visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Ratheesh Varavoor

കലയാണ് ലഹരി

By - നന്ദദാസ് / Nandadas -- Friday, October 06, 2023 , 03:35 PM
ലഹരിക്കെതിരെ മോണോആക്ട്മായി 200 ലേറെ വേദികൾ പിന്നിട്ട് ലോക  റെക്കോർഡസിൽ സ്ഥാനം പിടിച്ചു രതീഷ് വരവൂർ.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡ് നേടിയ ലഹരി വിരുദ്ധ മോണോആക്ട് ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.

സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം ആയി തുടങ്ങിയ ഈ മോണോആക്ട് ഇതിനോടകം തന്നെ ചർച്ച ആയി കഴിഞ്ഞു.

ഏതുകാലത്തും പോരാളികളുണ്ടായിട്ടുണ്ട്.ആ പോരാളികൾ പോരാട്ടത്തിന് തിരഞ്ഞെടുക്കുന്ന ആയുധങ്ങൾ വ്യത്യസ്തമായിരിക്കും.അതിൽ കലയെ ഒരു ആയുധമാക്കി പോരാട്ടം നടത്തുന്നവർക്കിടയിൽ ഒരു പേര് കൂടി എഴുതി ചേർക്കപെടുകയാണ്.

ഒരൊററ ആളുടെ മനസ്സിൽ രൂപപ്പെടുന്ന ആശയത്തെ വലിയൊരു സമൂഹത്തിനു  മുമ്പിലേക്ക് എത്തിക്കുകയും അത് കാണികളിലേക്ക് എളുപ്പത്തിൽ സംവദിപ്പിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നല്ല.
അത്തരം ഒരാശയത്തെ  സ്വന്തം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് അയത്ന ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള ഒരാളുണ്ട്.വരവൂരിന്റെ സ്വന്തം സകലകലാ വല്ലഭനായ രതീഷ് വരവൂർ.കലയാണെൻ സമരായുധം എന്ന് പ്രഖ്യാപിച്ചു ലഹരിക്കെതിരെയുള്ള ഒരൊറ്റയാൾ പോരാട്ടം.

ലഹരിക്കെതിരെ അതിശക്തമായി പ്രതിരോധിക്കുവാൻ രതീഷ് നാളെയുടെ തലയുറയോട് പറയുന്നത്,കേവലം വാക്കുകൾ കൊണ്ടു മാത്രമല്ല.മുമ്പേ തന്നെ പ്രാഗത്ഭ്യം തെളിയിച്ച മോണോ ആക്ടിലൂടെ മനുഷ്യ മനസ്സിന്റെ  അകത്തളങ്ങൾ അദ്ദേഹം പോർക്കളമാക്കുന്നു. അതിശക്തമായ അഭിനയ പോർക്കളം

    മോണോ ആക്ടെന്ന സമരായുധം

കഴിഞ്ഞ വർഷം നടന്ന കേരളോത്സവത്തിൽ അഞ്ചു മിനുട്ട് ദൈർഘ്യം വരുന്ന ഒരു ഏകാഭിനയത്തിലൂടെയായിരുന്നു തുടക്കം .കൂടുതൽ പരിഷ്ക്കരിച്ച ഭാഗങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുകയുണ്ടായി.
കോളേജുകൾ ,കലാസാംസ്ക്കാരിക സംഘടനകൾ,മറ്റു യുവജന പ്രസ്ഥാനങ്ങൾ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,ഉത്സവ പറമ്പുകൾ, ആരാധനലയങ്ങൾ തുടങ്ങി  കേരളത്തിനകത്തും പുറത്തും  ഈ മോണോ ആക്ട് അവതരിപ്പിക്കപ്പെട്ടു.


  വിദ്യാലയങ്ങൾ  കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമാഫിയ സംഘങ്ങളുടെ ചതിയിൽ പെട്ടുപോകുന്ന മിടുക്കനായ ഒരു പാവം വിദ്യാർത്ഥിയുടെ ജീവിതവും തുടർന്നുണ്ടാകുന്ന പരിണിതഫലവും തിരിച്ചറും പ്രമേയകാമുന്ന 30 മിനുട്ട് ദൈർഘ്യമുള്ള ഈ ഏകാഭിനയം ഇതിനോടകം തന്നെ നൂറിൽ ഏറെ വേദികൾ പിന്നിട്ടു കഴിഞ്ഞു.

