visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / Articles/ Kerala
Malayali at Moon Viral photo
Photo Credit : Viral Post

ആരാണ് കേരളത്തിലെ പട്ടിണി മാറ്റിയത്, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിന്തിക്കേണ്ട ചില കാര്യങ്ങൾ

By - Siju Kuriyedath Sreekumar -- Thursday, March 28, 2024 , 01:17 PM

ഇടതനോ വലതനോ ഉണ്ടാക്കിയതോ കെട്ടിപടുത്തതോ അല്ല ഇന്നത്തെ കേരളം എന്ന് പറഞ്ഞു തുടങ്ങുമ്പോൾ ചിലർക്ക് വിഷമവും ചിലർക്ക് സന്തോഷവും തോന്നിയേക്കാം , എന്നാൽ ആരും സന്തോഷിക്കേണ്ട .  

1950 കാലഘട്ടം വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു. അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ഭരിച്ചിരുന്ന നാടുവാഴികളുടെയും രാജക്കൻമാരുടെയും ശ്രദ്ധക്കുറവും പുച്ചവും അവരുടെ വാഴ്ത്തുപാട്ടുകാർ  പറഞ്ഞത് മാത്രം വിശ്വസിച്ച് കാര്യങ്ങൾ നടത്തിയതും ആണ് പ്രധാന കാരണങ്ങൾ .അപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും പിന്നീട് നമ്മെ ഭരിച്ചവർ ആണ് ഇന്ന് കാണുന്ന കേരളത്തെ പടുത്തുയർത്തിയത് എന്ന് , എന്നാൽ സത്യം അതല്ല.

മുന്നും പിന്നും 

   കേരളത്തിലെ ഭഹുഭൂരിപക്ഷം ആളുകൾക്കും  രണ്ട് നേരം എന്നല്ല ഒരു നേരം പോലും പാവപ്പെട്ട ജനങ്ങളുടെ ഭക്ഷണം ആയ "കപ്പയും കട്ടൻ കാപ്പിയും "   കഴിക്കാൻ പോലും  ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.കപ്പ, കാച്ചില് , ചക്കക്കുരു എന്നിവ ചുട്ടത് ചക്കപ്പുഴുക്ക്, കപ്പ പുഴുക്ക് , മധുരക്കിഴങ്ങ്, ഉണക്കക്കപ്പ ഇതൊക്കെയായിരുന്നു അന്നത്തെ പാവങ്ങളുടെ ഭക്ഷണം '  കഞ്ഞി, ചമ്മന്തി, ഉണക്കമീൻ ചുട്ടത് , പരിപ്പ് വിഭവങ്ങൾ  ഒക്കെ വല്ലപ്പോഴും നാലോ അഞ്ചോ മാസം കൂടുമ്പോൾ മാത്രം കഴിക്കും . അതിനുള്ള വകയേ പാവങ്ങളായ ജനങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു അന്ന്. അതിനാൽ  കല്യാണ വീടുകളിലും , അടിയന്തരത്തിനും മറ്റും ഉള്ള സർവ്വാണി സദ്യയിൽ   വിശക്കുന്നവരുടെ തള്ളിക്കയറ്റം വളരെ കൂടുതൽ ആയിരുന്നു അന്ന് കാലത്തു. വിശപ്പ് സഹിക്കാതായപ്പോൾ കാട്ടിലും മറ്റ് വളപ്പിലും യദേഷ്ട്ടം ഉണ്ടാകുന്ന ചേമ്പിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും (വാഴയുടെ മാണ് )  വരെ ആളുകൾ  വിശപ്പ് മാറ്റാൻ  തിന്നിരുന്നു എന്ന് ചരിത്രം പറയുന്നു  .

 മഹാ പലായനം 

1955 കളുടെ  തുടക്കം  ആണ്  കേരളീയർ ജോലി തേടി കേരളത്തിൽ നിന്ന് പുറത്തേക്ക് പോയിത്തുടങ്ങിയത്. ആദ്യം  തമിഴ്നാട്, കർണാടക,  ദില്ലി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെക്ക് പോയി. അങ്ങനെ നമ്മൾ കേരളീയർ  മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നുകൊണ്ടെ ഇരുന്നു . ഈ മഹാ പാലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം. അതിൽ നിന്ന് ഒന്നു കുടെ മെച്ചപെടുത്താൻ കൂറെ ആളുകൾ ബർമ്മ , മലേഷ്യ, സിലോൺ ( ശ്രീലങ്ക )  സിങ്കപ്പൂർ, തുടങ്ങിയ സ്ഥലത്തേക്ക് പോയി . അങ്ങനെ ഇരിക്കെ ആണ് ഗൾഫിൽ ഓയിൽ കണ്ടെത്തി ഗൾഫ് നാടുകൾ വലിയ സാമ്പത്തിക നിലയിൽ ആയത് അപ്പോൾ 1970 കൾ മുതൽ  ഗൾഫ് കുടിയേറ്റം ശക്തമായി . പിന്നെ തിരുവിതാം കുറിൻ്റെ പല ഭാഗങ്ങളിൽ നിന്ന്  1990 കൾക്ക് ശേഷം ബ്രിട്ടൻ , അമേരിക്ക , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെക്ക് ആരോഗ്യ പ്രവർത്തകരുടെ വലിയ പായനം തുടങ്ങി . അത്  റഷ്യ  ന്യൂസിലൻ്റ് വരെ എത്തി നിൽക്കുന്നു . ചുരുക്കി പറഞ്ഞാൽ മലയാളി എത്താത്ത നാട് ഇല്ല എന്ന് പറയാം. ഇത് സ്വന്തം പ്രയത്നം കൊണ്ടും ഇച്ചാശക്തി കൊണ്ടും മാത്രം ആണ് . 

ലോക  മലയാളി 

ഈ അടുത്ത് യുക്രേനിൽ റഷ്യ ആക്രമണം അഴിച്ച് വിട്ടപ്പോൾ ആണ് നമ്മൾ മനസ്സിലാക്കുന്നത് നമ്മുടെ കുട്ടികൾ അവിടെയും മിടുക്കരായി പഠിക്കാൻ എത്തിട്ടുണ്ട് എന്ന് . ഇവിടെ കേരളത്തിൽ നല്ല സാഹചര്യം ഇല്ലാത്തതിനാൽ ആണല്ലോ അത് . അല്ലാതെ നമ്മുടെ കുട്ടികൾ മിടുക്കർ അല്ലാത്തതിനാൽ അല്ല . ഇംഗ്ലീഷ് അത്ര ഇല്ലാത്ത അത്തരം രാജ്യത്ത് ഇംഗ്ലീഷിൻ്റെ കൂടെ അവരുടെ ഭാഷ കൂടി പഠിച്ച് അവിടെ പഠിക്കുന്നുണ്ട് എങ്കിൽ നമ്മുടെ കുട്ടികൾ ചില്ലറക്കാരാകില്ലല്ലോ . ഇശ്രായേലിൽ പലസ്തീൻ  തീവ്രവാദികൾ ആക്രമണം അഴിച്ച് വിട്ടപ്പോൾ നാം അറിഞ്ഞു അവിടെയും നമ്മൾ മലയാളികൾ ധാരളം ഉണ്ട് എന്ന് . ലോകത്തിൻ്റെ മുക്കിലും മൂലയിലും നമ്മൾ മലയാളികൾ ഉണ്ട് . അതിനാൽ ആവും തമാശക്ക് ആണ് എങ്കിലും പലരും പറയുന്നത് ചന്ദ്രനിൽ നീൽ ആംസ്ട്രോങ് കാലുകുത്തിയപ്പോൾ ആദ്യം കണ്ടത് മലയാളി ആയ ചന്ദ്രേട്ടൻ്റെ ചായക്കട ആണ് എന്ന് . 

മാറുന്ന  മുഖം

2000 മുതൽ   നാം കണ്ടുകൊണ്ടിരിക്കുന്നത്  കേരളത്തിന്റെയും മലയാളികളുടെയും  മാറുന്ന ഒരു മുഖം തന്നെയാണ്. ഒരു ഉയർച്ച തന്നെയാണ്. പട്ടിണി  ഏറെ മാറി എന്ന് പറയാം . കേരളത്തിൽ BPL കാർഡിൻ്റെ എണ്ണം കുറഞ്ഞിട്ടില്ല എന്നത് ഒരു വാസ്തവം ആണ് , അതിനു കാരണം ഫ്രീ ആയി കിട്ടിയാൽ എന്തും സ്വകരിക്കുന്നവരാണ് മലയാളി എന്നത് തന്നെ അവിടെ വലിപ്പ ചെറുപ്പം ഇല്ല. കിലോമീറ്റർ ക്യു നിന്ന് വേണം എങ്കിലും 500 രൂപയുടെ പൂത്ത അരി വാങ്ങും ഫ്രീ ആയി കിട്ടും എങ്കിൽ എത്ര ദൂരം  എത്ര സമയം വേണം എങ്കിലും വരി നിന്ന് വാങ്ങും മലയാളി   . ഓലപ്പുരകളും ഓടിട്ട പുരകളും ഇപ്പോൾ കാണാനെ ഇല്ല ഒരു വാഹനം എങ്കിലും ഇല്ലാത്ത വീട് കേരളത്തിൽ ഇല്ല എന്ന് മാത്രം അല്ല രണ്ട് ആൾക്ക് താമസിക്കാൻ 4 ഉം 5  ഉം മുറികൾ ഉള്ള വീടും ഒക്കെ ആയി . അധികം വീട്ടിലും വയസ്സായവർ മാത്രമേ ഉള്ളു  മക്കൾ പുറത്ത് ആയിരിക്കും എന്നത് വേറെ കാര്യം. 

കയ്യിട്ട് വാരാൻ  അറിയുന്നവർ  നേതാക്കൾ 

അങ്ങനെ മലയാളി വിദേശത്ത് നിന്ന് അദ്വാനിച്ച് ഉണ്ടാക്കി നാട്ടിൽ ഉള്ള അച്ചനമ്മ സഹോദരങ്ങൾക്ക് വേണ്ടി അയക്കുന്ന പണം സർക്കാരിനും നേട്ടമായി എന്ന് വേണം പറയാൻ . അതിലൂടെ കേരളത്തിൻ്റെയും മലയാളിയുടെയും  മുഖച്ഛായതന്നെ മാറി എന്ന് വ്യക്തം  . ഇതിൻ്റെ എല്ലാം പിന്നിൽ നമ്മൾ ഒരോരുത്തരുടെയും വിയർപ്പും ചോരയും ആണ് . അത് മറ്റ് ആർക്കും അവകാശപ്പെട്ടതല്ല . 


നമ്മുടെ ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടുകൊണ്ടിരുന്നപ്പോൾ എന്തുകൊണ്ട് എന്ന് ചിന്തിക്കാതെ , നമ്മുടെ കുട്ടികൾ കൂട്ടത്തോടെ നാട് വിട്ട് വിദേശ രാജ്യത്ത് പഠിക്കാൻ പോകുമ്പോൾ അതിൻ്റെ കാരണം തിരക്കി അതിന് പരിഹാരം കാണാതെ , നമ്മുടെ വിദ്യാസമ്പന്നർ ആയ ചെറുപ്പക്കാർ ചെറിയ ചെറിയ ജോലി ആണെങ്കിലും അതും ചെയ്യാൻ പുറം രാജ്യത്തേക്ക് പോകാൻ തയ്യാറാകുമ്പോൾ അതിന് ശാശ്വത പരിഹാരം കാണാതെ വെറുതെ ഇരുന്നു മേനി പറഞ്ഞ് പ്രവാസികളുടെ പേരിൽ കയ്യിട്ട് വാരി തിന്ന് ചീർത്ത നേതാക്കൾ ആണ് നമ്മുടെ ശാപം. ഓഖിക്കും  പ്രളയത്തിനായും  പിരിച്ച പൈസയിൽ വരെ കയ്യിട്ട് വാരിയവർ ആണ് ഇവർ എന്ന് ഓർക്കണം  . ഇപ്പോഴും അർഹതപ്പെട്ട പരേക്കും പ്രളയ ദുരിതാശ്വാസം കിട്ടിട്ടില്ല എന്നതും കാണേണ്ടതാണ്  . കേവിഡ് കാലത്ത് ജോലി പോയി തിരിച്ച് വരുന്ന പ്രവാസികൾക്ക് 6 മാസം സാമ്പത്തിക സഹായം നൽകും എന്ന് കേരളത്തിലെ മുഖ്യൻ പറഞ്ഞത് കയ്യടികിട്ടാൻ വേണ്ടി പറഞ്ഞ വെറും വാക്കായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് . ഇപ്പോൾ കേരളത്തിലെ ഒരോ വീട്ടിലും നാട്ടിലും മാറ്റങ്ങൾ പ്രകടമായി കാണുന്നത് ഒരോ മലയാളിയുടെയും ചോര നീരാക്കിയതിൻ്റെ ഫലമാണ് അത് ഒരു രാഷ്ട്രീയപാർട്ടിയുടെയും കഴിവല്ല. അന്യ രാജ്യത്തു കിടന്നു ചോര നീരാക്കിയതിന്റെ ആണ് ആ കാണുന്നത്.

ഒരുകാലത്ത്  നാം  എല്ലാം  മദ്രാസി  ആയിരുന്നു മറ്റുള്ളവർക്ക് . നോർത്തിൽ എവിടെയും നമ്മളെ മദ്രാസി എന്നാണ് വിളിച്ചിരുന്നത് . നോർത്തിൽ ഉള്ള എല്ലാവർക്കും സൗത്തിൽ ഉള്ളവർ മദ്രാസ്സികൾ ആണ് . അങ്ങനെ എത്ര എത്ര പേരിൽ എത്ര എത്ര നാട്ടിൽ നമ്മൾ അറിയപ്പെടുന്നു.  ഇത്രയും പറഞ്ഞതിൽ നിന്ന് കേരളം ഇവിടം വരെയെത്തിയത് എങ്ങിനെ എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ് . വരാൻ പോകുന്നത് രാജ്യത്തെ ആര് നയിക്കണം എന്ന ഇലെക്ഷൻ ആണ് രാജ്യത്തെ മുന്നോട്ടു കൊണ്ട് പോകാൻ കഴിവുള്ള പാർട്ടിക്കും വ്യക്തിക്കും  ആയിരിക്കനം നിങ്ങളുടെ വോട്ട് കൊടുക്കേണ്ടത് . അല്ലാതെ ചിലപാർട്ടികൾക്കു അവരുടെ ദേശിയ അംഗീകാരം  നിലനിർത്താനോ മറ്റു ചിലർക്ക്  എതിരാളിയെ താറടിക്കാനോ വേണ്ടി നമ്മൾ ബലിയാടാവരുത്. ഒരു രാജ്യം വികസിക്കുന്നത് അവിടെ ജനങ്ങൾക്ക് നല്ല ഭക്ഷണം , ജീവിത സാഹചര്യം , വിദ്യാഭ്യാസം , നല്ല റോഡുകൾ, പൊതു ഗതാഗതം ഒക്കെ ഉണ്ടാകുമ്പോൾ ആണ് അതിനു ആര് മുൻകൈ എടുക്കുന്നു അവർക്കായിരിക്കണം നിങ്ങളുടെ വോട്ട്.    അപ്പോൾ പറഞ്ഞ് വന്നത് ഒരോ മലയാളിയും ചോര നീരാക്കി എല്ലുമുറിയേ പണി എടുത്ത് വീടും നാടും വിട്ട് ഉറ്റവരേയും ഉടയവരേയും വിട്ട് തെണ്ടിത്തിരിഞ്ഞ് രാപ്പകൾ ഇല്ലാതെ കഷ്ട്ടപ്പെട്ട് പടുത്തുയർത്തിയതാണ്  നാം ഇന്ന് കാണുന്ന ഈ കേരളം . അല്ലാതെ ഇപ്പോൾ പാവങ്ങളുടെ ആളുകൾ എന്ന് മേനി പറഞ്ഞു എല്ലാം  അടിച്ചു മാറ്റി സ്വന്തം പേരിൽ  ക്രെഡിറ്റ് ആക്കുന്ന ആരുടേയും അല്ല  എന്ന് പറഞ്ഞു നിർത്തുന്നു. 

നിങ്ങൾക്ക് ഇത് വായിച്ചിട്ട് സത്യം ആണെന്ന് തോന്നിയാൽ ഷെയർ ചെയ്യാൻ മടിക്കരുത് . 

Who changed hunger in Kerala, some things to think about as the 2024 Lok Sabha elections approach LEAVE A REPLY

Security code:

COMMENTS

Be the first to comment