visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Delhi Malayalee Association
Delhi Malayalee AssociationPhoto Credit : DMA FB page

ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനാഘോഷങ്ങൾ ഏപ്രിൽ 15-ന്

By - P N Shaji -- Saturday, March 25, 2023 , 02:43 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ 2023 ഏപ്രിൽ 15 ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ ആർ കെ പുരം സെക്ടർ-8 കേരളാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഡി എം എ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

ചടങ്ങിൽ ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരവും ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരവും വിതരണം ചെയ്യും. തുടർന്ന് ഡിഎംഎയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും നടക്കും.

കൊച്ചിൻ കലാഭവൻ കെ എസ് പ്രസാദിന്റെ നേതൃത്വത്തിൽ  വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് സ്റ്റാൻഡ്-അപ് കോമഡി ആവും കലാപരിപാടികളിലെ മുഖ്യ ഇനം.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനറും വൈസ് പ്രസിഡന്റുമായ മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരുമായി 9810388593, 7838891770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Delhi Malayali Association Foundation Day Celebrations on 15th April

 



LEAVE A REPLY

Security code:

COMMENTS

Be the first to comment