visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Article

Home / Travel/ Article
KSRTC with cool package to see Neelakurinji
KSRTC with cool package to see NeelakurinjiPhoto Credit : Google Image

അടിപൊളി പാക്കേജുമായി കെഎസ്ആർടിസി; 300 രൂപയുണ്ടെങ്കിൽ മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തവും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാം.

By - Siju Kuriyedath Sreekumar -- Wednesday, October 12, 2022 , 12:47 PM
പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. 2018 മെയ് മാസത്തിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതൽ മൂലം സെപ്റ്റംബർ 04 നു ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.

മൂന്നാറിൽ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ ഉൾപ്പെടുന്ന കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. ഇക്കുറി നിരവധി സഞ്ചാരികളാണ് നീലക്കുറിഞ്ഞി കാണാനായി എത്തുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ ആഭ്യന്തര വിനോദ സഞ്ചാരികളാണ് ഏറെയും.

കാലം തെറ്റിപ്പൂത്ത് പ്രദേശമാകെ നീലപ്പട്ട് വിരിച്ചപോലെ മനോഹരമായി നിൽക്കുന്ന നീലക്കുറിഞ്ഞി മൂന്നാർ ശാന്തൻപാറയ്ക്ക് സമീപമുള്ള കള്ളിപ്പാറയിലാണുള്ളത്. പലർക്കും നീലക്കുറിഞ്ഞി വസന്തം കാണാൻ ആ​ഗ്രഹമുണ്ടെങ്കിലും പണച്ചിലവ് ഓർത്താണ് പിന്മാറുന്നത്. അതിനും പരിഹാരവുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി.

നീലക്കുറിഞ്ഞി കാണുവാനെത്തുന്നവരുടെ യാത്ര എളുപ്പമാക്കുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക സർവീസ് ഒരുക്കുകയാണ്. മൂന്നാർ ഡിപ്പോയിൽ നിന്നും കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സൈറ്റ് സീയിംഗ് സർവ്വീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 6 മണിയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് സർവ്വീസ്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.

യാത്രക്കാർക്ക് ഫോൺ വഴി നേരത്തെ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

സീറ്റ് ബുക്കിംഗ് നമ്പരുകൾ
94469 29036
98950 86324
94473 31036

മൂന്നാർ ഡിപ്പോ എൻക്വയറി
04865-230201

നേരിട്ട് പോകുന്നവർക്ക് എങ്ങനെ എത്താം 

മൂന്നാർ – തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തമ്പാറയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്നും വീണ്ടും ഒന്നര കിലോമീറ്റർ ദൂരത്തിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരയുള്ളത്. ശാന്തൻപാറയിലെ തന്നെ എൻജിനീയർ മേട്ട് എന്ന സ്ഥലത്തും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

തുടർച്ചയായി നാലാമത്തെ വർഷമാണ് ശാന്തൻപാറ കുറിഞ്ഞിയുടെ പൂവിടലിന് സാക്ഷ്യം വഹിക്കുന്നത്. ഒന്നര മുതൽരണ്ടര അടി വരെ ഉയരത്തിലുള്ള കുറിഞ്ഞിച്ചെടികളാണ് ഇവിടെ പൂവിട്ടിരിക്കുന്നത്. കുറിഞ്ഞി കാണുവാനായി എത്തുന്നവർ വാഹനങ്ങൾ മുകളിലേക്ക് കയറ്റതുതെന്ന് പഞ്ചായത്ത് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണിത്. ആളുകൾക്ക് ഇവിടെ ലഭ്യമായിട്ടുള്ള ജീപ്പ് വഴിയോ അല്ലെങ്കിൽ നടന്നോ മുകളിലേക്ക് കയറാം.

KSRTC with cool package to see Neelakurinji

KSRTC with cool package; If you have 300 rupees, you can see Neelakurinji Vasantha in Munnar and many tourist attractions.


 



LEAVE A REPLY

Security code:

COMMENTS

Be the first to comment