visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / Articles/ Kerala
Vedan ( Hirandas Murali )
Vedan ( Hirandas Murali )Photo Credit : Vedan Instagram and Youtube

അമ്പും വില്ലും എടുക്കാതെ മൂർച്ചയേറിയ വാക്കുമായി വേടനും അതിൽ വിറളിപിടിച്ചു വേടനെതിരെ ആയുധവുമായി നാട്ടിലെ രാജാക്കന്മാരുടെ കാടൻമാരും.

By - Siju Kuriyedath Sreekumar -- Thursday, May 01, 2025 , 01:35 PM
രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തോളിലേറ്റി നടക്കുന്നതും നീ , അകത്താക്കുന്നതും നീ, സഹതപിക്കുന്നതും നീ . കാട്ടിലെ വേടൻ നാട്ടിൽ എത്തിയപ്പോൾ വിറളിപിടിച്ച നാട്ടിലെ രാജാവ്  അവന്റെ "കാടന്മാരെക്കൊണ്ട് "  നാട്ടിലെ  വേടനെ കാട്ടിലെ പുലിയുടെ പല്ലും കാണിച്ചു  അകത്താക്കി.  

വേടൻ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി  കേരളത്തിൽ നിന്നുള്ള ഒരു  റാപ്പറും ഗാനരചയിതാവുമാണ്. തൃശൂർ സ്വദേശി ആയ ഹിരൺദാസ് മുരളി 2020 ൽ തന്റെ വോയിസ് ഓഫ് വോയ്സിലെസ്സ്    ( Voice of voiceless ) എന്ന ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബിൽ ഇട്ടതോടെ  ആണ് ജനങ്ങളുടെ ഇടയിൽ പ്രശസ്തനായത് .വ്യത്യസ്തമായ ശബ്ദവും പാട്ടിലെ വരികളിൽ ഉണ്ടായിരുന്ന മൂർച്ചയേറിയ വാക്കുകളും ആ പാട്ടിന് പെട്ടന്ന് ജനങ്ങളുടെ ഇടയിൽ സ്വികാര്യത കൂടി. വേടന് തന്റേതായ നിലപാടും കാഴ്ചപ്പാടും എന്നും ഉണ്ടായിരുന്നു . അത് തുറന്നുപറയാൻ ഒരുമടിയും  ഉണ്ടായിരുന്നില്ല. അടിച്ചമർത്തപ്പെട്ടവന്റെ  ശബ്ദം എന്ന രീതിയിൽ ആയിരുന്നു വേടൻ തന്നെ മറ്റുള്ളവരുടെ മുന്നിൽ പ്രദര്ശിപ്പിച്ചതും മാർക്കറ്റ് ചെയ്തതും. ഒരു പരിധി   വരെ വേടൻ അതിൽ വിജയിക്കുകയും ചെയ്തിരുന്നു.    അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ എഴുതുന്നു പാടുന്നു അത് ഇഷ്ട്ടപെട്ടവർ കേൾക്കുന്നു ആസ്വദിക്കുന്നു തുള്ളുന്നു ചാടുന്നു. അവരുടെ കൈയിലെ പൈസ കൊടുത്തു പരുപാടി കാണുന്നു ആസ്വദിക്കുന്നു , ആസ്വാദന രീതി ഓരോരുത്തർക്കും പലവിധം ആണ് എല്ലാം ഓരോരുത്തരുടെ ഇഷ്ട്ടം . ഇതിനൊക്കെ പൂർണ സ്വാതന്ത്രം ഉള്ള നാടാണ് നമ്മുടെ ഭാരതം  . അല്ലാതെ ഇത്  ജനങ്ങളുടെ സ്വാതന്ത്രം നിഷേധിക്കപ്പെട്ട ഏകാധിപതികൾ വാഴുന്ന  കമ്യൂണിസ്റ്  ചൈനയോ, വടക്കൻ കൊറിയയോ , റഷ്യയോ , മത നിയമത്തിൽ നിലകൊള്ളുന്ന  താലിബാനോ, സൗദിയോ , പാക്കിസ്ഥാനോ അല്ല ഇതിനൊക്കെ വിലക്ക് ഏർപ്പെടുത്താൻ. 

വേടന് എതിരെ പുലി പല്ല് കൈവശം  വച്ചതിന് കേസെടുത്ത ഫോറസ്റ്റ് ഡിപ്പാർറ്റുമെൻ്റും ,  കഞ്ചാവ് കൈവശം  വച്ചതിന് കേസെടുത്ത എക്സൈസ്  ഡിപ്പാർറ്റുമെൻ്റും പിണറായിയുടെ കീഴിൽ. പക്ഷെ തെറി കേൾക്കുന്നത് മുഴുവൻ ബ്രഹ്മണിക്കൽ ഹെജിമണിക്കും , സഘിക്കും.   ഒരു  മുതിർന്ന നേതാവ് പോലും തുടക്കത്തിൽ  പ്രതികൂലമായോ അനുകൂലമായോ മിണ്ടിയില്ല. പിന്നീട് സാഹചര്യം അനുകൂലമാക്കി  മുഖ്യമന്ത്രി  നിലപാട് വ്യക്തമാക്കാൻ തുടങ്ങി.  എന്തിനു വേണ്ടി ആർക്കു വേണ്ടി ആര് ആണ്  ഈ നാടകം കളിക്കുന്നത് എന്ന്  നോക്കിയപ്പോൾ ആണ് കാര്യം പിടികിട്ടിയത്. 

  ഇതിന്റെ പിന്നിൽ നല്ല പ്ലാനിങ്ങോട് കൂടി ഉണ്ടാക്കിയ  ഒരു വലിയ തിരക്കഥ  തന്നെ ഉണ്ട്. അതുമനസിലാക്കാൻ കേരളത്തിൽ ഈ അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും അത് മൂടാൻ  അതോടനുബന്ധിച്ചു സൃഷ്ട്ടിക്കുന്ന പുകമറകളും നോക്കിയാൽ മതി. ഏതൊക്കെ സന്ദർഭത്തിൽ  കമ്യൂണിസ്റ് പാർട്ടിയോ അവരുടെ സഹായികളോ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോൾ ഒക്കെ എന്തെങ്കിലും  അറസ്റ്റോ മറ്റു എന്തെങ്കിലും താൽക്കാലിക  വിഷയങ്ങളോ  ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചു വിടും അതാണ് പതിവ്. രണ്ടിനും അതികം ആയുസ്സു ഉണ്ടാവില്ലതാനും. അല്ലെങ്കിൽ കാര്യമായ തെളിവോ ഒന്നും ഇല്ലാത്ത വെറും പ്രഹസനം മാത്രമായ അറസ്റ് ആയിരിക്കും നടത്തുക . കുറച്ചു ദിവസം മാധ്യമങ്ങൾക്കു കടിച്ചു വലിക്കാൻ ഉള്ള വെറും എല്ലിൻ കഷ്ണം മാത്രം.   ഇവിടെ രണ്ടു സംഭവങ്ങളെ ആണ് വേടൻ എന്ന പുകമറകൊണ്ടു പാർട്ടി കുഴിച്ചു മൂടാൻ നോക്കുന്നത്. ഒന്ന് മുഖ്യമന്ത്രിയുടെ മകളുടെ SFIO കേസ് വീണ്ടും വാർത്തയായത് രണ്ടാമത്തേത്  കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് കേരളത്തിലെ  ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിട്ടു സഖാക്കളുടെ വോട്ടു ബാങ്കായ ചിലരെ പ്രീണിപ്പിക്കാനും, ഹിന്ദുക്കളുടെ ഇടയിൽ  BJP ക്ക് കേരളത്തിൽ കിട്ടിയേക്കാവുന്ന സ്വികാര്യത  ഇതിലൂടെ ഇല്ലാതാക്കാനും ആകും .  ഭീകരാക്രമണത്തിൽ മരിച്ചത് ഹിന്ദുക്കൾ മാത്രം അല്ല  15 മുസ്ലിമുകളും ഉണ്ട് എന്ന്  ആദ്യം പോസ്റ്റുകളായി വന്നതും സഖാക്കളുടെ സ്ലീപ്പർ സെല്ലുകളിൽ നിന്ന്തന്നെ.  അത്  ഗ്രൂപ്പുകളായ ഗ്രൂപ്പുകളിലേക്കു ഷെയർ ച്യ്തതും  സൈബർ സഖാക്കളും ചില നേതാക്കളും ആണ് എന്ന് സോഷ്യൽ മീഡിയ  നോക്കിയാൽ കാണാം. പിന്നീട് ആ നുണ പൊളിഞ്ഞപ്പോൾ   ഇതിന്റെ പിന്നിൽ ബിജെപി ആണ് എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം ആയിരുന്നു. അതിനായി പണ്ടെങ്ങോ പിടിച്ച ഒരു കാശ്മീരി തീവ്രവാദിയുടെ ഫോട്ടോ എഡിറ്റ് ചെയ്തു പെഹൽഗാമിലെ  തീവ്രവാദികൾക്ക് ആയുധങ്ങൾ സപ്ലൈ ചെയ്ത   ബിജെപി നേതാവിനെ പിടിച്ചു എന്ന് പറഞ്ഞു പരത്തി , അതും വൈകാതെ പൊളിഞ്ഞു. പിന്നീട് പറഞ്ഞു പരത്തിയ ഓരോ നുണയും പൊളിഞ്ഞപ്പോൾ പുറത്തു  എടുത്ത ആയുധം  ആണ് വേടൻ എന്ന ഒളിയമ്പ് . കാര്യമായ തെളിവുകൾ ഒന്നും തന്നെ ഇല്ലാതെ ആണ് വേടന് എതിരെ കേസ് എടുത്തത് . പുലി പല്ലു ഒറിജിനൽ ആണോ എന്ന് പോലും നോക്കിട്ടില്ല . ശാസ്ത്രീയ പരിശോധന നടത്തി അത് പുലിപ്പല്ലേന് ഉറപ്പു വര്ത്തിട്ടു വേണ്ടേ ഈ അറസ്റ്റ് ഒക്കെ . പിന്നെ കഞ്ചാവ് കൈവശം വച്ച കേസ് , ഇതിലും വലിയ രാസ ലഹരികൾ കൊണ്ട് നടക്കുന്നവരും വിൽക്കുന്നവരും സുഖമായി ഊരി പോരുന്ന കേരളത്തിൽ ആണോ  ഈ കേസിൽ നിന്ന് വേടന്  ഊരി  പോരാൻ ബുദ്ധിമുട്ട് . ഈ അടുത്ത് മയക്കു മരുന്ന് കേസുമായി ബന്ധപെട്ടു അറസ്റ് ചെയ്ത MLA യുടെ മകനും , സിനിമ നടനും സംവിധായകനും ഒക്കെ സുഖമായി പുറത്തു ഇറങ്ങി നടക്കുന്നു പിന്നെ ആണോ ഇത്. കേസ് കോടതിയിൽ എത്തിയപ്പോൾ കോടതി തന്നെ പറഞ്ഞത്  പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ആണ് . അത് ഉറപ്പായിരുന്നു ഇത് അങ്ങനെയേ വരൂ എന്ന്. 
 
  തുടക്കം മുതൽ സൈബർ സഖാക്കളും അവരുടെ വാലാട്ടികളും ജിഹാദി സ്ലീപ്പർ സെല്ലുകളും വേടന് സപ്പോർട്ടും, കിട്ടിയ തക്കത്തിന്  സംഘികളേയും ബ്രാഹ്മണിക്കൽ ഹെജിമണിക്കും ഇട്ടു തെറിവിളിയും ആയിരുന്നു . ഒന്ന് ആലോചിച്ചു നോക്കു കേസ് എടുത്തതും അറസ്റ് ചെയ്തതും പിണറായിയുടെ കീഴിലുള്ള ഡിപ്പാർട്മെന്റുകൾ പക്ഷെ  പഴി കേൾക്കുന്നത് ഇതുമായി പുലബന്ധം പോലും ഇല്ലാത്തവർ. ഇതിന്റെ പിന്നിൽ വ്യക്തമായ അജണ്ട ഉണ്ടായിരുന്നു എന്നത് ഏതു കൊച്ചു കുട്ടിക്കുപോലും മനസിലാകും. ഇപ്പോൾ ജോൺ ബ്രിട്ടാസും , പാർട്ടി സെക്രെട്ടറിയും മുഖ്യമന്ത്രിയും എന്നുവേണ്ട പാർട്ടിയുടെ ലോക്കൽ സെക്രെട്ടറി വരെ ഫോറെസ്റ് ഡിപ്പാർട്മെന്റിനെ വിമർശിക്കുന്നു വേടനെ വാനോളം പുകഴ്ത്തുന്നു. ഒരു വെടിക്ക് രണ്ടല്ല നാലു പക്ഷി ആണ്  വേടനിലൂടെ അവർ നേടി എടുത്തത് . ഇപ്പോൾ പല ഇടതു  മാധ്യമങ്ങളും  സൈബർ പോരാളികളും ദളിത് റാപ്പർ വേടൻ എന്നാക്കി തലക്കെട്ട്. ഒരു ദളിത് പരിവേഷം സൃഷ്ട്ടിച്ചു ഹിന്ദുക്കളുടെ ഇടയിൽ ദ്രുവീകരണം ആണ് ലക്‌ഷ്യം അതിനാണ് ബ്രഹ്മണിക്കൽ ഹെജിമണി മുൻകൂട്ടി ഇതിൽ കുത്തി തിരുകിയതു, എല്ലാം കൃത്യമായ പ്ലാനിങ്ങോട് കൂടി ഉണ്ടാക്കിയ തിരക്കഥ മാത്രം . ഹിന്ദുക്കളുടെ ഇടയിൽ ഐക്യം ഉണ്ടാകാതിരിക്കാൻ കൂടി ആണ് ഇത് ചെയ്തത്. എത്ര ഭംഗി  ആയാണ് അവർ ഒരു സംഭവത്തെ അവർക്കു വേണ്ട രീതിയിൽ ആക്കി തീർത്തത്. വേടന് ആന്നെങ്കിൽ കൂടുതൽ സ്വികാര്യത കിട്ടി സഹാനുപൂതിയുടെ മറവിൽ ആരാധകർ കൂടും സ്റ്റെജ്ഉം കൂടും. ഈ അടവാണ് കുറച്ചു കാലമായി ഇടതു പാർട്ടികളും ഇന്ത്യയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഭീകരരും കളിക്കുന്നത്. തീവ്രവാദി ആക്രമണം നടത്തിയവരെ തന്നെ ഇവിടെ ഉള്ള പ്രതിപക്ഷത്തെക്കൊണ്ടും ജിഹാദി ഗ്രൂപ്പുകളെകൊണ്ടും വെള്ളപൂശിപ്പിക്കും. കുറെ നന്മമരങ്ങളെ അതിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യും . ഇവരുടെ ചതിക്കുഴിയിൽ വീഴാതെ ഇരിക്കുക. ഇവർ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ ആണ്. കൂടെ നിന്ന് നമ്മുടെ രക്തം കുടിക്കും . നമ്മൾ എല്ലാം ഒന്നാണ് നമ്മളെ തമ്മിലടിപ്പിച്ചു അവർക്കു ഇരുന്നു ഗാലറിയിൽ ഇരുന്നു കാണാൻ നമ്മൾ നിന്ന് കൊടുക്കരുത്. നമുക്ക് ചിന്തിക്കൻ ബുദ്ധി ഉണ്ട് കാണാൻ കണ്ണുണ്ട് കേൾക്കാൻ കാതുണ്ട് അറിയാത്ത കാര്യങ്ങൾ അറിയാൻ ടെക്നോളജി ഉണ്ട്. ഇതെല്ലാം ശരിയാവണ്ണം ഉപയോഗിച്ച് സത്യം മനസിലാക്കി  പ്രതികരിക്കുക, ആരുടേയും കൈയിലെ ചട്ടുകം ആകാതെ നോക്കുക അത്രമാത്രം പറഞ്ഞു നിർത്തുന്നു.  


Those who take advantage of the rapper Vedan , വേടൻ എന്ന റാപ്പറെ വച്ച് മുതലെടുക്കുന്നവർ 


Vedan Hirandas Murali, better known by his stage name Vedan, is an Indian rapper and songwriter from Kerala

Voice of voiceless , Vedan , Hirandas Murali , rapper Vedan  , Dalit Vedan , Dalit , Dalit Rapper Vedan , വേടൻ 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment