Search by Catagory
BREAKING NEWS
- അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
- ആരാണ് കേരളത്തിലെ പട്ടിണി മാറ്റിയത്, 2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ

Aadujeevitham , ആട് ജീവിതം
അറബി നാട്ടിലെ മൃഗീയ പീഡനത്തിനും യാതനകൾക്കും ഇടയിലെ അതിജീവനത്തിൻ്റെ കഥ പറയുന്ന ആടുജീവിതം റിവ്യൂ ബോംബിങ്ങിനെ അതിജീവിച്ചു മുന്നേറുബോൾ അതിലെ ചില കാണാപ്പുറങ്ങൾ പറയാം
By - Siju Kuriyedath Sreekumar --
Thursday, April 11, 2024 , 03:31 PM
ബ്ലസി 16 കൊല്ലമായി തന്റെ കുട്ടിയെപ്പോലെ വളർത്തി വലുതാക്കി കൊണ്ട് നടന്നു പൃഥ്വിരാജിൻ്റെയും ഗോകുലിൻ്റെയും ജിമ്മിയുടെയും ഒരുപാട് കാലത്തെ കഷ്ടപ്പാടിൻ്റെ ഫലമായി പിറവിയെടുത്ത ആടുജീവിതം ഞാൻ രണ്ടാം ദിവസമായ വെള്ളിയാഴ്ച ( 29 -03 -2024 ) തന്നെ യുകെയിലെ നോട്ടിങ്ങാമിലെ സിനിവേൾഡിൽ ( Cineworld ) കണ്ടിരുന്നു. അന്ന് തന്നെ ഒരു അഭിപ്രായം എഴുതണം എന്ന് കരുതിയതാണ് പക്ഷെ രണ്ടു വാക്കിൽ എഴുതിയാൽ അത് കുറവാകും എന്നതിനാലും, ഞാൻ പറഞ്ഞതിനെ തെറ്റയി വ്യാഖ്യാനിച്ചു ഈ സിനിമ ആരും കാണാതിരിക്കരുത് എന്നും ഈ സിനിമ വിജയിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതിനാലും പതുക്കെ പറയാം എന്ന് കരുതി.
നോവലിനെ പറ്റി പറയാതെ സിനിമയെ പറ്റി പറയാൻ ആകില്ല. പക്ഷെ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ഞാൻ ഇത് വരെ മുഴുവനായി വായിച്ചിട്ടില്ല എന്ന് പറഞ്ഞു തന്നെ തുടങ്ങട്ടെ, നോവലിലെ പ്രധാന പല ഭാഗങ്ങളും പലപ്പോഴായി വായിച്ചിട്ടുണ്ട്. കൂടാതെ ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങള്‍ എന്ന കൃതി വായിച്ചതിൽ നിന്ന് അദ്ദേഹം തന്റെ ബുക്കിനോടും അതിലെ കഥാ പാത്രങ്ങളോടും എത്രമാത്രം നീതി പുലർത്തും എന്നും എനിക്ക് അറിയാം. കഥാ പാത്രങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും സഞ്ചരിക്കുന്നതും ആയ എല്ലാം എത്ര മാത്രം സത്യമായ രീതിയിൽ ആകണം എന്ന് നിർബന്ധ ബുദ്ധി ഉള്ള ആളും അതിനായി നല്ല ഗൃഹ പാഠം നടത്തി ആണ് അദ്ദേഹം എഴുതുന്നതും എന്ന് നിശബ്ദ സഞ്ചാരങ്ങള്‍ വായിച്ചപ്പോൾ അതിലെ ഓരോ സംഭവങ്ങളും ഞാൻ ചരിത്രത്തിൽ എത്തിനോക്കിയതിൽ നിന്ന് മനസിലായതാണ്. ആ നോവലിലെ ഓരോ സംഭവങ്ങളും അതാതു കാലഘട്ടത്തിൽ നടന്നിട്ടുള്ളതും , നോവലിലെ കഥാ പത്രങ്ങൾ അതിലൂടെ സഞ്ചരിക്കുമ്പോൾ ഇത് നോവലാണോ അതോ സംഭവ കഥ തന്നെ ആണോ എന്ന് സംശയം തോന്നി പോകുന്ന രീതിയിൽ ആണ് എഴുതിയിരിക്കുന്നത്. അത്രമാത്രം ഗൃഹപാഠം ചെയ്താണ് ബെന്യാമിൻ ഓരോ നോവലും എഴുതുന്നത്. തന്റെ നോവലിൽ മറ്റുള്ളവർക്ക് കണ്ടുപിടിക്കാനും പറയാനും ഒരു തെറ്റും ഉണ്ടാകരുത് എന്ന് നിർബന്ധം ആകും. കൂടാതെ കഥ നൂറു ശതമാനം നീതി പുലർത്തുന്നതും ആകണം എന്ന നിർബന്ധവും ആകാം. എന്റെ ഭാര്യ പറഞ്ഞ കഥയിൽ നിന്നാണ് ആദ്യം ഞാൻ ആടുജീവിതം എന്ന കഥ അറിഞ്ഞത്. കേട്ടറിഞ്ഞപ്പോൾ അതിലെ ഓരോ കഥാ പാത്രങ്ങളും ഞാൻ പലപ്പോഴും പല സ്ഥലങ്ങളിലും പല സാഹചര്യങ്ങളിലും കണ്ട പ്രവാസികളുമായി ചില സാമ്യങ്ങൾ തോന്നി . ബെന്യാമിൻ പറഞ്ഞ പോലെ ഇത് വെറും ഒരു നജീബിന്റെ കഥ അല്ല ഇതുപോലെ ഉള്ള പല നജീബുമാർക്കു വേണ്ടി എഴുതിയതാണ് അവരുടെ എല്ലാം കഥയാണ്. ആടുജീവിതം എന്ന കൃതി മലയാളികളുടെ മനസിലേക്ക് ഇത്രകണ്ട് ആഴത്തിൽ ഇറങ്ങി ചെല്ലാൻ പ്രധാന കാരണം ജീവിതത്തിൽ പ്രവാസ ജീവിതം ഒരിക്കലെങ്കിലും അനുഭവിക്കുകയോ അല്ലെങ്കിൽ അടുത്തറിയുകയോ കേൾക്കുകയോ ചെയ്തിട്ടുള്ളവരാണ് മലയാളികൾ എന്നതാണ് . കൂടാതെ അറബി നാട്ടിലെ ഇത്തരം സ്ഥലങ്ങളിലെ ക്രൂരതകളെ പറ്റി അവിടെ പോയി വന്നവരും മറ്റും പറഞ്ഞു ഒരു പരിധി വരെ അറിയുന്നവരും ആണ് നമ്മളിൽ പലരും.
50 കൾക്ക് ശേഷം മലയാളി പ്രവാസ ജീവിതം തുടങ്ങി ആദ്യ കാലങ്ങളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും പിന്നെ ശ്രീലങ്ക ബർമ്മ തുടങ്ങിയ സ്ഥലത്തേക്കും ആയിരുന്നു എന്നതിനാൽ യാത്രയിലെ ബുദ്ധിമുട്ടുകൾ ഒഴികെ അത്ര വലിയ യാതനകൾ അവർ അനുഭവിച്ചിട്ടുണ്ടാവില്ല. 80 കൾക്ക് ശേഷം ഗൾഫു നാടുകളിലേക്ക് ഉള്ള കുത്തൊഴുക്ക് ആയിരുന്നു. അവിടെ ആണ് ശരിക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നത് പലർക്കും . പരിചയം ഇല്ലാത്ത കാലാവസ്ഥ , ഒട്ടും തന്നെ മനുഷ്യത്വം ഇല്ലാത്ത രീതിയിൽ പെരുമാറുന്ന പല യജമാനന്മാർ , നമുക്ക് ശീലം ഇല്ലാത്ത രീതികൾ എല്ലാം ആയിരുന്നു പ്രവാസികളിൽ പലരും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ. എന്നിരുന്നാലും കുറെ നല്ല യജമാനന്മാരും മനുഷ്യരും അവരുടെ ഇടയിൽ ഉണ്ടായിരുന്നത് കൊണ്ട് കുറെ ആളുകൾ രക്ഷപെട്ടുപോന്നു .
ഒരു മനുഷ്യൻ പ്രവാസ ജീവിതത്തിൽ ഒറ്റപെട്ടുപോകുമ്പോൾ മുൻപോട്ടു എന്ത് എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോൾ ജീവിതം അയാളെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നു എന്നത് വളരെ നന്നായി തന്നെ ബെന്യാമിൻ അതിൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. സാഹചര്യങ്ങളും സന്ദർഭങ്ങളും കാരണം തനിക്കു അറിയാത്ത ദേശത്തു ചെന്ന് പെട്ട് , തനിക്കു അറിയാത്ത ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിൽ അതും തനിക്കു ഒട്ടും തന്നെ അറിയാത്ത പണി ചെയേണ്ടി വരുമ്പോൾ മനുഷ്യന് ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാം അതിൽ കൃത്യമായി പറയുന്നുണ്ട്. മനുഷ്യന് വേണ്ട പലതും നിഷേധിക്കപ്പെടുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതായി മാറും എന്ന് വളരെ കൃത്യമായി വെറും രണ്ടു വരിയിൽ നമ്മെ മനസിലാക്കി തരുന്ന ഒരു ഭാഗം ഉണ്ട് കഥയിൽ, അത് ചിത്രീകരിച്ചു എങ്കിലും ചില നിയമ കാരണങ്ങളാൽ സിനിമയിൽ അത് കാണിച്ചിട്ടില്ല . അതിനെ നമ്മൾ ആ രീതിയിൽ മാത്രമേ എടുക്കാവൂ അല്ലാതെ പ്രകൃതി വിരുദ്ധം എന്നോ മാനുഷിക മൂല്യങ്ങൾ നശിച്ചവന്റെ വികൃതികൾ എന്നോ പറഞ്ഞു അതിനെ താഴ്ത്തി കാണിക്കരുത്. നോക്കത്താ ദൂരത്തു പട്ടു വിരിച്ച പോലെ കിടക്കുന്ന മണൽ തരികളും , ഒരേ താളത്തിൽ സ്വരത്തിൽ കരയുന്ന ആടുകളോട് കൂടി ഉള്ള സഹവാസവും, തന്നെ മൃഗീയമായി പീഡിപ്പിക്കുന്ന തനിക്കു അറിയാത്ത ഭാഷ സംസാരിക്കുന്ന കുറച്ചു മനുഷ്യ മൃഗങ്ങളുടെ ഇടയിലെ ജീവിതവും അവനെ വല്ലാതെ മാറ്റിയിരുന്നു. അതിനാൽ അവൻ മനുഷ്യനാണ് എന്ന് പോലും അവൻ മറന്നു പോയിരുന്നു എന്നതാണ് സത്യം. അത്തരം ജീവിതാനുഭവം ഒരാളെ എത്രമാത്രം മാറ്റി എടുക്കുന്നു എന്നതാണ് അതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് . അതാണ് കഥാകൃത്തും ഇതിൽ നിന്ന് നമ്മളോട് പറയാൻ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് തോന്നി . കുറെ കാലം നമ്മൾ ഒരുസ്ഥലത്തു ജീവിക്കുമ്പോൾ അതുമായി സഹവർത്തിത്വത്തിൽ ആകുന്ന പോലെ ആടുകളുമായി ഉള്ള സഹവാസം താനും ഒരു ആടാണോ എന്നോ അതോ അവരും തന്നെ പോലെ ഒരു മനുഷ്യനാണോ എന്ന് വരെ ചിന്തിപ്പിച്ചിട്ടുണ്ടാകും. അതാകാം ഓരോ ആടിനും അങ്ങിനെ പേരിട്ടു വിളിച്ചിരുന്നതും അവരോടു സംസാരിച്ചും കളിച്ചും സമയം തള്ളി നീക്കിയിരുന്നതും. ഇത്ര ഒക്കെ കഷ്ടപ്പാടുകളും ഏകാന്തതയും അനുഭവിക്കുമ്പോളും എന്നെങ്കിലും ഒരു ദിവസം ഇവിടെ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ടാകും എന്ന തീവ്ര ശുഭാപ്തി വിശ്വാസത്തോടെ തന്നെ ആണ് നജീബ് ജീവിതത്തിലെ ഓരോ ദിവസവും തള്ളി നീക്കുന്നത് ഇന്ന് ഓരോ സംഭവങ്ങളും നമുക്ക് കാണിച്ചു തരുന്നു. അങ്ങനെ പ്രത്യാശയുടെ വെളിച്ചത്തിലേയ്ക്കു കണ്ണും നട്ടു നോക്കാത്ത ദൂരത്തെ മണൽ പരപ്പും നോക്കി ദിവസങ്ങൾ തള്ളി നീക്കുന്ന നജീബിന്റെ കഥയാണ് ആടുജീവിതം.
നോവലിന്റെ പല പ്രധാന ഭാഗങ്ങളും പല പ്രാവശ്യം വായിച്ചതിനാലും സിനിമ കാണുന്നതിന് മുൻപ് സിനിമയുടെ ആസ്വാദനത്തെ ബാധിക്കാത്ത രീതിയിൽ എന്നാൽ ഉപകാരപ്പെടുന്നപോലെ നോവൽ കഥ പറയാൻ ഇഷ്ട്ടമുള്ള എൻെറ ഭാര്യയിൽ നിന്ന് മുഴുവൻ കഥ കേട്ടതിനാലും നജീബ് എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ഒരു പക്ഷെ സിനിമയുടെ ആദ്യ അരമണിക്കൂർ ഭാഗങ്ങൾ കാണുമ്പോൾ അത് ഒരു തടസ്സമായി തന്നെ നില നിന്നിരുന്നു എന്ന് പറയാം. പിന്നീട് ഉള്ള പല ഭാഗങ്ങൾ കണ്ടപ്പോഴും നോവലിലെ നജീബിൽ നിന്ന് വ്യത്യസ്തമായി ബ്ലസി എന്ന സംവിധായകന്റെ മൂശയിൽ ബ്ലസി എന്ന തിരക്കഥാകൃത്തിന്റെയും രഞ്ജിത്ത് അമ്പാടി എന്ന മേക്കപ് മാനും സുനിൽ എന്ന ക്യാമറ മാനും ചേർന്ന് ഒഴിച്ച ലോഹക്കൂട്ടിൽ പുറത്തു വന്ന നജീബിനെ ആണ് കാണാൻ കഴിഞ്ഞത് . ഇപ്പോഴത്തെ മത രാഷ്ട്രീയ ചുറ്റുപാടുകളെ മനസിലാക്കി പുനഃ സൃഷ്ട്ടിച്ച പോലെ തോന്നി. ഞാൻ വായിച്ചറിഞ്ഞ കേട്ടറിഞ്ഞ നജീബ് ആയിരുന്നില്ല ആദ്യ കുറെ ഭാഗങ്ങളിൽ.ഒരു കഥ അതും സംഭവ കഥ സിനിമയാക്കുമ്പോൾ പല വിധത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണ് അതിനാലാകും ബ്ലസി എന്ന സംവിധായകൻ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പ്രേക്ഷകരുടെ ഉള്ളിലേക്ക് ഇഴുകി ചേരുന്ന രീതിയിൽ അതിനെ ചിത്രീകരിച്ചത് എന്ന് തോന്നുന്നു . അവിടെ ആണ് ബ്ലസി എന്ന സംവിധായകന്റെ കഴിവുകൾ നമ്മൾ കാണൂന്നത്. പിന്നെ ഒരു മതത്തെയും മോശമാക്കാനോ വെള്ള പൂശാനോ ശ്രമിക്കാതെ എന്നാൽ കാണിക്കേണ്ടതും പറയേണ്ടതും കാണിച്ചും പറഞ്ഞും തന്നെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് . നോവലിൽ ഉള്ള അത്ര ക്രൂരതകളും യാതനകളും സിനിമയിൽ ഇല്ല എന്നത് അതിനാലാവും . വായിക്കുന്നതിനേക്കാൾ കൂടുതൽ ദൃശ്യ മാധ്യമം സമൂഹത്തെ സ്വാധിനിക്കും എന്നതും അത് ആരെങ്കിലും തെറ്റായി വ്യാഖ്യാനിച്ചു സിനിമയുടെ പ്രാധാന്യം ഇല്ലാതാകാൻ സാധ്യത ഉണ്ട് എന്ന് മനസിലാക്കി ആകണം ബ്ലസി ചെറിയ അമാറ്റങ്ങൾ വരുത്തി എടുത്തത് .
250 ൽ പരം പതിപ്പുകളിലായി ലക്ഷക്കണക്കിന് കോപ്പി വിറ്റ് ദശലക്ഷക്കണക്കിനു ആളുകൾ വായിച്ച ഒരു പ്രാദേശിക ഭാഷ നോവൽ വേറെ ഉണ്ടാവില്ല ഇന്ന് തോന്നുന്നു. അങ്ങനെ ഒരു നോവലിൽ നിന്ന് സിനിമ സൃഷ്ടിക്കുക എന്നത് സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളികളും കഠിനാധ്വാനവും ആവശ്യമുള്ള കാര്യമാണ്. കാരണം അതിലെ ഓരോ രംഗങ്ങളും വായനക്കാർ ബെന്യാമിന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വായിച്ചു മനസ്സിൽ പലവട്ടം ചിത്രീകരിച്ചു കഴിഞ്ഞതാണ് . അപ്പോൾ അതിൽ നിന്ന് പലതും പ്രേക്ഷകരും പ്രതിഷിക്കും . ആദ്യ ദിവസത്തെ റിവ്യൂ ബോംബിങ്ങിനെ അതിജീവിക്കുക എന്നതാണ് ഇന്നത്തെ കാലത്തേ സിനിമകൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. പ്രതേകിച്ചു ഇത്തരം ഒരു സംഭവ കഥ അതും ഏറെ ചർച്ച ചെയ്തിട്ടുള്ള ഒരു നോവൽ കൂടി ആകുമ്പോൾ പറയേണ്ട കാര്യം ഇല്ല. സംവിധാനത്തിന്റെയോ അഭിനയത്തിന്റെയോ ആദ്യാക്ഷരം പോലും അറിയാത്ത ആളുകളാണ് സിനിമയെ മനപ്പൂർവം മോശമാക്കാൻ വിലയിരുത്തൽ എന്ന ഓമനപ്പേരോടെ ഇറങ്ങുന്നവരിൽ പലരും. പൈസ മുടക്കി സിനിമ കാണുന്ന പ്രേക്ഷകന് അഭിപ്രായം പറയാനുള്ള സ്വതതന്ത്രം ഉണ്ട് . പക്ഷെ അതുപോലെ അല്ല പല റിവ്യൂ ബോംബിങ്ങും നടത്തുന്നവർ ചെയ്യുന്നത് . പലരും പൈസ വാങ്ങി നല്ലതും പൊട്ടയും പറയുന്നവരാണ്. അല്ലെങ്കിൽ അവരുടെ മത രാഷ്ട്രീയ ചിന്താ സരണിയിൽ നിന്ന് കൊണ്ട് കൂപമണ്ഡൂകങ്ങളെ പോലെ സിനിമയെ കണ്ടു പറയുന്നവരും ആകാം . പക്ഷെ അതിൽ നിന്നെല്ലാം ഈ ചിത്രം കര കയറി വിജയിക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു അതിനു പ്രധാന കാരണം പൃഥ്വിരാജ് എന്ന നടന് അത്തരം റിവ്യൂ ബോംബിങ്ങു നടത്തുന്ന ആളുകളുടെ ഇടയിൽ ഉള്ള സ്വീകാര്യത തന്നെ. ജനഗണ മന പോലുള്ള സിനിമകളിലൂടെ അദ്ദേഹം അത് നേടി എടുത്തിരുന്നു കൂടാതെ കേരളത്തിലെ മത രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ തനിക്കു അനുകൂലമാക്കി എടുക്കുന്ന രീതിയിൽ സമീപിക്കണം എന്നുള്ള ഒരു കുശാഗ്ര ബുദ്ധിയും പ്രത്വിരാജ് എന്ന നടനിൽ നല്ലപോലെ ഉണ്ട്. അവിടെ ആണ് പൃഥ്വിരാജിലെ നടനെ നാം ശരിക്കും മനസിലാക്കേണ്ടത്. നോവലുകൾ എഴുത്തുകാരന്റെ പേരിൽ അറിയപ്പെടുന്ന പോലെ സിനിമകൾ നമ്മുടെ നാട്ടിൽ സംവിധായകന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിട്ടു അധികം ആയിട്ടില്ല . എന്നാൽ ലോക സിനിമകൾ എല്ലാം തന്നെ സംവിധായകന്റെ പേരിൽ ആണ് അറിയുക . ഒരു സംവിധായകൻ ആണ് സിനിമയുടെ എല്ലാ കാര്യങ്ങളെയും കോർത്തിണക്കുന്നത് . ഒരു മുത്ത് മണി മാലയിലെ നൂലുപോലെ ആണ് സംവിധായകൻ . നൂല് ഇല്ല എങ്കിൽ അത് വെറും മുത്ത് മണി മാത്രം, മാല ആകില്ല.
സിനിമയേക്കുറിച്ചു പറയുകയാണെങ്കിൽ
മലയാളികൾക്കും മലയാളസിനിമക്കും അഭിമാനിക്കാവുന്ന തരത്തിൽ ലോക നിലവാരത്തിൽ നിർമ്മിച്ച ഒരു സിനിമ തന്നെ ആണ് ആടുജീവിതം അതിൽ തർക്കം ഇല്ല . അതിൽ അഭിനയിച്ച ഓരോ നടന്മാരുടെ അഭിനയവും എടുത്തുപറയേണ്ട കാര്യം ആണ് . അത്രയ്ക്ക് കഷ്ടപ്പാടുകൾ സഹിച്ചും കഠിന പരിശ്രമത്തിലൂടെയും ആണ് അവർ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ചത്. സാധാരണ ഒരു സിനിമ പോലെ അല്ല ഈ സിനിമ എന്നത് കൊണ്ട് ആ കഥാപാത്രം ആകാൻ ധാരാളം ഒരുക്കങ്ങൾ വേണ്ടാതായി ഉണ്ടായിരുന്നു.
നജീബ് ആയി അഭിനയിച്ച പൃഥ്വിരാജ്
നജീബ് ആയി അഭിനയിച്ച പൃഥ്വിരാജിന്റെ അഭിനയത്തെ പറ്റി പറയുകയാണ് എങ്കിൽ തന്റെ അഭിനയജീവിതത്തിലെ മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു എന്ന് തന്നെ വേണം പറയാൻ. കുറെ ഗഡാഗഡിയൻ ഡയലോഗുകളും വികാരഭരിതമായ സംഭാഷണങ്ങളും അധികം ഇല്ലാതെ തന്നെ കാര്യങ്ങളെ അതിന്റെ ശരിയായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന് പൃഥ്വിരാജ് നമുക്ക് കാണിച്ചു തന്ന ചിത്രം കൂടി ആണ് ഇത്. ഒന്നും പറ്റാത്തവന്റെ നിസ്സഹായാവസ്ഥ കൃത്യമായി ഇതിൽ അഭിനയിച്ചിട്ടുണ്ട് പൃഥ്വിരാജ് . പലരിൽ നിന്നായി വർഷങ്ങളോളം നജീബ് അനുഭവിച്ച പീഡനങ്ങൾ ഒരു പരിധി വരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പൃഥ്വിരാജ് വിജയിച്ചു എന്ന് തന്നെ വേണം പറയാൻ. പല സന്ദര്ഭങ്ങളിലും ഒരു നോട്ടത്തിൽ മാത്രം ഒതുക്കുമ്പോളും അതിലൂടെ പറയാനുള്ളത് മുഴുവൻ പറഞ്ഞു തീർക്കുന്നുണ്ട്. പിന്നെ മേക്കപ്പിന്റെ പ്രത്യേകതയും കഥാപാത്രത്തിനായി എടുത്ത മുന്നൊരുക്കങ്ങളും കൂടി പിന്തുണക്കായി എത്തിയപ്പോൾ നജീബാവുക എന്നത് വലിയ ബുദ്ധിമുട്ടു ഇല്ലാതെ ചെയ്യാൻ പറ്റി എന്ന് കൂടി പറയാതെ വയ്യ.
ഹക്കീം ആയി അഭിനയിച്ച ഗോകുൽദാസ്
നജീബ് ആയി അഭിനയിച്ച പൃഥ്വിരാജിനെപ്പോലെ തന്നെ കഠിന പരിശ്രമത്തിലൂടെ ആണ് ഹക്കീം ആയി അഭിനയിച്ച ഗോകുൽദാസും ഈ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് . തന്റെ ആദ്യ സിനിമയിൽ തന്നെ ഗോകുൽദാസ് തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു എന്നതും ശ്രേദ്ധേയം ആണ് . ആദ്യം സഹയാത്രികനായി കാണിക്കുമ്പോൾ ഒരു നിഷ്കളങ്കനായ ഒരു പയ്യൻ എന്ന ഇമേജ് ഉണ്ടാക്കാൻ എളുപ്പം ഗോകുൽ ദാസിന് സാധിച്ചു എന്ന് തന്നെ വേണം പറയാൻ . പിന്നീട് എയർ പോർട്ടിലെ രംഗങ്ങളിലും കഫീലിന്റെ അവിടെ എത്തിയതിനു ശേഷം ഉള്ള രംഗങ്ങളിലും, നജീബും ഹക്കിമും മരുഭൂമിയിൽ വച്ച് കണ്ടു മുട്ടുമ്പോഴും , പിന്നീട് അവിടെ നിന്ന് രക്ഷ പെട്ട് ഓടുമ്പോഴും ഉള്ള രംഗങ്ങളിലും തകർത്തു ആടുകയായിരുന്നു ഗോകുൽദാസ്. കേരളത്തിലെ പ്രമുഖ ജ്യോത്സരിൽ ഒരാളും പൂജാരിയും കേരള നമ്പൂതിരി യോഗക്ഷേമസഭ സംസ്ഥാന കമ്മറ്റി അംഗവുമായ പടിഞ്ഞാറെ കല്ലംവള്ളി രാമകൃഷ്ണ ഹരി നമ്പൂതിരിയുടേയും സ്കൂൾ അദ്ധ്യാപികയായ പയ്യന്നൂർ കരിവെള്ളൂർ നെടുവപ്പുറം നരിക്കോട് മേക്കാട് ശ്രീജയുടെയും മകനാണ് ഗോകുൽ. സഹോദരൻ രാഹുൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയുന്നു, സഹോദര ഭാര്യ അഞ്ജന കണ്ടൻറ് റൈറ്ററായും ജോലി ചെയുന്നു.കോഴിക്കോട് ജില്ലയിലെ പെരുമണ്ണ , പെരുമൺപുറയിൽ ആണ് ഗോകുൽ സ്ഥിരതാമസം. അറിയപ്പെടുന്ന ജ്യോതിഷരത്നം ശ്രീ. എൻ.എം. ശ്രീധരൻ നമ്പൂതിരിയുടെ ചെറുമകൻ കൂടി ആണ് . രാജാവ് നഗ്നനാണ് എന്ന പ്രശസ്ത നാടകത്തിൽ സ്കൂൾ യുവജനോത്സവത്തിൽ നഗ്നനായ രാജാവിനെ അവതരിപ്പിച്ചാണ് ഗോകുൽ അഭിനയ ജീവിതത്തിൽ തന്റെ കഴിവ് തെളിച്ചത്. കഴിഞ്ഞ കുറെ വർഷമായി ഹക്കീം ആരാണെന്ന് ആർക്കും അറിയില്ലായിരുന്നു. ഇതുവരെ ആരും അറിയാതെ ആരും കാണാതെ കൂട്ടിലൊളിപ്പിച്ച ഹക്കീമിനെ / ഗോകുലിനെ സിനിമ എന്ന മായാലോകത്തിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് തുറന്ന് വിട്ടിരിക്കുകയാണ് ബ്ലെസ്സി എന്ന സംവിധായകൻ.
ഇബ്രാഹിം ഖാദിരി എന്ന ജിമ്മി ജീൻ-ലൂയിസ് ( Jimmy Jean-Louis )
അതുപോലെ തന്നെ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് ഹക്കിമിന്റെ കൂട്ടുകാരൻ ആയ ആഫ്രിക്കക്കാരൻ ഇബ്രാഹിം ഖാദിരി .ആടുജീവിതം നജീബിന്റെയോ ഹക്കീമിന്റെയോ മാത്രം കഥ അല്ല അത് എവിടെ നിന്നോ ദൈവകരങ്ങളായി വന്ന് രക്ഷകനായി മാറുന്ന ഇബ്രാഹിം ഖാദിരിയുടേത് കൂടിയാണ് എന്ന് അദ്ദേഹം തന്റെ മികച്ച പ്രകടനത്തിലൂടെ നമ്മെ കാണിച്ചു തന്നു . സിനിമ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയും ആ രക്ഷകനായി എത്തുന്ന ഇബ്രാംഹിം ഖാദിരിയെ ഒരിക്കലും മറക്കാനാകില്ല . ഇബ്രാഹിം ഖാദിരിയായി പകര്‍ന്നാടിയത് ഹെയ്തി നടനും നിര്‍മാതാവുമായ ജിമ്മി ജീൻ-ലൂയിസ് ആണ് .
നജീബിന്റെ മസറയ്ക്കടുത്തുള്ള മസറയിലെ ജോലിക്കാരനായ അടിമയായ ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെയാണ് ജിമ്മി ലൂയിസ് അവതരിപ്പിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമായ സൂഫി സ്പര്‍ശമുള്ള ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രവും നജീബിനും ഹക്കീമിനുമൊപ്പം ചര്‍ച്ചയാവുകയാണ്. മാത്രവുമല്ല ആടുജീവിതത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ജിമ്മി. എവിടെ നിന്നോ വന്നു ഒന്നും പറയാതെ നജീബിന്റെ ജീവൻ നിലനിര്തനാവശ്യമായ ജലവും ഒരു ഈന്തപ്പഴവും സമ്മാനമായി നൽകി എവിടേക്കോ മറഞ്ഞു പോകുന്ന കഥാപാത്രത്തെ നന്നായി അഭിനയിച്ചിട്ടുണ്ട് ജിമ്മി. ഖാദിരിയാകാന്‍ വേണ്ടി ജിമ്മിയും കുറച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഈ കഥാപാത്രം താന്‍ കണ്ടിട്ടുള്ളതാണോ അതോ താൻ തന്നെ ആണോ എന്ന് ചിന്തിച്ചാണ് കഥാപാത്രമായി ജിമ്മി മാറിയത് എന്ന് എവിടെയോ ജിമ്മി പറഞ്ഞതായി ഓർക്കുന്നു . ഖാദരിക്ക് വേണ്ടി ജിമ്മി അറബി പഠിക്കുകയും ചെയ്തു.
ആരാണ് ജിമ്മി ജീൻ-ലൂയിസ്
ഹോളിവുഡിൽ നിരവധി വേഷങ്ങൾ ചെയ്ത ജിമ്മി ജീൻ ലൂയിസിന്റെ ബാല്യം ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഹെയ്തിയില്‍ ജനിച്ച ജിമ്മി ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം പാരീസിലേക്ക് താമസം മാറി. വീടില്ലാതെ പല വാതിലുകളും മുട്ടേണ്ടി വന്ന ഒരു കാലമുണ്ടായിരുന്നു ജിമ്മിക്ക്. ജോലിക്കുവേണ്ടി പല രാജ്യങ്ങളിലും അലഞ്ഞിട്ടുണ്ട്. സ്‌പെയിനിലെ സംഗീത തിയേറ്ററില്‍ ജോലിയും അമേരിക്കയില്‍ പോകുന്നതിന് മുമ്പ് ഇറ്റലി, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ മോഡലിങ്ങും ചെയ്തു.1990-കളിൽ, ഇന്ത്യയിലെത്തിയ ജിമ്മി മുംബൈയിൽ നടന്ന ഫാഷൻ ഷോയിൽ പങ്കെടുത്തു. ഐശ്വര്യ റായ്ക്കൊപ്പം റാമ്പിൽ ചുവടുവച്ച അനുഭവം അദ്ദേഹത്തിനുണ്ട്. മോഡലിങ്ങില്‍നിന്ന് ചെറിയ സിനിമകളിലും ഡോക്യുമെന്ററികളിലും സ്വതന്ത്ര സിനിമകളിലും അഭിനയിച്ചു. ടിയേര്‍സ് ഓഫ് ദ സണ്‍ (2003), ദ ബൗണ്‍ ഐഡന്റിന്റി (2002) എന്നീ സിനിമകളിലെ ചെറിയ വേഷങ്ങള്‍ക്കും ദ ഷീല്‍ഡ് (200-2008), ആര്‍ലിസ്സ് (1996-2002) എന്നീ പരിപാടികള്‍ക്കും ശേഷം 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹീറോ സീരീസായ ഹീറോസിലെ പ്രധാന കഥാപാത്രം ജിമ്മിയെ തേടിയെത്തി.ഇത് രണ്ട് പതിറ്റാണ്ട് നീണ്ട ജിമ്മിയുടെ സിനിമാ ജീവിതത്തിനിടയിലെ കരിയര്‍ ബ്രേക്കായി മാറി . പിന്നീട് ഭാഷകള്‍ക്കപ്പുറം പല സിനിമയിലും ജിമ്മി തന്റെ കഴിവ് തെളിയിച്ചു. ഫ്രഞ്ച്, നൈജീരിയന്‍, ഹെയ്തിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പരിമിതികളില്ലാതെ അദ്ദേഹം അഭിനയിച്ചു. 2023ലെ സഹനടനുള്ള ആഫ്രിക്കന്‍ സിനിമാ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും നമ്മുടെ ഇബ്രാഹിം ഖാദിരിയെ തേടിയെത്തിയിട്ടുണ്ട്. സിനിമയില്‍, നജീബിന്റെ മസറയ്ക്കടുത്തുള്ള മസറയിലെ ജോലിക്കാരനായ അടിമയായ ഇബ്രാഹിം ഖാദിരി ആടുജീവിതത്തിന്റെ കഥാഗതിയില്‍ നിര്‍ണായകമായ കഥാപാത്രവും കൂടി ആയ ജിമ്മി ആടുജീവിതത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ്. ജിമ്മിഎന്ന ഹോളിവുഡ് നടന്റെ ഇന്ത്യന്‍ സിനിമയിലെ പ്രവേശനം സാധ്യമാക്കുകയാണ് ആടുജീവിതം. ജീവിത സാഹചര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അനന്തരഫലങ്ങൾ തിരിച്ചെഴുതിയ നജീബിന്റെ ഒരംശം ജിമ്മിയുടെ ജീവിതത്തിലും കാണാം. ആടുജീവിതം ഒരു യഥാര്‍ത്ഥ കഥയാണെന്ന ആവേശവും ഈ സിനിമയുടെ ഭാഗമാകാന്‍ ജിമ്മിക്കുണ്ടായിരുന്നു. കൂടുതൽ അന്വേഷിച്ചതിൽ നിന്ന് മലയാളത്തിലെ പ്രധാന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്ന് മനസിലാക്കിയ ജിമ്മിക്ക് സിനിമയില്‍ സമ്മതം മൂളാന്‍ പിന്നെ അധികം സമയം വേണ്ടിയിരുന്നില്ല. എന്നാല്‍ നജീബിന്റെ അനുഭവവും നജീബ് എന്ന യഥാര്‍ത്ഥ നായകന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതും തന്നെയാണ് ആടുജീവിതത്തിന്റെ ഭാഗമാകാനുള്ള പ്രധാന കാരണം എന്ന് ജിമ്മി പറയുന്നു. ഖാദിരിയെ പോലെ മറ്റുള്ളവരോട് സഹാനുഭൂതിയും അവരെ സഹായിക്കുന്നതുമായ സ്വഭാവം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ജിമ്മിക്കും. ദുരിതമനുഭവിക്കുന്ന ഹെയ്തികളെ സഹായിക്കാന്‍ ജിമ്മി തന്റെ പ്രശസ്തിയും വിഭവങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിന് വേണ്ടി ഹോളിവുഡ് യൂണിറ്റ്‌സ് ഫോര്‍ ഹെയ്തി എന്ന സംഘടനയും ജിമ്മി രൂപീകരിച്ചു. ഹെയ്തിയില്‍ സ്‌കൂള്‍ അടക്കം ഈ സംഘടനയുടെ ഭാഗമായി പണിതിട്ടുണ്ട്.
പൃഥ്വിയും ഗോകുലും ജിമ്മി ജീൻ-ലൂയിസും തങ്ങളുടെ ശരീരത്തെയും മനസിനെയും ശരീര ഭാഷയെയും മുഖഭാവത്തെയും ചലനത്തെയും ഒരുപോലെ കഥാപാത്രത്തിന് ഉതകും വിധം മാറ്റി എടുത്ത ആ രൂപാന്തരം തന്നെ ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. ഈ രൂപാന്തരത്തിന് വേണ്ടി അവർ മാസങ്ങളോളം കഠിന പരിശ്രമത്തിൽ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ മനസിലാക്കാം ഈ സിനിമയിൽ അതിനു എത്ര കണ്ട് പ്രാധാന്യം ഉണ്ട് എന്ന് .
കഫീൽ ആയി താലിബ് അൽ ബലൂഷി
കഫീൽ (നോവലിലെ വലിയ അറബാബ്) ആയി താലിബ് അൽ ബലൂഷി എന്ന നടൻ നന്നായി അഭിനയിച്ചു . അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവ് കൊണ്ട് തന്നെയായിരിക്കണം രണ്ടാം അറബാബ് ചെയ്യേണ്ട ക്രൂരകൃത്യങ്ങൾ ഒന്നാം അറബാബിലേക്ക് സംവിധായകൻ മാറ്റി പ്രതിഷ്ഠിച്ചത് എന്ന് തോന്നുന്നു . താലിബ് അൽ ബലൂഷി ഒമാനിലെ അറിയപ്പെടുന്ന ഒരു നടൻ കൂടി ആണ് . മസ്രയിലെയും ജയിലിലെയും ക്രൂര പീഡനങ്ങൾ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട് . പലതും ഒരു നോട്ടത്തിൽ ഒതുക്കുന്നുണ്ട് എങ്കിലും ആ നോട്ടത്തിന്റെ വ്യാപ്തിയിലൂടെ എല്ലാം നജീബിന് മനസിലാക്കാൻ പറ്റുന്നുണ്ട് എന്ന് സിനിമ കാണുന്ന പ്രേക്ഷകന് മനസിലാകും.
സൈനു എന്ന അമലാപോൾ
ഞാൻ വായിച്ച അല്ലെങ്കിൽ കേട്ട നോവലിലെ നജീബിന്റെ ഭാര്യ സൈനുവിന് കാര്യമായ റോൾ ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ സിനിമയിൽ സൈനുവിന് മോശമല്ലാത്ത റോൾ സംവിധായകൻ കൊടുത്തിട്ടുണ്ട് ആദ്യ പകുതിയിൽ മോശമല്ലാത്ത ഒരു ഇടം സിനിമയിൽ നീക്കി വെച്ചത് അമലാപോളിനെപോലെ ഒരു നടിക്ക് നല്ല പോലെ അഭിനയിക്കാൻ വേണ്ടി ആകണം എന്ന് തെളിക്കുന്ന പോലെ ഉള്ള പ്രകടനം തന്നെ ആണ് അമലയും ഇതിൽ കാഴ്ച വച്ചിട്ടുള്ളത്.
റസൂൽ പൂക്കുട്ടി , എ ആർ റഹ്മാൻ , ജിതിൻ രാജ്
റസൂൽ പൂക്കുട്ടി മരുഭൂമിയുടെ ശബ്ദം നന്നായി ഒപ്പിയെടുത്തു എന്ന് തോന്നുന്നു . എ ആർ റഹ്മാന്റെ സംഗീതവും പശ്ചാത്തല സംഗീതവും മുഹൂർത്തങ്ങൾക്ക് താളമായി എങ്കിലും പെരിയോനെ എൻ റഹ്മാനെ പെരിയോനെ റഹിം എന്ന ആ ഹെമിങ് അല്ലാതെ ഒന്നും മനസ്സിൽ തങ്ങിയില്ല എന്നതാണ് വാസ്തവം.പൃഥ്വിരാജും അമലപോളും ഒന്നിച്ചുള്ള ഒരു പാട്ട് ഉണ്ടായിരുന്നത് അത്രയ്ക്ക് മനസ്സിൽ തങ്ങിയില്ല . പെരിയോനെ എന്ന പാട്ടിലെ വരികളിലെ തുടർച്ച കവിതപോലെ ആദ്യം കേട്ടപ്പോൾ ഇത് എ ആർ റഹ്മാൻ മാജിക് ഒന്നും ആയില്ല എന്ന് തോന്നി. പിന്നീട് സിനിമ കണ്ട് വന്നു വീണ്ടും വീണ്ടും കേട്ടപ്പോൾ ആണ് ദൈവത്തെയും പ്രകൃതിയെയും മനുഷ്യനെയും പൂർണത ചോരാതെ പരസ്പരം ബന്ധിപ്പിച്ച് കോർത്തിണക്കിയ സുന്ദരമായ ഗാനം ആണ് അത് എന്നും അതിനോട് അടുപ്പവും തോന്നിയത് . റഫീഖ് അഹമ്മദിന്റെ വരികളിൽ ജിതിൻ രാജ് പടിയത്ത് വളരെ നന്നയി തന്നെ ആണ് . ജിതിൻ രാജിന്റെ ആലാപനം വളരെ നന്നയിട്ടുണ്ട് . നല്ല ഫീലോടു കൂടി തന്നെ ആണ് പാടിയിരിക്കുന്നത്. മരുഭൂമിയിലെ മരുക്കാറ്റിനു ഒപ്പം പെരിയോനെ എൻ റഹ്മാനെ പെരിയോനെ റഹിം എന്ന് കേൾക്കുമ്പോൾ അത് നമ്മുടെ മനസിലേക്ക് ആഴത്തിൽ തുളച്ചു കയറുന്നതു അതുകൊണ്ടു തന്നെ ആണ്.
സുനിൽ
മരുഭൂമിയുടെ മനോഹാരിതയും വന്യതയും സുനിൽ നന്നായി ക്യാമറയിൽ ഒപ്പിയെടുതിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ . നജീബിന്റെ അതിജീവിതത്തിന്റെ മുഹൂർത്തങ്ങൾ നമ്മളുടെ മനസ്സിൽ ഇപ്പോഴും താങ്ങി നിൽക്കാൻ സഹായിച്ചു അത് കൂടുതൽ ഹൃദയസ്പർശിയാക്കിയത് സുനിലിന്റെ മിടുക്കു തന്നെ . നജീബും ഹക്കിമും ഇബ്രാഹിം ഖാദിരിയും രക്ഷപെടാൻ ഉള്ള പ്രയാണത്തിൽ ഒരു ദിവസം ഖാദിരി സൂരോദയത്തിൽ മണൽ കൂനയുടെ മുകളിൽ ഇരുന്നു ധ്യാനിക്കുന്ന ഒരു സീൻ ഉണ്ട് അത് വളരെ മനോഹരമായി ആണ് ചിത്രികരിച്ചിരിക്കുന്നത് . അതുപോലെ സ്വന്തം മുഖം നോക്കാൻ കണ്ണാടി പോയിട്ട് നല്ല തെളിഞ്ഞ വെള്ളം പോലും ഇല്ലാത്ത മരുഭൂമിയിൽ ഒട്ടകത്തിന്റെ കണ്ണിൽ നജീബ് തന്റെ പ്രതിബിബം കാണുന്ന ഒരു സീൻ ഉണ്ട് അതും വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ ഒട്ടനവധി സീനുകൾ . ഒന്നും തന്നെ അതിന്റെ മനോഹാരിതയും പ്രാധാന്യവും നഷ്ടപ്പെടാതെ ഒപ്പി എടുക്കാൻ സുനിലിന് ആയിട്ടുണ്ട് .
രഞ്ജിത്ത് അമ്പാടി
ആടുജീവിതത്തിൽ മേക്കപ്പ് അത്ര പ്രാധാന്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് തന്നെ ആണ് എനിക്ക് തോന്നിയത്. രഞ്ജിത്ത് അമ്പാടി അത് നല്ല രീതിയിൽ ചെയ്തിട്ടുണ്ട് എന്ന് തന്നെ ആണ് എന്റെ അഭിപ്രായം . നജീബിന്റേയും ഹക്കിമിന്റെയും കാര്യത്തിൽ അത് കാണാൻ കഴിയും .മേക്കപ്പ് നന്നയിരുന്നില്ല എങ്കിൽ പ്രഥ്വിരാജ് നജീബ് ആകില്ലായിരുന്നു എന്ന് പോലും തോന്നിപ്പിക്കുന്ന അത്രയ്ക്ക് നന്നായി ആണ് ചെയ്തിരിക്കുന്നത്.
