visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Crocodile Farm
Crocodile FarmPhoto Credit : SMP

കോടികൾ ലാഭം കൊയ്യുന്ന മുതല കൃഷി , സാധ്യതകൾ നോക്കാം

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 01:38 PM
ഒരു മുതലത്തോൽ വാനിറ്റി ബാഗിന് 2500 ഡോളർ വരെ വിലയുള്ളപ്പൊൾ ഒരു മുതലത്തോൽ ജാക്കറ്റിനു വില 5000 ഡോളറിനു മുകളിലാണ്. മുതല ഇറച്ചിക്ക്‌ കിലോയ്ക്ക്‌ 600 രൂപ. മുതലച്ചോര ഉണങ്ങിയ ക്യാപ്സ്യൂളിനും പിത്താശയ സ്രവത്തിനുമൊക്കെയും ഇതുപോലെ വിലയുണ്ട്‌.

ഫിലപ്പിൻസിലെ അതിസമ്പന്നനാണ് വില്യം ബെലോ. രാജ്യത്തെ ഹൗസിങ് നിർമാണ രംഗത്തെ പ്രമുഖനാണ് ബെലോ. എന്നാൽ അൽപ്പം വിചിത്രമായ ഹോബിയാണ് അദ്ദേഹത്തിന്റേത്, മറ്റൊന്നുമല്ല, മുതലകളെ വളർത്തൽ. രണ്ട് ഫാമുകളിലായി 23,000 മുതലകളെയാണ് ഈ സമ്പന്നൻ ഭക്ഷണം നൽകി വളർത്തുന്നത്. വെറുതേ സന്തോഷത്തിന് വളർത്തുക മാത്രമല്ല, ഇതിൽ നിന്ന് ലക്ഷങ്ങളുടെ വരുമാനവും ഉണ്ടാക്കുന്നുണ്ട്. സിസിങ് എന്ന ഫിലിപ്പീൻ ഭക്ഷണത്തിന് ഇവയുടെ മാംസം ഉപയോഗിക്കുന്നു. തൊലി LVMH പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് വിൽക്കുകയും ചെയ്യുന്നു.

ലോകത്ത് പലതരം കൃഷിയുണ്ടെങ്കിലും മുതല വളർത്തൽ അൽപ്പം റിസ്ക് കൂടുതലുള്ള ഒന്നാണ്. പണവും അതിനനുസരിച്ച് വരും എന്നർത്ഥം. അന്താരാഷ്ട്രതലത്തിൽ കോടിക്കണക്കിനു ഡോളറിന്റെ വ്യാപാരം ആണ് ഈ മുതല വളർത്തൽ!

തായ്‌ലൻഡ് ആണ് മുതല വളർത്തലിൽ മുൻപിൽ നിൽക്കുന്നത്. അവിടുത്തെ ആയിരക്കണക്കിലേറെ വരുന്ന മുതല ഫാമുകളിലായി ഏതാണ്ട്‌ 12 ലക്ഷത്തോളം മുതലകളാണു വളരുന്നത്. അവിടുത്തെ ശ്രീ ആയുതയ എന്ന ഫാമിൽ മാത്രം ഒന്നരലക്ഷം മുതലകളുണ്ട് എന്നാണ് കണക്ക്. മുതലത്തുകൽ ആണ് പ്രധാനമെങ്കിലും ഇറച്ചിയും രക്തവും പിത്തസഞ്ചിയിലെ നീരുമൊക്കെ ഡോളറുകൾ വാരിക്കൂട്ടുന്ന ഉൽപന്നങ്ങളാണ്.

ഈ രംഗത്തു അമേരിക്കൻ സംസ്ഥാനങ്ങളും പുറകിലല്ല. ആഫ്രിക്കൻ രാജ്യങ്ങളും ഈ വ്യവസായത്തിൽ മുന്നേറുന്നുണ്ട്‌. ദക്ഷിണാഫ്രിക്ക 75 മില്യൺ ഡോളറിന്റെ കയറ്റുമതി വരുമാനം ഈ മുതലക്കുഞ്ഞു വ്യവസായത്തിലൂടെ ഉണ്ടാക്കുമ്പോൾ സാംബിയയും 65 മില്യണും കെനിയ 62 ഉം സിംബാബ് വേ 30ഉം മില്ല്യൺ ഡോളർ ഉണ്ടാക്കുന്നു. സ്വന്തം രാജ്യത്തെ ലൈസൻസ്‌ കൂടാതെ Convention on International Trade in Endangered Species of Wild Fauna and Flora (CITES)യിലെ റജിസ്ട്രേഷൻ കൂടിയുണ്ടെങ്കിലേ കയറ്റുമതിയൊക്കെ നടക്കൂ. കോഴിയിറച്ചിക്കു സമാനം ആണു മുതലയിറച്ചി എന്നാണു പറയപ്പെടുന്നത്.

കാര്യങ്ങൾ‌ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിൽ ഈ കൃഷി ചെയ്യുന്നവർ ആരും തന്നെ ഇല്ല എന്നാണ് അന്വേഷിച്ചതിൽ നിന്ന് അറിയാൻ കഴിഞ്ഞത്  . ആളുകൾക്ക് ഈ കാര്യത്തിൽ  ഇപ്പോഴും വ്യക്തതയില്ല എന്നതാണ് പ്രധാന പ്രശ്നം . സംരക്ഷിത ഇനങ്ങളായയ മൂന്ന് വിഭാ​ഗം മുതലകൾ ഒഴികെയുള്ളവയെ വളർത്താം എന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ ഇന്ത്യയിലാരും മുതല വളർത്തലിലേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകളില്ല.

Let's look at crocodile farming or crores of profitable farming

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment