visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Gayathri Onam 2023 Inauguration
Gayathri Onam 2023 Inauguration

ഡൽഹിയിലെ സാംസകാരിക സംഘടന ഗായത്രിയുടെ ഓണാഘോഷവും വാർഷികപൊതുയോഗവും നടന്നു

By - Siju Kuriyedath Sreekumar -- Saturday, September 30, 2023 , 10:17 PM
ഓണം എന്നാൽ മലയാളിക്ക് എന്നും ആനന്ദത്തിന്റെയും ആഹ്ളാദത്തിന്റെയും  ഉത്സവമാണ് . മലയാളി എവിടെ ഉണ്ടോ  അവിടെ ഓണം ഉണ്ടാവും അത് പ്രളയകാല ക്യാമ്പിലായാലും  യുദ്ധമുഖത്തായാലും  അന്റാർട്ടിക്കയിൽ ആയാൽ പോലും എന്ന് പല ഓണാഘോഷങ്ങളുടെ ഫോട്ടോകളിൽ നിന്നും നാം കണ്ടതാണ്. ഡൽഹിയിൽ ഓണം എന്നാൽ ഇപ്പോൾ ചിങ്ങം  മുതൽ വൃശ്ചികം വരെ നീണ്ടു നിൽക്കും. അത്രയ്ക്ക് മലയാളി സംഘടനകളാണ് ഡെൽഹിയിൽ ഉള്ളത്. അങ്ങനെ ഉള്ള ഡൽഹിയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനു മുകളിൽ ആയി മുടങ്ങാതെ ഓണം ആഘോഷിക്കുന്ന ഒരു കൂട്ടായ്മ  ആണ് ഗായത്രി എന്ന സാംസ്ക്കാരിക സംഘടന. ഒരു കൂട്ടം ആളുകൾ ഒത്തുകൂടാനും സംസാരിക്കാനും സ്നേഹബന്ധങ്ങൾ വളർത്താനും ഏകദേശം 37 കൊല്ലം മുൻപ് തുടങ്ങിയ സംഘടന ഇന്ന് വളർന്നു പന്തലിച്ചു ഡൽഹിയിലും ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിലും ആയി വളർന്നു നിൽക്കുന്നു.      

ഗായത്രിയുടെ ഇത്തവണത്തെ  ഓണാഘോഷവും വാർഷിക പൊതുയോഗവും സെപ്റ്റംബർ  24ന് ഞായറാഴ്ച നോയിഡ അയ്യപ്പക്ഷേത്രം ഓഡിറ്റോറിയത്തിൽ സെക്രട്ടറി ശ്രീ.പി.എൻ.വെങ്കിടേശ്വരൻറെ നേതൃത്വത്തിൽ നിലവിളക്കുകൊളുത്തി  അദ്ധ്യക്ഷൻ ശ്രീ എൻ.ടി.ആനന്ദൻ  ഉദ്ഘാടനം ചെയ്തു. ദൽഹി സർവ്വകലാശാലയിൽ മലയാളം വിഭാഗം സ്ഥാപകനും അദ്ധ്യാപകനും "പ്രണവ" ത്തിൻ്റെ പത്രാധിപരും ആയിരുന്ന ഡോ. ആകവൂർ നാരായണൻ്റെ സ്മരണയ്ക്കായി ഗായത്രിയും അദ്ദേഹത്തിന്റെ കുടുംബവും ചേർന്ന് കൊടുക്കുന്ന   മലയാള ഭാഷാ പഠന പുരസ്കാരം ഈ വർഷം പത്താം ക്ലാസിൽ മലയാളത്തിന് നൂറിൽ നൂറ് മാർക്ക് നേടിയ മയൂർവിഹാർ ഫേസ് 3 കേരളാസ്കൂളിലെ മാസ്റ്റർ  ഹരിനന്ദൻ, കുമാരി മാനവി  എന്നിവർക്ക് നല്കി. ഡൽഹിയിൽ കേരള സ്കൂളിൽ മലയാളം പഠിക്കുന്ന കുട്ടികളിൽ പത്താം ക്‌ളാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്കാണ് ഈ പുരസ്ക്കാരം കൊടുക്കുന്നത്.  വിഷ്ണു മെമ്മോറിയൽ പുരസ്കാരം ഗായത്രികുടുംബത്തിലെ  കുമാരി നന്ദന മുരളിയു൦ , വിനായക് മെമ്മോറിയൽ പുരസ്കാരം മാസ്റ്റർ അദിത് നാരായണും  ഏറ്റുവാങ്ങി.  നവോദയം, ഡൽഹി മലയാളി വിശ്വകർമ്മ സഭ, പുഷ്പകസമാജം, നോയിഡ അയ്യാപ്പസേവാസമിതി എന്നീ സംഘടനകളുടെ പ്രതിനിധികളെ ആദരിച്ചു. തിരുവാതിരക്കളി  ഉൾപ്പടെ ഉള്ള  കലാപരിപാടികൾ അരങ്ങേറി. 

 ഓണം എന്നാൽ ഓണ സദ്യ ആണല്ലോ മലയാളിക്ക്  പ്രധാനം. ഗായത്രിയുടെ ഓണാഘോഷം എന്നാൽ മറ്റു പല സംഘടനകളിൽ നിന്നും വ്യത്യസ്തമായി ഗായത്രിയുടെ മെമ്പർമാർ തന്നെ വച്ചുണ്ടാക്കുന്ന നാടൻ രീതിയിൽ ഉള്ള സദ്യ ആണ്. ഇത്തവണയും പതിവ് തെറ്റിക്കാതെ  ശ്രീ കൊരട്ടിക്കര രാമദാസിന്റെ നേതൃത്വത്തിൽ  ഗായത്രി അംഗങ്ങൾ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യ തന്നെ ആയിരുന്നു ഈ ഓണാഘോഷത്തിന്റെ മുഖ്യ ശ്രദ്ധാ കേന്ദ്രം. 

Hari Nandan , Manavi , Nandana Murali , Adit Narayanan
Hari Nandan , Manavi , Nandana Murali , Adit Narayanan


Gayathri Onam 2023


​​​​​​​ഗായത്രി യുടെ സെക്രട്ടറി വെങ്കിടേശ്വരനിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്ന നവോദയം പ്രസിഡന്റ് MR വിജയൻ ജീ , Navodayam President M R Vijayan receiving respect from Gayathri's Secretary Venkateswaran
ഗായത്രി യുടെ സെക്രട്ടറി വെങ്കിടേശ്വരനിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്ന നവോദയം പ്രസിഡന്റ് MR വിജയൻ ജീ , Navodayam President M R Vijayan receiving respect from Gayathri's Secretary Venkateswaran


Onam celebration and annual general meeting of Gayatri



LEAVE A REPLY

Security code:

COMMENTS

Be the first to comment