visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Delhi Malayali Association's women's day celebrations
Delhi Malayali Association's women's day celebrationsPhoto Credit : P N Shaji

ഡൽഹി മലയാളിഅസ്സോസിയേഷന്റെ വനിതാ ദിനാഘോഷങ്ങൾ അവിസ്‌മരണീയമായി

By - P N Shaji -- Thursday, March 09, 2023 , 10:50 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ മാർച്ച് 8 വൈകുന്നേരം 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ നാഷണൽ ലോ യൂണിവേഴ്‌സിറ്റി, ഡൽഹി അസോസിയേറ്റ് പ്രൊഫസർ ഡോ സോഫി കെ ജെ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ ആശംസകളും പ്രോഗ്രാം കൺവീനറും കേന്ദ്രകമ്മിറ്റി നിർവാഹക സമിതി അംഗവുമായ സുജാ രാജേന്ദ്രൻ കൃതജ്ഞതയും  പറഞ്ഞു.

വനിതാ ദിനാദോഷങ്ങളുടെ ഭാഗമായി കേക്ക് മുറിക്കുകയും തുടർന്ന് ഡിഎംഎയുടെ ഏരിയകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ജനക് പുരി അവതരിപ്പിച്ച രംഗ പൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. വിനയ് നഗർ - കിദ്വായ് നഗറിന്റെ പാശ്ചാത്യ നൃത്തം, ആർ കെ പുരവും ദ്വാരകയും നടത്തിയ നാടൻപാട്ടുകൾ, വസുന്ധരാ എൻക്ലേവ് അവതരിപ്പിച്ച 'ഗർഭ പത്രത്തിന്റെ നോവ്' എന്ന നൃത്ത ശിൽപ്പം, ദിൽഷാദ് കോളനി വനിതാ വിഭാഗത്തിന്റെ 'ഒരു നാടോടി നൃത്തത്തിന്റെ ഉത്ഭവം' എന്ന സ്‌കിറ്റ്, അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, വിവിധ ഏരിയകളിലെ വനിതാ വിഭാഗങ്ങൾ സംയുക്തമായി അവതരിപ്പിച്ച 'ദേവീ വന്ദനം' എന്നിവ വനിതാ ദിനാഘോഷ പരിപാടികൾ മിഴിവുറ്റതാക്കി. പരിപാടികളുടെ അവതാരകർ പി എൻ ഷാജിയും റിതു രാജനുമായിരുന്നു. അത്താഴ വിരുന്നിനു ശേഷമാണ് പരിപാടികൾ സമാപിച്ചത്.
Delhi Malayali Association's women's day celebrations
Delhi Malayali Association's women's day celebrationsPhoto Credit : P N Shaji


Delhi Malayali Association's women's day celebrations were unforgettable

 



LEAVE A REPLY

Security code:

COMMENTS

Be the first to comment