visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Locals started bathing in the puddled road in Malappuram
Locals started bathing in the puddled road in MalappuramPhoto Credit : Siju Kuriyedam Sreekumar

നാട്ടുകാർക്ക് കുളിക്കാനായി റോഡ് തുറന്നു കൊടുത്തു കേരള പൊതുമരാമത്തു മന്ത്രി മാതൃകയായി . ഭരണമികവിൽ എല്ലാം കുളമാക്കും എന്ന പദ്ധതി തുടരുന്നു

By - Siju Kuriyedam Sreekumar -- Monday, August 08, 2022 , 01:06 PM
LDF ഭരണത്തിൽ പൊറുതി മുട്ടിയ   ജനം സഹികെട്ടു തുടങ്ങി . എല്ലാ  അർത്ഥത്തിലും ജനജീവിതം ദുസ്സഹമായ കേരളത്തിൽ ജനങ്ങൾ പ്രതിഷേധത്തിന്റെ രീതി മാറ്റി പിടിച്ചിരിക്കുകയാണ് .ഹൃദയപക്ഷമായ ഇടതു പക്ഷം ഭരിച്ചു ഭരിച്ചു എല്ലാം കുളമായി . അങ്ങനെ  കുളമായ ഒരു റോട്ടിൽ വ്യത്യസ്തമായ സമര മുറ അവലംഭിച്ചിരിക്കുകയാണ്  പ്രദേശത്തുകാരനായ ഹംസക്കുട്ടി എന്ന യുവാവ് . 

മഞ്ചേരി  കരുവാരകുണ്ട് റോഡിൽ കിഴക്കേ പാണ്ടിക്കാടിനും കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയാണ് റോഡിലെ കുഴിയിൽ തോർത്തുമുണ്ട് ധരിച്ച് പ്രദേശത്തുകാരനായ ഹംസക്കുട്ടിയുടെ പ്രതിഷേധക്കുളി. ഏകദേശം 300 മീറ്റർ നീളത്തിൽ ചെളിക്കുളമായ റോഡിൽ താഴ്ചയുള്ള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്നു ബക്കറ്റിൽ വെള്ളം  എടുത്തു തുണി അലക്കുകയും കുളിക്കുകയും തപസു ചെയ്യുകയും ചെയ്യുന്ന യുവാവിനെ കണ്ട് അത് വഴി കാറിൽ  പോയ യു.എ.ലത്തീഫ് എംഎൽഎ കാര്യം ആരായാൻ വണ്ടി നിർത്തിയത് . അപ്പോൾ ആവേശം മൂത്തു. നാട്ടുകാരും ഒപ്പം കൂടി. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഹംസക്കുട്ടി സമരത്തിന്റെ രൂപം മാറ്റി. എംഎൽഎയുടെ മുൻപിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് പ്രതിഷേധം തുടർന്നു. മരണ വീട്ടിൽ നിന്നു തിരിച്ചു വരികയായിരുന്നു എംഎൽഎ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കുഴിയിൽ വാഴ വയ്ക്കാൻ നിർദേശിച്ചു. താനും ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിഷയം ഒന്നുകൂടെ  വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് എംഎൽഎ പറഞ്ഞു .

പാണ്ടിക്കാടിനടുത്ത് ഒരു കുട്ടി അപകടത്തിൽ മരിച്ചിരുന്നു. എംഎൽഎ ആ വീട്ടിലേക്കു പോയി തിരിച്ചു വരുന്ന വഴിക്കാണ് സംഭവം. പാണ്ടിക്കാട് ടൗണിനടുത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. അതിലൊരാൾ ഷർട്ടെല്ലാം അഴിച്ചിട്ട് കുളിക്കുന്ന രീതിയിൽ അവിടെ നിൽപുണ്ടായിരുന്നു. ഞാൻ എംഎൽഎ ബോർഡൊക്കെ വച്ച കാറിലാണല്ലോ യാത്ര ചെയ്യുന്നത്. വാഹനം അവിടെ നിർത്തി ഇറങ്ങിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു. എന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു.

