visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

DMA Thiruvathira Kali Competition
DMA Thiruvathira Kali CompetitionPhoto Credit : P N Shaji

ഓണത്തെ വരവേൽക്കാൻ ഇന്ദ്രപ്രസ്ഥത്തിന്റെ തിരുമുറ്റത്ത് തിരുവാതിര കളിയുടെ അരങ്ങൊരുക്കി ഡിഎംഎ

By - P N Shaji -- Friday, August 26, 2022 , 10:12 AM
ന്യൂ ഡൽഹി: തിരുവോണത്തെ വരവേൽക്കാൻ ഇന്ദ്രപ്രസ്ഥത്തിന്റെ തിരുമുറ്റത്ത് തിരുവാതിരകളിയുടെ അരങ്ങൊരുക്കുകയാണ് ഡൽഹി മലയാളി അസോസിയേഷൻ. മലയാളത്തിന്റെ തനതു കലാരൂപമായ തിരുവാതിരകളി മത്സരത്തോടെ ഡൽഹിയിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്നു.

ആഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ ഡൽഹിയിലെ ആസ്വാദകർക്കായി  11 ടീമുകളാണ്  തിരുവാതിരകളി മത്സരത്തിനായി അണി നിരക്കുന്നത്. മയൂർ വിഹാർ ഫേസ്-1, ദ്വാരക, ആർകെ പുരം, വികാസ്‌പുരി - ഹസ്‌തസാൽ , ദിൽഷാദ് കോളനി, അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, മയൂർ വിഹാർ ഫേസ്-3, കരോൾ ബാഗ് - കൊണാട്ട് പ്ലേസ്, രജൗരി ഗാർഡൻ, വസുന്ധര എൻക്ലേവ്, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎ ഏരിയകളിലെ പ്രഗത്ഭരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഒന്നാം സ്ഥാനക്കാർക്കു ട്രോഫിയും അമ്മു മെമ്മോറിയൽ ക്യാഷ് അവാർഡായ 15,000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്കു ട്രോഫിയും യഥാക്രമം 10,000, 7,500 രൂപ എന്നിങ്ങനെ സമ്മാനമായി നൽകും. നാലും അഞ്ചും സ്ഥാനക്കാർക്കു 2,000 രൂപ വീതം പ്രോൽസാഹന സമ്മാനവും ഉണ്ടാവും. സെപ്റ്റംബർ 4 ഞായാറാഴ്ച വൈകുന്നേരം 5 മണി മുതൽ സിരി ഫോർട്ട് ആഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിലാവും സമ്മാനങ്ങൾ വിതരണം ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കെജെ, വൈസ് പ്രസിഡന്റും ഓണാഘോഷ പരിപാടികളുടെ കൺവീനറുമായ മണികണ്ഠൻ കെവി എന്നിവരുമായി 9810791770, 9810388593 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

DMA Thiruvathira Kali Competition
DMA Thiruvathira Kali CompetitionPhoto Credit : P N Shaji


DMA Thiruvathira Kali Competition 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment