visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Book Review

Home / Literature/ Book Review
Abhilash Tomy  Circumnavigation
Abhilash Tomy CircumnavigationPhoto Credit : Abhilash Tomy's Social Media Page

കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം

By - സാംസൺ പുല്ലുവഴി ( Samson Pulluvzhi ) -- Saturday, May 03, 2025 , 12:40 PM

വർഷങ്ങൾക്കു മുമ്പ് 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ ഇന്ത്യൻ നാവിക സേനാ കമാൻ്റർ അഭിലാഷ് ടോമി എന്ന ചെറുപ്പക്കാരനെ കണ്ടപ്പോൾ ഇത്രയും ചെറുപ്പത്തിൽ തന്നെ ഇയാൾക്കെന്തു ചരിത്രമാകും പറയാനുണ്ടാകുക എന്നു ഞാൻ സംശയിച്ചിരുന്നു. കാഴ്ചയിൽ ചെറുപ്പം വിട്ടു മാറാത്ത ഒരു ചുള്ളൻ ചെക്കൻ. വർത്തമാനത്തിൽ തനി കോട്ടയം അച്ചായൻ. പത്രത്താളുകളിൽ എവിടെയോ കണ്ടു മറന്ന ഒരുപേര് എന്നതിൽകവിഞ്ഞ് ഒരു മാനസിക പരിചയവും ടിയാനുമായിട്ടുണ്ടായിരുന്നില്ല.

                      ബാല്യവും കൗമാരവും നേവി പരിശീലനത്തിൻ്റെ NDA ദിനങ്ങളും കൗതുകത്തോടെയാണ് കേട്ടത്. പിടിച്ചിരിത്തുന്ന എന്തോ ഒന്ന് അയാളുടെ ആഖ്യാനശൈലിയിലുണ്ടായിരുന്നു. വരാനിരിക്കുന്ന ഒരു തകർപ്പൻത്രില്ലറിൻ്റെ teaser നു സമാനമായ ആദ്യ episodeകൾ. Picture toh abhi baki hei എന്നു പറയിപ്പിക്കുന്ന ആദ്യ കാല ഇന്ത്യൻ നേവി അനുഭവങ്ങൾ. 

                      മഹാസമുദ്രങ്ങളെ താണ്ടി ഈ ഭൂമിയെ വലം വെച്ചു വരാൻ ഒരു പായ് വഞ്ചിയിൽ നാവികൻ നടത്തിയ യാത്ര ഒരു episode പോലും മുടങ്ങാതെയാണ് Safari channel ൽ കൂടി കണ്ടു തീർത്തത്. അന്ന് മനസ്സിൽ കയറിക്കൂടിയതാണ് ഈ യാത്രയുടെ അക്ഷരാനുഭവങ്ങളെ തൊട്ടറിയണം എന്ന ആഗ്രഹം. "എല്ലാറ്റിനും ഒരു സമയമുണ്ടു ദാസാ" എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട്  പുസ്തകമിറങ്ങി പത്തു വർഷങ്ങൾക്കിപ്പുറമാണ് അതൊന്നു വായിക്കാനുള്ള അവസരംകൈവന്നത്.Thanks to Storytel. കാറ്റും കോളും നിറഞ്ഞ 151 ദിവസത്തെ അനുഭവപരമ്പര കേട്ടുതീർക്കാൻ 151 മിനിട്ടുപോലും വേണ്ടി വന്നില്ല. അത്രമേൽ ആവേശകരം. 

                  എല്ലാ വിജയഗാഥകളും നായകൻ്റെ/നായികയുടെ വീരസ്യങ്ങൾ മാത്രം കൊണ്ടാടൽ ആയിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്നാൽ ഔപചാരികതയ്ക്കപ്പുറം, തൻ്റെ വിജയരഥം തെളിച്ചു ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതിൽ അനേകരുടെ അധ്വാനവും പ്രാർത്ഥനയും ആവേശവും ഭാഗഭാക്കാണെന്ന സത്യംവിളിച്ചു പറഞ്ഞ് അവർക്കെല്ലാം നന്ദിയർപ്പിച്ചു കൊണ്ടുള്ള തുടക്കം തികച്ചും ആകർഷണീയമായിത്തോന്നി. ആത്മപ്രശംസാഗീർവ്വാണങ്ങൾ തരി പോലും തൊട്ടശുദ്ധമാക്കിയിട്ടില്ല തുടക്കം മുതൽ ഒടുക്കം വരെ. ഒരു വിജയവും ഒരർധരാത്രി ഇരുട്ടി വെളുത്തപ്പോൾ പൊട്ടിമുളച്ചതല്ല എന്ന സത്യം ഊന്നിഊന്നി പറയുന്ന ഒട്ടനവധി അനുഭവങ്ങൾ. 

              ഏകാന്തതയുടെ കടൽദിനങ്ങൾക്കിടയിൽ അതിനെ ഭഞ്ജിച്ചു വന്ന ആൽബട്രോസ് പക്ഷികളുടെ ചിറകടി എൻ്റെ കാതിലും മുഴങ്ങി കേൾക്കുന്നപോലെ. പോപ് കോണിനോടുള്ള നായകൻ്റെ പ്രേമം,സ്വയം Laptop സമ്മാനിച്ചത്,തുടങ്ങിയസംഭവങ്ങളെല്ലാം ഒരു വീരപരിവേഷത്തിനപ്പുറം നമ്മളിലൊരാളായി അയാളെ, കാണാൻ വായനക്കാരെ പ്രേരിപ്പിക്കും .അതുകൊണ്ട് തന്നെഓരോ തവണ കടൽ കറുക്കുമ്പോഴും മഴയില്ലാതെ കുടിവെള്ളത്തിനു വേണ്ടി അയാൾ ബുദ്ധിമുട്ടുമ്പോഴും കടലിൽ കാറ്റില്ലാതെ അയാൾ വട്ടംചുറ്റുമ്പോഴും നമ്മൾ കൂടുതൽ വേദനിക്കും. അയാളുടെ തടസ്സങ്ങൾ എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണേ എന്ന് ജഗനിയന്താവിനോട് അഭ്യർത്ഥിക്കും. എല്ലാ പ്രതിബന്ധ ങ്ങളെയും ഒറ്റയടിക്ക്  തരണം ചെയ്ത് സമുദ്രങ്ങളെ കീഴടക്കാൻ സിനിമയിലെ മാസ് നായകനല്ലെന്നും ഇച്ഛാശക്തി കെട്ടുപോകാതെ കാക്കാൻ നിരന്തരം സ്വന്തം മനസാക്ഷിയോട്ടുമല്ലിടുന്ന ഒരു സാധാരണക്കാരനുമാണെന്നു വെളിവാക്കുന്ന പല പല നിമിഷങ്ങൾ. എത്ര മാത്രം തയ്യാറെടുപ്പുകൾ ,ത്യാഗങ്ങൾ,പരീക്ഷണങ്ങൾ ,പ്രകൃതിയോടുള്ള മല്ലിടലുകൾ പിന്നെയുള്ള സമരസപ്പെടലുകൾ അങ്ങനെ ആരോഹണ അവരോഹണങ്ങളുടെ ഏറ്റകുറച്ചിലുകളിലൂടെ ഒഴുകുന്ന ഒരു കവിത പോലെആണ് ഈ പുസ്തകം എനിക്ക് തോന്നിയത്.തന്നെ വിഴുങ്ങാൻ കാത്തുനിൽക്കുന്ന കടലിനെ,വടിയെടുത്തു നിൽക്കുന്ന ഒരു പ്രധാനാദ്ധ്യപകാനായും ,നാവികനെ സാറിൻ്റെ മുന്നിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഒരു വികൃതിയ്യനായും സങ്കൽപിക്കാം. വികൃതി പയ്യൻ്റെ കണ്ണീർ കണ്ട് മനസ്സലിഞ്ഞ അദ്ധ്യാപകൻ അവസാനം വടിയുപേക്ഷിച്ച് അവനെയും ചേർത്ത് പിടിച്ച് ക്ലാസിലേക്കു പോകുന്ന പോലെ ,ആഴി അവനെയും തോളിലേറ്റി അവന് പോകേണ്ട വഴികളിലൂടെയെല്ലാം കൊണ്ടു പോയി,അവനെ സുരക്ഷിതനായി അവൻ്റെ അമ്മയാകുന്ന മണ്ണിൽഅവനെ 
തിരിച്ചെത്തിക്കുന്നു .

