visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

Public Opinion

Home / Articles/ Public Opinion
School open in Covid cartoon image

കേരളത്തിൽ സ്കൂൾ തുറക്കുന്ന വിഷയത്തിലെ ആശങ്കകൾ പങ്കുവക്കുന്നു - വിജയൻ കുറിയേടത്ത്

By - Vijayan Kuriyedath -- Saturday, September 25, 2021 , 04:58 PM

ഒരു അപേക്ഷ  സർക്കാരിനോടാണ്


കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ വ്യാപാര സമൂഹത്തിൽ ഉളവാക്കിയ ആശയക്കുഴപ്പങ്ങൾ ഏവരും നേരിട്ട് കണ്ടതാണല്ലോ

ആ അനുഭവം സ്കൂൾ തുറക്കുന്ന വിഷയത്തിൽ ആവർത്തിക്കപ്പെടരുത് . 

തീരുമാനങ്ങൾ മുകളിൽ നിന്നും താഴേക്ക് മാത്രം ഒഴുകുന്ന നദിയാവരുത് . 

നിർദ്ദേശങ്ങൾ പ്രായോഗികമാവുന്നത് ഒരു കുറവായി കാണുകയുമരുത്

ആശങ്കകൾ നിരവധി ആണ്

വിവിധ വകുപ്പുകൾ ഇറക്കുന്ന പ്രസ്താവനകൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം വേറേയും 

സർക്കാരിന്റെ മാർഗനിർദേശങ്ങൾ പോലീസിന് പെറ്റിയടിക്കാനുള്ള വാറോലകൾ മാത്രം ആവരുത്

ആദ്യം താഴെത്തട്ടിൽ നിന്ന് ആശയസ്വരൂപണം തുടങ്ങണം

ആശങ്കകൾക്ക് ചെവിയോർക്കണം 

പരിഹാരങ്ങൾ പ്രായോഗിക മാവണം.

സർക്കാർ എന്നത് സെക്രട്ടേറിയറ്റിനകത്ത് ഇരിക്കുന്നവർ മാത്രം അല്ല...പൊതുജനം ഉൾപ്പെടുന്ന മഹാസഞ്ചയം ആണ്

ഒരു ഓട്ടൊ റിക്ഷയിൽ രണ്ടു വിദ്യാർഥികൾ എന്ന് പറഞ്ഞാൽ ആ സാമ്പത്തിക ഭാരം താങ്ങാൻ എത്ര രക്ഷിതാക്കൾക്ക് കഴിയും

സ്കൂൾ ബസിലെ ഒരു സീറ്റിൽ ഒരു കുട്ടി എന്ന് പറഞ്ഞാൽ എത്ര ട്രിപ്പ് നടത്തേണ്ടി വരും...അതിൻറെ അധിക ബാധ്യത

സ്കൂൾ ഉച്ചവരെ എന്ന് പറഞ്ഞാൽ ലഭിക്കുന്ന പഠന സമയം എത്ര ഉണ്ടാകും

ഉച്ചഭക്ഷണത്തിന് പകരം അലവൻസ്...എന്താവും ഇതിൻറെ പരിണിതഫലം.( ബീവറേജിലേക്കുള്ള ധനസമാഹരണം ഈ വിഷയത്തിൻറെ ലക്ഷ്യം അല്ലല്ലോ)..

വിഷയത്തിന്റെ നാനാ വശങ്ങൾ പരിശോധിച്ച് സുചിന്തിതമായ പ്രായോഗിക തീരുമാനങ്ങൾ എടുക്കുന്നത് വരെ ഉത്തരവാദിത്വപ്പെട്ട ആളുകൾ പ്രസ്താവനകളിലൂടെ ആശങ്കകളും പിരിമുറുക്കങ്ങളും സൃഷ്ടിക്കാതിരിക്കാനുള്ള ആത്മനിയന്ത്രണം പാലിക്കണം

താഴെ തട്ടിലുള്ളവരുടെ ആശയങ്ങളും ആശങ്കകളും പരിഗണിക്കണം ...

     പുസ്തകത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ വലിയ നാട്ടറിവുകൾ ഉണ്ടായിക്കൂടെന്നില്ല ....
പരാതിക്കിടയില്ലാത്ത പ്രതിരോധം തീർക്കാൻ പ്രതിപക്ഷവും പൊതുസമൂഹവും സർക്കാരിനൊപ്പം ഉണ്ടാവണം.ഉണ്ടാവുക തന്നെ ചെയ്യും.... സ്വന്തം കുട്ടികളുടെ ഭാവിയെ കുരുതി കൊടുത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പിന് ആരും തയ്യാറാവില്ല എന്ന് പ്രതീക്ഷിക്കാം..... നാളേയെ കുറിച്ചുള്ള പ്രതീക്ഷകൾ.... അതാണല്ലോ ഇന്നിന്റെ ജീവവായു..

വിജയൻ കുറിയേടത്ത്..



LEAVE A REPLY

Security code:

COMMENTS

Be the first to comment