കലാസാഹിത്യ രംഗം

നാടകം, പ്രസംഗം,ഏകാഭിനയം,ശബ്ദം നൽകൽ,എഴുത്ത്,എന്നിങ്ങനെ കൈതൊട്ട മേഖലകളിലെല്ലാം തന്നെ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ സാധിച്ചിട്ടുള്ള രതീഷ് ഇപ്പോൾ ഒരു സിനിമയുടെ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്.അഥിനിടയിലും തനിക്കു ലഭിക്കുന്ന വേദികളിലെല്ലാം തന്നെ ബോധവത്ക്കരണത്തിന്റെ  മോണോ ആക്ടുമായി പ്രത്യക്ഷപ്പെടാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. അതുവഴി ഒരാളെങ്കിലും തിരിച്ചറിവിന്റെ ലോകത്തേക്ക് തിരിച്ചു നടന്നാൽ ,അതുമാത്രം മതി കലയെ മാത്രം ലഹരിയായി കാണുന്ന ഈ ചെറുപ്പക്കാരനു സന്തോഷിക്കുവാൻ.

തേടിയെത്തിയ അംഗീകാരങ്ങൾ

 അത്രകണ്ട് കലയെ സ്നേഹിക്കുന്ന ആളെ കല തിരിച്ചും സ്നേഹിച്ചതിന്റെ തെളിവാണ് രതീഷ് വരവൂരിനെ തേടിയ അംഗീകാരങ്ങൾക്ക് പറയാനുള്ളത്. URF വേൾഡ് റെക്കോർഡ്,ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്, India Book of റെക്കോർഡ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്, Talent റെക്കോർഡ് ബുക്ക്‌ എന്നിവ ലഹരി വിരുദ്ധ പോരാട്ടത്തിന് അംഗീകാരം ആയി ലഭിച്ചതാണ്. കൂടാതെ  ഈ വർഷത്തെ മലയാള സാഹിത്യ സംസ്കൃതി ,ഡോ.ബി.ആർ.അംബേദ്കർ കലാശ്രീ നാഷണൽ ഫെല്ലോഷിപ്പ് പുരസ്കാരം,രാജീവ് ഗാന്ധി  നാഷണൽ എക്സലൻസ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തുകയുണ്ടായി.

സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ നൂറ് ശതമാനം വിജയിക്കും എന്ന് തന്നെയാണ് രതീഷ് പറയുന്നത്.അതിന് എല്ലാവിധ പിന്തുണയും തന്നാൽ ആവും വിധം ചെയ്യും എന്നും രതീഷ് പറയുന്നു.

കലയ്ക്ക് കട്ട സപ്പോർട്ടായി കുടുംബവും


നിരവധി ഷോർട്ട് ഫിലിമിൽ അടക്കം അഭിനയം കാഴ്ച വയ്ക്കാനായ രതീഷിന് എല്ലാവിധ പ്രോത്സാഹനങ്ങളുമായി കുടുംബം കൂടെ തന്നെയുണ്ട്. തൃശ്ശൂർ ജില്ലയിലെ ചേലംചങ്കരത്ത് ഭാസ്കരൻ നായരുടെയും വിജയലക്ഷ്മിയുടെയും രണ്ടു മക്കളിൽ മൂത്തവനായി ജനനം. ഭാര്യ സൗമ്യ, മകൻ ധ്രുവ്.

ലഹരിക്കെതിരെ അതിശക്തമായ ഭാഷയിൽ പോരാടുന്ന കലാ സപര്യന് തിനമയ്ക്കെതിരെ പോരാടുവാനുള്ള ആർജ്ജവം ചോർന്നു പോകുന്നില്ല.അന്ധവിശ്വാസത്തിനെതിരെ പുതിയൊരു മോണോ ആക്ടുമായി അദ്ദേഹം രംഗത്തെത്തി കഴിഞ്ഞു.നിങ്ങൾക്കും ഈ പോരാട്ടത്തിൽ അദ്ദേഹത്തിനെ പങ്കാളിയാക്കാം.. ഒരൊറ്റ ഫോൺ കാളിൽ അദ്ദേഹം നിങ്ങോൾക്കൊപ്പം എത്തും. കലയിലൂടെ സമൂഹത്തിന്റെ പുതിയ ഉണർവ്വിനായി പ്രയാണം തുടരുവാൻ രതീഷ് വരവൂരിന് ഇനിയും  സാധിക്കട്ടെ.

Ratheesh Varavoor

Ratheesh Varavoor

Ratheesh Varavoor

Ratheesh Varavoor


Nandadas

നന്ദദാസ് / Nandadas

Art is addiction Young man with mono-act against addiction


Ratheesh Varavoor , Nandadas  , against addiction , Art is addiction , addiction 



LEAVE A REPLY

Security code:

COMMENTS

Be the first to comment