ചെറിയ ചെറിയ ചില കാര്യങ്ങൾ
നോവൽ ഞാൻ മുഴുവനായി വായിച്ചിട്ടില്ല എങ്കിലും പല പ്രധാന ഭാഗങ്ങളും പല വട്ടം വായിക്കുകയും കഥ മുഴുവൻ അതിന്റെ ഫീലോടു കൂടു കേട്ടിട്ടുള്ളതിനാലും പറയുന്നു . അതിൽ നജീബും ആടുകളും ആയിട്ടുള്ള അടുപ്പം പ്രധാനപ്പെട്ട ഒരു വിഷയം ആയിരുന്നു പക്ഷെ സിനിമയിൽ അത് അത്രകണ്ട് തോന്നിയില്ല. നജീബ് ആദ്യമായി പ്രസവമെടുത്ത ആട്ടിൻ കുട്ടിക്ക് നബീൽ എന്ന് പേരിട്ടു സ്വന്തം മകനെപ്പോലെ കരുതിയ നജീബിന്റെ ആടിനോടുള്ള സ്നേഹവും പരിലാളനയും കൂടി ആകാമായിരുന്നു . ഇടിമിന്നൽ സമയത്ത് കൂടാരത്തിൽ ഭയപ്പെട്ടു അറബാബ് ഒതുങ്ങിക്കൂടിയ കാരണം നജീബ് അറബാബിന്റെ തോക്കിൽ നിന്ന് രക്ഷപെടുന്നതും കൃത്യമായി കാണിച്ചിട്ടില്ല , പിന്നെ ആടുജീവിതം എന്നത് നജീബിന്റെ ജീവിതത്തിലെ ചില ഭാഗങ്ങൾ മാത്രം കാണിച്ചു ഒതുങ്ങിയോ എന്ന് ഒരു സംശയം ആയി , മരുഭൂമിയിലെ ജീവിതം അത്ര കണ്ടു കാണിച്ചിട്ടില്ല , നോവലിലെ ഭീകരത സിനിമയിൽ അത്ര കാണിച്ചിട്ടില്ല എന്ന് തോന്നി , ദൃശ്യ മാധ്യമത്തിൽ ശരിക്കും അത് നല്ല പോലെ കാണിക്കാമായിരുന്നു എന്ന് തോന്നുന്നു . ഇനി സെൻസർ ബോർഡ് കത്രിക വച്ചതാണോ എന്ന് അറിയില്ല . ആദ്യ പകുതിയിലെ രംഗങ്ങൾ കുറച്ചു മരുഭുമിയേലേ രംഗങ്ങൾ കൂട്ടമായിരുന്നു എന്ന തോന്നൽ. ചിലപ്പോൾ അമലാപോളിന്റെ സ്ത്രീ കഥാപാത്രത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കാൻ ആകും അങ്ങിനെ ചെയ്തത് . എല്ലാം ഒരു ബാലൻസിൽ പോകാൻ വേണ്ടി ആകും. മറ്റുള്ളവരുടെ ചെറിയ ചെറിയ വിഷമങ്ങൾ വരെ എന്റെ മനസിനെ വിഷമത്തിൽ ആക്കാറുണ്ട് , അത്തരം സിനിമകൾ കാണുമ്പോൾ ഞാൻ കരയാറും ഉണ്ട്. ചിലപ്പോൾ എൻെറ ജീവിതവും അത്രയ്ക്ക് വിഷമങ്ങളും സംഭവങ്ങളും നിറഞ്ഞ കാരണം ആകും. എന്നിട്ടും ആടുജീവിതം കണ്ടപ്പോൾ ഞാൻ കരഞ്ഞില്ല , പൃഥ്വിരാജ് നജീബായും , ഗോകുൽ ഹക്കിം ആയും , ജിമ്മി ഇബ്രാഹിം ഖാദിരി ആയും അവരുടെ കഴിവിന്റെ പരമാവധി അഭിനയിച്ചു ഇനി ഇതിനപ്പുറം ഇല്ല എന്ന് കാണിച്ചിട്ടും കരച്ചിൽ വരാതിരുന്നത് ചിലപ്പോൾ നമ്മൾ ഓരോരുത്തരും കുറച്ചു മണിക്കൂർ നേരത്തെങ്കിലും നജീബ് ആയി മാറി പോയതാകും എന്ന് തോന്നുന്നു. എങ്ങനെ അതിൽ നിന്ന് രക്ഷപ്പെടണം എന്ന വ്യഗ്രതയിൽ നമ്മളും അതിലൂടെ സഞ്ചരിക്കുകയായിരുന്നിരിക്കണം . അത് ഒരു പരാജയം അല്ല, സിനിമയുടെയും സംവിധായകന്റെയും , അഭിനേതാക്കളുടെയും വിജയം ആയി ആണ് ഞാൻ കാണുന്നത് .
പിന്നെ ഇതോടൊപ്പം പറയേണ്ട ഒരു പ്രധാന കാര്യം കൂടി ഉണ്ട് നമ്മുടെ സഹോദരങ്ങളും സഹോദരിമാരും ഓരോരുത്തരും എത്രമാത്രം കഷ്ടപ്പാടുകളും പീഡനങ്ങളും ആണ് അറബി നാട്ടിലെ ഇത്തരം തൊഴിൽ സ്ഥലങ്ങളിൽ അനുഭവിച്ചത് അല്ലെങ്കിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതും പലരും അവരുടെ മതക്കാർ ആയിട്ട് പോലും എന്ന് മനസിലാകും. ഈ സിനിമ കാണുമ്പോൾ നമ്മുടെ രാജ്യം എത്ര സ്വർഗം ആണ് എന്ന് മനസിലാകും ഇവിടെ ഇരുന്നു മുറവിളി കൂട്ടുന്നവർക്കു എന്ന് പറഞ്ഞു നിർത്തുന്നു . നമ്മുടെ രാജ്യം എല്ലാവര്ക്കും സുരക്ഷിതം തന്നെ ആണ് എന്ന് ആടുജീവിതം എന്ന സംഭവ കഥയും സിനിമയും നമുക്ക് കാണിച്ചു തരുന്നുണ്ട്. നമ്മുടെ രാജ്യം പലർക്കും സുരക്ഷിതം അല്ല എന്ന് പറയുന്നവർ ഒരിക്കലെങ്കിലും ആടുജീവിതം എന്ന കഥ വായിക്കുകയും സിനിമ കാണുകയും ചെയ്യണം എന്ന് കൂടി ഇതോടൊപ്പം പറയുന്നു.
പെരിയോനെ എൻ റഹ്മാനേ
പെരിയോനെ റഹീം
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
അങ്ങകലെ അങ്ങകലെ
മണ്ണിൽ പുതുമഴ വീഴണുണ്ടേ
മണ്ണിൽ പുതുമഴ വീഴണുണ്ടേ...... പെരിയോനെ എൻ റഹ്മാനേ പെരിയോനെ റഹീം
Goat life, which tells the story of survival, torture and suffering in the Arab country
ബ്ലെസ്സി , Blessy , Aadujeevitham , ആടുജീവിതം ,Benny Daniel, Benyamin, Prithviraj Sukumaran, ആഫ്രിക്കക്കാരൻ ഇബ്രാഹിം ഖാദിരി African Ibrahim Qadiri The Goat Life ,Ibrahim Qadiri, Jimmy Jean-Louis , Ibrahim Khadiri, Gokuldas , Hakkim , ഹക്കീം , ഗോകുൽദാസ് , Hakeem, Gokuldas ,Kafeel , Arbab Talib Al Balushi , താലിബ് അൽ ബലൂഷി , Refeeq Ahamed , Jithin Raj , റഫീഖ് അഹമ്മദ്, ജിതിൻ രാജ് , പെരിയോനെ , goat life , പെരിയോനെ എൻ റഹ്മാനേ പെരിയോനെ റഹീം , പെരിയോനെ എൻ റഹ്മാനേ , പെരിയോനെ റഹീം , പൃഥ്വിരാജിന്റെ നജീബ് , പൃഥ്‌വിരാജ് , നജീബ് , Periyone Rahmane , Periyone En Rahmane , Periyone En Rahmane Lyrics , Periyone Rahmane, ആടുജീവിതം റിവ്യൂ , Goat life review , Aadujeevitham , review Camaraman Sunil , A R Rahman , Resul Pookutty , Ranjith Ambady , Aadujeevitham makeup artist Ranjith Ambady , രഞ്ജിത്ത് അമ്പാടി , Periyone Rahmane Full Song , Aadujeevitham Full movie
Periyone en Rahmane | | @ARRahman |
Periyone Rahmane| Aadujeevitham Song | ARRahman| Refeeq Ahammed| Jithin Raj
#aadujeevitham #arrahman #prithviraj #thegoatlife #goguldas #goatlife #ആടുജീവിതം
#aadujeevitham #arrahman #prithviraj #malayalamsongs #benyamins
goat life trailer,goat life song,
പെരിയോനെ റഹ്മാനെ പെരിയോനെ റഹിം
https://youtu.be/9ls_bOueQW4
https://youtu.be/K9teH1_csMg
Periyone Rahmane Full Song , Periyone Rahmane , Periyone En Rahmane Lyrics in Malayalam with music

Benyamin , Najeeb and Aadujeevitham Cover
Blessy Ipe Thomas Director Aadujeevitham
Gokul Das and Prithviraj Sukumaran IN Aadujeevitham
Prithviraj Sukumaran and Gokul Das IN Aadujeevitham
Prithviraj Sukumaran in Aadujeevitham
Ibrahim Qadiri, Jimmy Jean-Louis m , Aadujeevitham
Talib Al Balushi the Kafeel or Arbab in Aadujeevitham
Amala Paul with Prithviraj Sukumaran in Aadujeevitham
Goat life, which tells the story of survival, torture and suffering in the Arab country
ബ്ലെസ്സി , Blessy , Aadujeevitham , ആടുജീവിതം ,Benny Daniel, Benyamin, Prithviraj Sukumaran, ആഫ്രിക്കക്കാരൻ ഇബ്രാഹിം ഖാദിരി African Ibrahim Qadiri The Goat Life ,Ibrahim Qadiri, Jimmy Jean-Louis , Ibrahim Khadiri, Gokuldas , Hakkim , ഹക്കീം , ഗോകുൽദാസ് , Hakeem, Gokuldas ,Kafeel , Arbab Talib Al Balushi , താലിബ് അൽ ബലൂഷി , Refeeq Ahamed , Jithin Raj , റഫീഖ് അഹമ്മദ്, ജിതിൻ രാജ് , പെരിയോനെ , goat life , പെരിയോനെ എൻ റഹ്മാനേ പെരിയോനെ റഹീം , പെരിയോനെ എൻ റഹ്മാനേ , പെരിയോനെ റഹീം , പൃഥ്വിരാജിന്റെ നജീബ് , പൃഥ്‌വിരാജ് , നജീബ് , Periyone Rahmane , Periyone En Rahmane , Periyone En Rahmane Lyrics , Periyone Rahmane, ആടുജീവിതം റിവ്യൂ , Goat life review , Aadujeevitham , review Camaraman Sunil , A R Rahman , Resul Pookutty , Ranjith Ambady , Aadujeevitham makeup artist Ranjith Ambady , രഞ്ജിത്ത് അമ്പാടി , Periyone Rahmane Full Song , Aadujeevitham Full movie
Periyone en Rahmane | | @ARRahman |
Periyone Rahmane| Aadujeevitham Song | ARRahman| Refeeq Ahammed| Jithin Raj
#aadujeevitham #arrahman #prithviraj #thegoatlife #goguldas #goatlife #ആടുജീവിതം
#aadujeevitham #arrahman #prithviraj #malayalamsongs #benyamins
goat life trailer,goat life song,
പെരിയോനെ റഹ്മാനെ പെരിയോനെ റഹിം
https://youtu.be/9ls_bOueQW4
https://youtu.be/K9teH1_csMg
Periyone Rahmane Full Song , Periyone Rahmane , Periyone En Rahmane Lyrics in Malayalam with music
VeeBee's VaraBalam - വീബീസ് "വരബലം" ഇന്ന് :- ഇ ഡി യെ കണ്ടാൽ
Updated:
November 24, 2023 , 12:55 PM
കൂറ്റന്‍ ചരക്കുവിമാനം എയര്‍ബസ് ബെലുഗ ആദ്യമായി മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോൾ (CSMIA ) | VIDEO
Updated:
November 24, 2022 , 09:15 AM
അടിപൊളി പാക്കേജുമായി കെഎസ്ആർടിസി; 300 രൂപയുണ്ടെങ്കിൽ മൂന്നാറിലെ നീലക്കുറിഞ്ഞി വസന്തവും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാം.
Updated:
October 12, 2022 , 12:47 PM
സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ കേശദാനം സംഘടിപ്പിച്ചു
Updated:
September 19, 2022 , 08:12 PM
ജീവനക്കാരിൽ നിന്ന് നഷ്ട്ടം ഈടാക്കാൻ വ്യഗ്രത കാണിക്കുന്ന ബഹു KSRTC സിഎംഡി കോടികൾ നഷ്ട്ടം വർത്തിയവർക്കു നേരെ കണ്ണടക്കുന്നു , ഇത് ആർക്കുവേണ്ടി
Updated:
August 29, 2022 , 05:16 PM
Tags:
- Periyone En Rahmane Lyrics
- Periyone En Rahmane
- Periyone Rahmane
- നജീബ്
- പൃഥ്വിരാജ്
- പൃഥ്വിരാജിന്റെ നജീബ്
- പെരിയോനെ റഹീം
- പെരിയോനെ എൻ റഹ്മാനേ
- പെരിയോനെ എൻ റഹ്മാനേ പെരിയോനെ റഹീം
- goat life
- പെരിയോനെ
- ജിതിൻ രാജ്
- റഫീഖ് അഹമ്മദ്
- Jithin Raj
- Refeeq Ahamed
- താലിബ് അൽ ബലൂഷി
- Hakeem
- Kafeel
- ഗോകുൽദാസ്
- ഹക്കീം
- Hakkim
- Ibrahim Khadiri
- Jimmy Jean-Louis
- Ibrahim Qadiri
- Prithviraj Sukumaran
- Benyamin
- Benny Daniel
- ആടുജീവിതം
- Aadujeevitham
- Blessy
- ബ്ലെസ്സി
- Periyone Rahmane
- ആടുജീവിതം റിവ്യൂ
- Goat life review
- Aadujeevitham
- A R Rahman
- Resul Pookutty
- Ranjith Ambady
- രഞ്ജിത്ത് അമ്പാടി
- Arbab
- Talib Al Balushi
COMMENTS
Be the first to comment
Catagories
Sub Catagories
Latest Post
Article Booklet
News
- Accident
- Asia
- Bihar
- Bollywood
- Crime
- Delhi
- Drugs and Alcohol
- Fact Check
- Fraud and Scam
- India
- Karnataka
- Kerala
- Madhyapradesh
- Maharashtra
- Politics
- Public Opinion
- Punjab
- Sexual Assault-Harassment
- Sports
- Sri Lanka
- Tamilnadu
- Telangana
- Terrorist Attack
- Ukraine
- Uttar Pradesh
- Viral Video
- WAR
- West Bengal
- World
Architecture
Travel
Video
Auto
Climate
Articles
Short Story
Literature
Short Film
Interview
Technology
Science
Current Affairs
Astrology
Education
Copyright © 2024 VISUM Expresso LLP, All Right reserved.
LEAVE A REPLY