Search by Catagory
BREAKING NEWS
- new article 2 new article 2 new article 2 new article 2 new article 2 new article 2
- article newarticle newarticle newarticle newarticle newarticle new
- new article 2 new article 2 new article 2 new article 2 new article 2 new article 2
- article newarticle newarticle newarticle newarticle newarticle new
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലിലെ ലഹരിവേട്ടയിൽ അറസ്റ്റിലായി
By - Siju Kuriyedam Sreekuar --
Sunday, October 03, 2021 , 09:04 PM
Click here to read in English
മുംബൈ: നടുക്കടലിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കപ്പലിൽനിന്ന് കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തെന്ന് എൻസിബി അറിയിച്ചു.
ആര്യന്‍ ഖാന്റെ ഉറ്റസുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച, നുപുര്‍ സരിഗ, ഇസ്മീത്ത് സിങ്, മൊഹക് ജസ്വാല്‍, വിക്രാന്ത് ഛോക്കര്‍, ഗോമിത് ചോപ്ര എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്‌തെന്ന് എന്‍.സി.ബി. നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിവരങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഞായറാഴ്ച വൈകിട്ടോടെയാണ് പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ വൈദ്യപരിശോധനയ്ക്കായി എന്‍.സി.ബി. ഓഫീസില്‍നിന്ന് കൊണ്ടുപോയി. ഇവരെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
അതിനിടെ, ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നവിമുംബൈയിലും മറ്റും ഞായറാഴ്ച റെയ്ഡുകള്‍ നടന്നു. ഒരാളെ എന്‍.സി.ബി. കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത കോർഡില ക്രൂസ് എന്ന ആഡംബര കപ്പലിലാണ് എൻസിബി പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ശനിയാഴ്ച യാത്രക്കാരുടെ വേഷത്തിൽ കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് നടുക്കടലിൽ എത്തിയപ്പോഴാണ് പാർട്ടി ആരംഭിച്ചത്. തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന എൻസിബി ഉദ്യോഗസ്ഥർ പാർട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റു ചെയ്തു.#WATCH | Narcotics Control Bureau (NCB) detained at least 10 persons during a raid conducted at a party being held on a cruise in Mumbai yesterday
— ANI (@ANI) October 2, 2021
(Visuals from outside NCB office) pic.twitter.com/yxe2zWfFmI
7 മണിക്കൂറോളമാണ് പരിശോധന നീണ്ടത്. നിരവധി മുറികൾ പരിശോധിച്ചെങ്കിലുും ഇനിയും കൂടുതൽ പരിശോധന നടത്താനുണ്ടെന്നാണു വിവരം. പരിശോധനയ്ക്കു ശേഷം കപ്പൽ മുംബൈ രാജ്യാന്തര ടെർമിനലിൽ എത്തും. പിടിയിലായവർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോതെറാപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ രണ്ടു മുതൽ നാലു വരെയാണ് കപ്പലിൽ പാർട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. സംഗീത പരിപാടി എന്ന നിലയിലാണ് സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി ചേർന്ന് ഫാഷൻ ടിവിയാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് വിവരം.
ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യൻ ഖാൻ. സുഹാന ഖാൻ, അബ്രാം ഖാൻ എന്നിവരാണ് സഹോദരങ്ങൾ. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിൽ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യൻ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്.
എന്നാൽ, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നടൻ അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ഗോസിപ് കോളങ്ങളിൽ ഇടം പിടിച്ചതുമാണ്. എന്നാൽ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും വാർത്തയായതാണ്.
ഈ വർഷമാണ് സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ആര്യൻ ബിരുദം നേടിയത്. 2016ൽ സെവൻ ഓക്സ് ഹൈ സ്കൂളിൽ നിന്നും ആര്യൻ ബിരുദം നേടിയിരുന്നു.
സമൂഹമാധ്യങ്ങളിൽ സജീവമല്ലാത്ത ആര്യൻ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.
Shah Rukh Khan's son Aryan Khan arrested in cruise drug raid
Updated: Sunday, October 03, 2021 , 09:04 PM
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Article Booklet
Architecture
TRAVEL
VIDEO
AUTO
CLIMATE
ARTICLES
SHORT STORY
LITERATURE
SHORT FILM
INTERVIEW
TECHNOLOGY
SCIENCE
CURRENT AFFAIRS
ASTROLOGY
EDUCATION
Copyright © 2026 VISUM Expresso LLP, All Right reserved.


5.3°C,
Clear,
96%
LEAVE A REPLY