണ്ടാകുന്നതിനാൽ അതീവ രഹസ്യമായാണു കച്ചവടമെന്നുമെല്ലാം വിശ്വസിപ്പിച്ച് ആന്ദ്രേ പൊയ്സൻ എന്ന ചെറുകിട വ്യാപാരിയുമായി ലസ്റ്റിഗ് കച്ചവടം ഉറപ്പിച്ചു.
രണ്ടാമത്തെ കൂടിക്കാഴ്ചയിൽതന്നെ ടവറിന്റെ വില കൈമാറി പൊയ്സൻ ഈഫൽ ടവർ സ്വന്തമാക്കുകയും ചെയ്തു. താനുമായി കച്ചവടമുറപ്പിച്ചതിനു ലസ്റ്റിഗ് ചോദിച്ച കമ്മിഷനും കൊടുത്തിരുന്നു പൊയ്സൻ. പിറ്റേന്ന്, ടവർ പൊളിച്ചുവിൽക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കു സ്ഥലത്തെത്തിയപ്പോഴാണു ഫ്രഞ്ച് സർക്കാരിന് അതു വിൽക്കുന്നതിനെക്കുറിച്ച് ആലോചനപോലും ഇല്ലെന്ന സത്യം പാവം പൊയ്സൻ അറിയുന്നത്. അപ്പോഴേക്കു കിട്ടിയ കാശുമായി ലസ്റ്റിഗ് സ്ഥലം കാലിയാക്കിയിരുന്നു.
രണ്ടാമതൊരിക്കൽ കൂടി ലസ്റ്റിഗ് ഈഫൽ ടവർ വിൽക്കാൻ ശ്രമം നടത്തി. അത്തവണ പക്ഷേ, കച്ചവടമുറപ്പിക്കും മുൻപേ പൊലീസിനു വിവരം കിട്ടിയതറിഞ്ഞ് നീക്കം ഉപേക്ഷിച്ചു യുഎസിലേക്കു കടന്നു. പല ഭാഷകളിലുള്ള പ്രാവീണ്യം മുതലാക്കി യുഎസിൽ സ്ഥിരതാമസമാക്കി. ലസ്റ്റിഗ് നടത്തിയ മറ്റൊരു തട്ടിപ്പാണ് ‘റുമേനിയൻ ബോക്സ്’. നോട്ടടിക്കുന്ന ഒരു മെഷിനാണു സംഗതി. ഓരോ 6 മണിക്കൂറിലും മെഷിനിൽനിന്ന് 100 ഡോളർ വീതം വരുമെന്നാണ് ഇയാൾ ഇരകളെ വിശ്വസിപ്പിച്ചത്. ആദ്യ 12 മണിക്കൂറിൽ 200 ഡോളർ കിട്ടിയതോടെ ചോദിച്ച വിലകൊടുത്ത് ധനമോഹികളായ ഒട്ടേറെപ്പേർ മെഷിൻ വാങ്ങി. ഒരു സാധാരണ പ്രിന്ററിൽ ചെറിയ മാറ്റങ്ങൾ വരുത്തി നവീകരിച്ച ഉപകരണത്തിൽനിന്ന് പിന്നീടു വന്നതത്രയും വെള്ള പേപ്പർ. മെഷിൻ കൈമാറി കാശും വാങ്ങി സ്ഥലം വിടാൻ ലസ്റ്റിഗിന് 12 മണിക്കൂർ ധാരാളമായിരുന്നു.
നട്‌വർലാലിനെയും വിക്ടർ ലസ്റ്റിഗിനെയും പോലെ സമൂഹത്തിലെ ഉന്നതരെയും ധനികരെയും അധികാരികളെയുമെല്ലാം ‘കലാപരമായി’ വഞ്ചിക്കുന്ന തട്ടിപ്പുകാരെ ‘കോൺ ആർട്ടിസ്റ്റ്’ എന്നാണു വിളിക്കുക. വിശ്വസിക്കാനാകാത്ത തരത്തിൽ ആളുകളെ വഞ്ചിച്ച് കുപ്രസിദ്ധി നേടിയ കോൺ ആർട്ടിസ്റ്റുകൾ വേറെയുമുണ്ട് ചരിത്രത്തിൽ. മോൻസൻ മാവുങ്കൽ ഇതുവരെയുള്ളതിൽ അവസാനത്തേതു മാത്രം. ലോകം കണ്ട ഏറ്റവും വലിയ കോൺമാൻ ആയി അറിയപ്പെടുന്ന വിക്ടർ ലസ്റ്റിഗിന്റെ പേരിൽ കോൺ ആർട്ടിസ്റ്റുകൾക്കുള്ള 10 കൽപനകൾ വരെ എഴുതപ്പെട്ടിട്ടുണ്ട്!
The Ten Commandments of Con Men:
1. Be a patient listener (it is this, not fast talking, that gets a con man his coups).
2. Never look bored.
3. Wait for the other person to reveal any political opinions, then agree with them.
4. Let the other person reveal religious views, then have the same ones.
5. Hint at sex talk, but don’t follow it up unless the other fellow shows a strong interest.
6. Never discuss illness, unless some special concern is shown.
7. Never pry into a person’s personal circumstances (they’ll tell you all eventually).
8. Never boast. Just let your importance be quietly obvious.
9. Never be untidy.
10. Never get drunk.
സാധാരണ ക്രൈമുകളില്‍ നിന്ന് വ്യത്യസ്ഥമായി കോണ്‍ ആര്‍ട്ടിസ്റ്റുകളോട് ആളുകള്‍ക്ക് ഒരു മമത തോന്നും, കാരണം ഇവര്‍ പറ്റിക്കുന്നത് സമൂഹത്തിലെ ഏറ്റവും ഉന്നതരായ, അധികാരമുള്ള ,പദവിയുള്ള ,ധനികരായ ആളുകളെ ആണല്ലോ ,അത് കേള്‍ക്കുമ്പോഴുണ്ടാകുന്ന ഒരു മനസുഖം, ഒപ്പം ഇതിലെ കലാപരമായ വഞ്ചനയും രസമുള്ള സംഗതികള്‍ ആണല്ലോ .ഇത്തരം കഥകളെ Picaresque stories സ്ഥേയ കൌശല കഥകള്‍ എന്നാണു പറയുക, ഇതിനു ഭയങ്കര പോപ്പുലാരിറ്റി ഉണ്ട്. മലയാളത്തിലെ ആദ്യ ചെറുകഥ ആയ 'വാസനാ വികൃതി ' തന്നെ ഇത്തരമൊരു കഥയാണ് , വളരെ സ്വാഭാവികം അല്ലെ .
ഈ പരിപാടിയില്‍ ലെജെന്റുകള്‍ ആയ മലയാളികള്‍ ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും . 22000 കോടി റിസര്‍വ് ബാങ്ക് ഇടപെട്ടു ബ്ലോക്ക് ചെയ്തിരിക്കുന്നു ,അത് റിലീസ് ചെയ്യിക്കാന്‍ വേണ്ടി പത്ത് കോടി രൂപ വിദ്യാസമ്പന്നരായ ആളുകളില്‍ നിന്ന് വാങ്ങിച്ച മോന്‌സന്‍ ഒരു കില്ലാടി തന്നെ , അമേരിക്കയില്‍ ആണെങ്കില്‍ അയാളെ എഫ് ബി ഐ എടുത്തേനെ
Know About Con Artists Monson Mavunkal Indian Natwarlal and Austrian Victor Lustig
Updated: Friday, October 01, 2021 , 04:28 PM
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Article Booklet
Architecture
TRAVEL
VIDEO
AUTO
CLIMATE
ARTICLES
SHORT STORY
LITERATURE
SHORT FILM
INTERVIEW
TECHNOLOGY
SCIENCE
CURRENT AFFAIRS
ASTROLOGY
EDUCATION
Copyright © 2024 VISUM Expresso LLP, All Right reserved.
LEAVE A REPLY