visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
Monson Mavunkal

മോന്‍സണെ സംരക്ഷിച്ചത് ഉന്നതര്‍; മോൺസൺ അവർ അറിയാതെ അവരെക്കൊണ്ടു എല്ലാം ചെയ്യിക്കുകയായിരുന്നു ,പുറത്തു വന്ന തെളുവുകളിൽ കേസില്‍ ട്രാഫിക് ഐ.ജി. ലക്ഷ്മണ ഇടപെട്ടതിന്റെ ഇമെയിലുകളും

By - Siju Kuriyedam Sreekumar -- Tuesday, September 28, 2021 , 12:38 PM



ചേര്‍ത്തല:  മോന്‍സണ്‍ മാവുങ്കല്‍ വളരെ ആസൂത്രിതമായാണ് തട്ടിപ്പു നടത്തിയിരുന്നത് . പലനാൾ കള്ളൻ ഒരുനാൾ പിടിക്കപെടുമല്ലോ . മോന്‍സണ്‍ന്റെ അത്യാഗ്രഹമാണ് അതിലേക്കു വഴിവച്ചത് . കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തല്‍. പലപ്പോഴും അവർ അറിയാതെ അവർ അതിൽ ചെന്ന് ചാടുകയായിരുന്നു . മോന്‍സണ്‍ അതിനുവേണ്ട സാഹചര്യം സൃഷ്ട്ടിച്ചു അവരെക്കൊണ്ടു അത് ചെയ്യിക്കുകയായിരുന്നു . അതിനു മോന്‍സനു ഒരു പ്രതേക കഴുവ് ഉണ്ടായിരുന്നു.   ട്രാഫിക് ഐജി ജി. ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്റെ ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ മോന്‍സണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ലക്ഷമണ ആവശ്യപ്പെട്ടതിന്റെ തെളിവുകളാണ്‌ പുറത്തുവന്നത്. 

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാല്‍ കേസന്വേഷണം തിരിച്ച് ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയില്‍ വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നത്. 
 
കേസന്വേഷണം മാറ്റാന്‍ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയില്‍ വിവരങ്ങള്‍ മോന്‍സണ്‍ തന്നെയാണ് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നത്. തങ്ങളില്‍ വിശ്വാസ്യതയുണ്ടാക്കാനാണ് മോന്‍സണ്‍ ഐജിയുടെ ഉത്തരവ്  കാണിച്ചുതന്നതെന്ന് പരാതിക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേര്‍ത്തലയില്‍ നടന്ന മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോന്‍സണും തമ്മില്‍ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഒക്ടോബര്‍ ആറ് വരെ റിമാന്‍ഡിലുള്ള മോന്‍സണെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. 


തട്ടിപ്പിന്റെ രീതി 


 മോൺസൺ    തന്റെ കടലാസ് കമ്പനികളുടെയും , പ്രവാസി  ഓർഗനൈസേഷൻന്റെയും, മറ്റു പല സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെയും അവാർഡ് ദാന ചടങ്ങുകളുടെ ഫോട്ടോയും അവിടെ വരുന്ന ആളുകളുമായി ഉണ്ടാക്കുന്ന പരിചയവും   ദുരുപയോഗം ചെയ്തു ഉന്നതരുമായി അടുപ്പം ഉണ്ടാക്കി അവരുടെ കൂടെ ഫോട്ടോ എടുക്കും അതാണ് തട്ടിപ്പിന്റെ ആദ്യ പടി  . പിന്നെ ആ ഫോട്ടോയും അവരുമായുള്ള കൂടികാശ്ചയുടെ വിഡിയോകളും കാണിച്ചു ആളുകളുടെ വിശ്വാസം കൈയിലെടുക്കും. പല രേഖകളും  മോൺസൺ സ്വായം ഉണ്ടാക്കിയതാണ് . പുരാവസ്തു വാലുവേഷൻ സർട്ടിഫിക്കറ്റ് എന്നത് തന്നെ വലിയ തട്ടിപ്പു ആയിരുന്നു . പിന്നെ ഇരകളിൽ നിന്ന് അവരുടെ വിശ്വാസം നേടി എടുക്കാൻ ഉന്നതരുടെ വീട്ടിൽ അവർ പോലും അറിയാതെ ആണ് പൈസ കൈമാറ്റം നടത്തിയിരുന്നത് .  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment