visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Kerala Film Critics Awards 2020

ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മികച്ച ചിത്രം , അയ്യപ്പനും കോശിയുടെയും പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ബിജു മേനോനും പങ്കിട്ടു

By - Siju Kuriyedam Sreekumar -- Monday, September 13, 2021 , 08:46 PM
തിരുവനന്തപുരം: 45-ാമത്‌ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍ ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാ'ണ് ഏറ്റവും മികച്ച ചിത്രം. 'എന്നിവര്‍' എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും ബിജു മേനോനും ചേര്‍ന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂള്‍ഫ്, ആണും പെണ്ണും, വെള്ളം ) ചേര്‍ന്ന് പങ്കിട്ടു. 

സിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കെ.ജി. ജോര്‍ജ്ജിനെ ചലച്ചിത്ര രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരത്തിന് അര്‍ഹരായി.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌ ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ,് ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

മറ്റു പുരസ്‌കാരങ്ങള്‍

മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിര്‍മ്മാണം:ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത് മണംപ്രകാട്ട്‌)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജീഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍) 
മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി), 
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)
മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം :അയ്യപ്പ നും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി  (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍) 
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)      
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)                                 
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)
മികച്ച നവാഗത പ്രതിഭ 
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം:സമീര്‍)
നടി: അഫ്‌സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ 
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

കോവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ജോര്‍ജ് ഓണക്കൂര്‍ ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് എന്നിവര്‍ അറിയിച്ചു.



LEAVE A REPLY

Security code:

COMMENTS

Be the first to comment