visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us © 2021 visumexpresso

India

Home / News/ India
P D P leader poonthura siraj

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു

By - Siju Kuriyedam Sreekumar -- Thursday, September 16, 2021 , 07:44 PM



തിരുവനന്തപുരം ∙ പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ്(57) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സഹോദരിയുടെ ഭർത്താവാണ്. 2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. മഅദനിയാണ് ശബ്ദ സന്ദേശത്തിലൂടെ മരണവിവരം പ്രവർത്തകരെ അറിയിച്ചത്. 

തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയുമായാണ് സിറാജ് മൽസരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽനിന്നും 2000 ൽ അമ്പലത്തറ വാർഡിൽനിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

പാർട്ടിയിലെ പ്രശ്നങ്ങളെത്തുടർന്നു പിഡിപി വിട്ട് ഐഎൻഎല്ലിൽ ചേർന്ന സിറാജ് പിന്നീട് പിഡിപിയിലേക്കു മടങ്ങിയെത്തി. തിരിച്ചെത്തിയ സിറാജിനെ സംസ്ഥാന വൈസ് പ്രസിഡന്റായി പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി നാമനിർദേശം ചെയ്യുകയായിരുന്നു. 

സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് പാർട്ടിയുമായുള്ള ഭിന്നത ആരംഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി.ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.

അടുത്തിടെ പിഡിപിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിക്ക് കത്തു നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ വൈസ് ചെയർമാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിച്ചു. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്.


2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment