visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Asia

Home / News/ Asia
Afghanistan Air force A 29 Fighter Flight

അഫ്ഗാന് പുറത്തെത്തിച്ച 46 പോര്‍വിമാനങ്ങള്‍ താലിബാന് കിട്ടുമോ; കൊല്ലുമോ പൈലറ്റുമാരെ

By - Siju Kuriyedam Sreekumar -- Monday, September 13, 2021 , 10:09 PM
 താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുന്നതിനു മുമ്പ് ഉസ്‌ബെക്കിസ്ഥാനിലേക്കു മാറ്റിയ പോര്‍വിമാനങ്ങളും ഹെലികോപ്റ്ററുകളും പൈലറ്റുമാരും എന്തു ചെയ്യുമെന്നതില്‍ അനിശ്ചിതത്വം. എ-29 ലൈറ്റ് അറ്റാക്ക് വിമാനങ്ങളും യുഎച്ച്-60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള 46 വിമാനങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നതിലാണു വ്യക്തതയില്ലാത്തത്. ഇവ താലിബാനു ലഭിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ടെര്‍മെസ് നഗരത്തിനടുത്തുള്ള ഉസ്‌ബെക്ക് ക്യാംപില്‍ പൈലറ്റുമാര്‍ തടവുകാരെപ്പോലെയാണു കഴിഞ്ഞിരുന്നത്. അഫ്ഗാനു പുറത്തെത്തിച്ച വിമാനങ്ങള്‍ തിരികെ അമേരിക്കയിലേക്കു തന്നെ കൊണ്ടുപോകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അവ താലിബാന് നല്‍കില്ലെന്നും ഉസ്‌ബെക്കിസ്ഥാനിലെ മുന്‍ യുഎസ് അംബാസഡറായ ജോണ്‍ ഹെര്‍ബ്‌സ്റ്റ് പറഞ്ഞു. 


ഒരു മാസത്തോളം ഉസ്‌ബെക്ക് ക്യാംപിലുണ്ടായിരുന്ന, യുഎസ് പരിശീലനം ലഭിച്ച അഫ്ഗാന്‍ പൈലറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും ഞായറാഴ്ച രാജ്യം വിടാന്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനി പൈലറ്റുമാരും അവരുടെ വിമാനങ്ങളും തിരികെ വരണമെന്നു യുഎസുമായുള്ള കരാറിനു പിന്നാലെയാണു പൈലറ്റുമാര്‍ ഉസ്‌ബെക്കിസ്ഥാന്‍ വിടുന്നത്. വിമാനങ്ങളെയും ജീവനക്കാരെയും കൈമാറാന്‍ ഉസ്‌ബെക്കിസ്ഥാനില്‍  താലിബാന്‍ സമ്മര്‍ദം ചെലുത്തിയതായി യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഇവിടെനിന്നുള്ള ആദ്യ സംഘം യുഎഇയിലേക്കു പോയെന്നാണു റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ കൈമാറ്റം അടുത്ത ദിവസങ്ങളില്‍ നടക്കുമെന്നാണു സൂചന. ഇതിനു മുന്നോടിയായി ജീവന്‍ കൈപിടിച്ചു പൈലറ്റുമാര്‍ ഉസ്‌ബെക്കിസ്ഥാന്‍ വിട്ടുപോകുന്നെന്ന വാര്‍ത്തയോടു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനയിലെ ഉസ്‌ബെക്കിസ്ഥാന്‍ മിഷനും താലിബാനും പ്രതികരിച്ചിട്ടില്ല. അഫ്ഗാനിലേക്കു തിരിച്ചയയ്ക്കപ്പെടുമെന്നും താലിബാന്‍ കൊല്ലുമെന്നും പൈലറ്റുമാര്‍ ഭയപ്പെടുന്നതായി നേരത്തേതന്നെ റിപ്പോര്‍ട്ടുണ്ട്.


കഴിഞ്ഞ മാസം അഫ്ഗാന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ഡ്രോണ്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും താലിബാന്‍ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ പുതിയ സുരക്ഷാസേനയില്‍ ചേരാന്‍ മുന്‍ സൈനികരെ ക്ഷണിക്കുമെന്നും അവര്‍ക്ക് ഒരു ദോഷവും സംഭവിക്കില്ലെന്നും താലിബാന്‍ പറഞ്ഞിട്ടുണ്ട്. ഈ വാഗ്ദാനം പൊള്ളയാണെന്നാണ് അഫ്ഗാന്‍ പൈലറ്റുമാര്‍ പറയുന്നത്. യുഎസ് പരിശീലനം ലഭിച്ച, ഇംഗ്ലിഷ് സംസാരിക്കുന്ന പൈലറ്റുമാര്‍ അവരുടെ മുഖ്യലക്ഷ്യമാണ്. താലിബാന്‍ പോരാളികള്‍ പൈലറ്റുമാരെ കണ്ടെത്തുകയും ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്.



LEAVE A REPLY

Security code:

COMMENTS

Be the first to comment