                   ഈ വർണ്ണനടക്കിടയിൽ ഒരിക്കലും വിട്ടു പോകാൻ പാടില്ലാത്ത ഒരു പേരുണ്ട്.' മാതേയി' .തികച്ചും ഏകാന്തപഥികനായ നാവികൻ്റെ ഈ സ്വപ്നസമാനയാത്രയിൽ അവൻ്റെ സന്തതസഹചാരിയായിരുന്ന പ്രിയനൗക . ചില പടലപ്പിണക്കങ്ങൾ ഒഴിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ തോളോട് തോൾ ഉരുമ്മിയുള്ളയാത്ര. പ്രാസമൊപ്പിച്ചുള്ള ഒരു കവിത പോലെ, തിരമാലകളുടെ താരാട്ടിനൊപ്പം  ഒരുഭൂപരിക്രമണം.

                  മനുഷ്യനെന്നും ഒരു പ്രഹേളികയായിരുന്ന മഹാസമുദ്രങ്ങളെ തൊട്ടറിഞ്ഞ്,ചിലപ്പോഴൊക്കെ അവയുടെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് ,മറ്റു നേരങ്ങളിൽ അവ തീർക്കുന്ന ഓള തൊട്ടിലിൽ ചാഞ്ചാടിക്കൊണ്ട് ,രാവുകളെ പകലുകളാക്കിക്കൊണ്ട്, നടത്തിയ ഈ യാത്ര ഒരേ സമയം മനുഷ്യൻ്റെ നിസാരതയെയും അതേ സമയം ഏത് AIഏയും കടത്തിവെട്ടാൻ കെൽപ്പുള്ള മനുഷ്യൻ്റെ  പ്രായോഗിക ബുദ്ധിയെയുംഇച്ഛാശക്തിയെയും വരച്ചു കാണിക്കുന്നു. തികഞ്ഞ സാഹസികതയ്ക്കും അതിനുമപ്പുറം ആ സാഹസികോർമ്മകളെ അക്ഷരങ്ങളുടെ ഒരു പായ് വഞ്ചിയായി മാറ്റി അതിലൂടെ വായനക്കാരെ Circum navigation ചെയ്യിച്ചതിനും ഒരിക്കൽ കൂടി നന്ദി .

Abhilash Tomy with Indian PM Narendra Modi
Abhilash Tomy with Indian PM Narendra ModiPhoto Credit : Narendra Modi 's Social Media Page

Abhilash Tomy with Guinness
Abhilash Tomy with GuinnessPhoto Credit : Abhilash Tomy's Social media Page

circumnavigation
circumnavigationPhoto Credit : Abhilash Tomy 's Social Media Page


സാംസൺ പുല്ലുവഴി Samson Pulluvzhi 

Abhilash Tomy , circumnavigation Abhilash Tomy , circumnavigation , Abhilash Tomy's circumnavigation , സാംസൺ പുല്ലുവഴി , Samson Pulluvzhi 


A sailor who sailed the seas, when the sea invited him alone - a reading experience

കടലാഴങ്ങളെ പുണർന്ന നാവികൻ, കടൽ ഒറ്റയ്ക്കു ക്ഷണിച്ചപ്പോൾ- ഒരു വായനാനുഭവം 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment