visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
irregularities in chit of co op society controlled by CPM

സി.പി.എം. നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട്

By - Siju Kuriyedam Sreekumar -- Friday, October 01, 2021 , 10:50 PM
പേരാവൂർ (കണ്ണൂർ): സി.പി.എം. നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി നടത്തുന്ന ചിട്ടിയിൽ കോടികളുടെ ക്രമക്കേട് നടന്നതായി പരാതി. ചിട്ടിപ്പണം തിരികെകിട്ടാത്തതിൽ ക്ഷുഭിതരായ ഇടപാടുകാർ സൊസൈറ്റിക്ക് മുന്നിൽ എട്ടുമണിക്കൂറോളം കുത്തിയിരിപ്പ് സമരവും ഉപരോധവും നടത്തി. 2000 രൂപ വീതം 50 മാസം അടയ്ക്കേണ്ട ഒരുലക്ഷം രൂപയുടെ ചിട്ടി പൂർത്തിയായിട്ടും പലർക്കും പണം കിട്ടിയില്ലെന്നാണ്‌ പരാതി.

നറുക്ക് വന്നവർ തുടർന്ന് പണം അടയ്ക്കേണ്ടതില്ലാത്ത ചിട്ടിയിൽ ഏകദേശം 700-ലധികം അംഗങ്ങളെ ചേർത്തിട്ടുണ്ടെന്നാണ് പറയുന്നത്. 2017-ൽ ആരംഭിച്ച ചിട്ടി 2021 ഓഗസ്റ്റ് 15-ന് അവസാനിച്ചു. ഇതിൽ 50 പേർക്ക് നറുക്കെടുപ്പിലൂടെ പണം നല്കിയിട്ടുണ്ട്‌. ഇനിയും 350-ലധികം പേർക്ക് ചിട്ടിപ്പണം കിട്ടാനുണ്ടെന്ന്‌ ഇടപാടുകാർ പറയുന്നു. ഓഗസ്റ്റ് 16 മുതൽ ബാക്കിയുള്ളവർക്ക് പണം നൽകുമെന്ന് സൊസൈറ്റി അധികൃതർ പറഞ്ഞെങ്കിലും ഫലം കണ്ടില്ല. പണം ലഭിക്കാതായതോടെ ഇടപാടുകാർ പേരാവൂർ എസ്.എച്ച്.ഒ.യ്ക്ക് പരാതി നല്കി.

സെപ്റ്റംബർ 30-ന് പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ എല്ലാവർക്കും പണം നല്കാൻ തീരുമാനമായെങ്കിലും ഇനിയും ആറുമാസംകൂടി അവധി വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ്‌ ഇടപാടുകാർ സമരത്തിനിറങ്ങിയത്. പേരാവൂർ പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി ഏഴോടെ ഉപരോധം അവസാനിപ്പിച്ചു. പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭരണസമിതിയും സെക്രട്ടറിയും ഇടപാടുകാരുടെ പ്രതിനിനിധികളും പോലീസിന്റെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

മൂന്നരക്കോടിയുടെ ക്രമക്കേടെന്ന് ഇടപാടുകാർ

   സൊസൈറ്റിയുടെ ചിട്ടി ഇടപാടിൽ മാത്രം മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഈ പണമുപയോഗിച്ച് സൊസൈറ്റി സെക്രട്ടറി സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങിയതായും ചിട്ടിക്ക് ചേർന്ന 350-ലധികം പേരെ വഞ്ചിച്ചതായും അവർ ആരോപിച്ചു. ചെറുകിട വ്യാപാരികളും തൊഴിലുറപ്പ് തൊഴിലാളികളുൾപ്പെടെയുള്ള തൊഴിലാളികളുമാണ് കൂടുതലും ചേർന്നത്. പരാതി ഉയർന്നിട്ടും സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതി പ്രശ്നത്തിൽ ഇടപെടാത്തത് ദുരൂഹമാണ്. ഒരുലക്ഷത്തിന്റെ നറുക്ക് ചിട്ടിക്ക് പുറമേ മറ്റ് ചിട്ടികളിലും ക്രമക്കേട് നടന്നതായി ഇടപാടുകാർ പറഞ്ഞു. പത്രസമ്മേളനത്തിൽ സിബി മേച്ചേരി, ജോൺ പാലിയത്തിൽ, രാജേഷ് മണ്ണാർകുന്നേൽ, ടി.ബി. വിനോദ് എന്നിവർ പങ്കെടുത്തു.
 



LEAVE A REPLY

Security code:

COMMENTS

Be the first to comment