visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Epidemic And Pademic

Home / Health/ Epidemic And Pademic
Dr.Rani binoy

കൊറോണാ വിവാദങ്ങൾ.

By - Dr.Rani binoy -- Tuesday, June 29, 2021 , 09:10 PM
കൊറോണാ വിവാദങ്ങൾ.
Dr.Rani binoy.


    കൊറോണ യുടെ ഗ്രാഫ് എല്ലായിടത്തും താഴേക്ക് ഇറങ്ങിയിരിക്കുന്നു.കേരളവും ഭരണാധികാരികളും അത് മുഖവിലയ്ക്ക് എടുക്കുന്നില്ല എങ്കിലും കേന്ദ്രം, ഗ്രാഫ് അനുസരിച്ച് അഞ്ചാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു.

സ്കൂളുകൾ മുതൽ സിനിമാ തിയേറ്ററുകൾ ഒക്കെ അടഞ്ഞു കിടക്കുന്നു.
പൊതു പരിപാടിയിൽ ഇരുപത് പേർ വരെ ആകാം.

ആധുനിക വൈദ്യശാസ്ത്ര വിചക്ഷണൻമാരുടെ അഭിപ്രായത്തിൽ കൊറോണ ടെസ്റ്റിൽ തെളിയുന്ന പോസിറ്റീവ് കേസുകളുടെ മുപ്പത് മടങ്ങിലേറെ പോസിറ്റീവ് കേസുകൾ സമൂഹത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.

അവർക്ക് എന്ത്കൊണ്ട് കൊറോണ മാരകമാവുന്നില്ല എന്ന ചോദ്യം ഉയർന്നപ്പോൾ ആധുനിക വൈദ്യശാസ്ത്ര വിചക്ഷണർക്ക് പിടിവള്ളി ആയത് ഹേർഡ് ഇമ്മ്യുണിറ്റി ആണ്.

സബ്ക്ളിനിക്കൽ കൊറോണ അണുബാധ ഹേർഡ് ഇമ്മ്യുണിറ്റി തരും.

കഴിഞ്ഞദിവസം ആധുനിക വൈദ്യശാസ്ത്ര വിചക്ഷണനായ മാത്യു, കിരൺ എന്ന സോഫ്റ്റ്‌വെയർ വിദഗ്ദ്ധനൊട് നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പിൽ, ഗുജറാത്ത് എന്ന ഇന്ത്യൻ സംസ്ഥാനം കൊറോണ രോഗികളുടെ എണ്ണം കുറച്ച് കാണിച്ചു അതായത് യഥാർത്ഥ എണ്ണം മുക്കി എന്നൊക്കെ പറയുന്നത് കേട്ടു.

ഗുജറാത്തിൽ ആണ് ഹോമിയോ ശാസ്ത്രം കണ്ടെത്തിയ Ars alb30 എന്ന പ്രതിരോധം വ്യാപകമായ രീതിയിൽ ഉപയോഗിച്ചത്. അത് ഗുജറാത്തിലെ ആരോഗ്യവകുപ്പിന്റെ മേധാവി വീഡിയോ യിലൂടെ രാജ്യമൊട്ടാകെ വെളിപ്പെടുത്തി യിരുന്നു. അപ്പോള് അമേരിക്കൻ പ്രസിഡന്റ്, കൊറോണ mortality rate ഇന്ത്യ കുറച്ച് കാണിച്ചു എന്ന പോലെ ആവില്ലേ മാത്യൂവിൻറെ ഗുജറാത്ത് മുക്കൽ.!!!



പിന്നെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് ഹേർഡ് ഇമ്മ്യുണിറ്റി കിട്ടാൻ? ഇതിന് മറുപടി ആധുനിക വൈദ്യശാസ്ത്ര വിചക്ഷണൻമാർക്ക് നൽകാൻ കഴിയുമോ?

ഹോമിയോ ശാസ്ത്രം ജീനസ് എപ്പിഡമിക്കസ് രീതിയിൽ കണ്ട് പിടിച്ച Ars alb30 എന്ന മരുന്ന് ആരോഗ്യം ഉള്ള ആൾക്ക് കൊടുക്കുമ്പോൾ അത് ആ വ്യക്തിയിൽ ഒരു സബ് ക്ളിനിക്കൽ കൊറൊണ അറ്റാക്ക് ഉണ്ടാക്കുകയും അയാൾക്ക് ഹേർഡ് ഇമ്മ്യുണിറ്റി കിട്ടുകയും ചെയ്യും.

അതു പോലെ ആയുഷ് രീതികളിലെ മറ്റു ശാഖകളിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉള്ള ഡയറ്റ് അഡീഷൻസും എല്ലാവർക്കും നല്ല ഗുണങ്ങൾ കൊടുക്കും.

എന്നാലോ നമ്മുടെ ഈ കേരളത്തിൽ ആയുഷ് രീതിയിൽ കൊറൊണ ചികിത്സ നടത്തുന്നത് തെറ്റാണത്രെ .ഏതോ ഒരു ലോക്കൽ സംഘടനയെ പേടിച്ച് കേരള സർക്കാർ എടുത്ത ഈ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ട 2020 ലെ ആയുഷ് വകുപ്പിൽ മറ്റു വൈദ്യശാഖകളും അലോപ്പതി വകുപ്പും ഒരേ കുടക്കീഴിൽ എന്ന നിയമത്തിന് എതിരാണ്.

വാൽ കഷ്ണം.. ഹോമിയോ പ്രതിരോധം കൊടുത്തത് കേരളത്തിലെ ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തി താഴെ ആളുകൾക്ക് മാത്രം. കൊറോണ ബാധിതരുടെ സാന്ദ്രത ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിൽ.

Dr.Rani binoy.



LEAVE A REPLY

Security code:

COMMENTS

Be the first to comment