‘മഞ്ചേരി സെൻട്രലിൽ നാലു റോഡുകളിലും കുഴികളാണ്. പാണ്ടിക്കാടുണ്ട്, മേലാറ്റൂർ റോഡിലുണ്ട്, പെരിന്തൽമണ്ണ റോഡിലുമെല്ലാം ഈ പ്രശ്നമുണ്ട്. എന്താണ് ഞാൻ ചെയ്യുക? ഈ വിഷയം ഡിഡിസിയിൽ അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടതുപ്രകാരം അ‍ദ്ദേഹം ഇവിടെ വന്നിരുന്നു. ഞാനും അദ്ദേഹവും തകർന്ന റോഡിലൂടെ എല്ലാം നടന്നു കണ്ടതാണ്. എന്നിട്ടും വേണ്ട രീതിയിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പല സ്ഥലങ്ങളിലും ആളുകൾ വാഴ കുഴിച്ചിടുന്നുണ്ട്. ഞാൻ അധികാര സ്ഥാനങ്ങളിലെല്ലാം ഈ പ്രശ്നം അവതരിപ്പിച്ചതാണ്. സർക്കാരിനു മുന്നിലും മന്ത്രിക്കു മുന്നിലും ഈ പ്രശ്നം പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചു. പക്ഷേ ഇതുവരെ പരിഹാരമുണ്ടായില്ല.

നാട്ടിലെ റോഡുകൾ എല്ലാം കുണ്ടും കുഴിയുമാണ് അത് മൂടാൻ നേരം ഇല്ലാത്ത പൊതു മരമാണ് വകുപ്പ് മന്ത്രി ദേശിയ പാതയിൽ ഉണ്ടായ ഒരു കുഴിയും പൊക്കി പിടിച്ചു നടക്കുകയാണ് . അത് ശരിയാക്കാൻ ദേശിയ പാത അതോറിറ്റിയെ സഹായിക്കാം എന്ന് . സ്വന്തം ഭരണത്തിൽ ഉള്ള റോഡുകൾ നന്നാക്കിട്ടുപോരെ മന്ത്രി റിയാസേ ഇത്തരം  തള്ളുകൾ തള്ളാൻ  എന്നാണ് പൊതുജനം ചോദിക്കുന്നത് . 

മുഖ്യമന്ത്രിയുടെ മരുമകനാണ് എന്ന അഹങ്കാരവും, ചോദിക്കാൻ ആരും വരില്ല എന്ന തോന്നലും ആണ് കാര്യങ്ങൾ  ഇത്രക്ക് വഷളാകുന്നത് . മന്ത്രിയുടെ വകുപ്പുകൾ എല്ലാം തന്നെ അവതാളത്തിലാണ് .പല  റോഡുകളും പാലങ്ങളും തകരാറിൽ 

മന്ത്രിയുടെ വകുപ്പായ ടൂറിസത്തിന്റെ കാര്യം എടുത്താൽ അത് പറയാതിരിക്കുന്നതാണ് നല്ലത്. തുടങ്ങിയ എല്ലാ കാര്യങ്ങളും അവിടെ തന്നെ അവസാനിച്ച മട്ടാണ്. കൊട്ടിഘോഷിച്ചു തുടങ്ങിയ ജില്ലാ എന്ന ആപ്പ് തുറക്കുന്നവർ ആപ്പിലാകും  . ജല പാതകളും , റൂഫ് ടോപ് യാത്രയും എല്ലാം പാതിവഴിയിൽ ആണ് എന്ന് മാത്രം അല്ല നഷ്ടത്തിലും ആണ് . പിന്നെ ന്യായികരിക്കാൻ കുറെ സൈബർ പോരാളികൾ ഉള്ള പാർട്ടിയുടെ മന്ത്രിക്കു ഒന്നും ചെയ്തില്ലെങ്കിലും ഭരിക്കാം എന്നതിന് ഉത്തമ ഉദാഹരണം ആണ് ഒട്ടുമിക്ക മന്ത്രിമാരും .

ഗതാഗത വകുപ്പ് നഷ്ട്ടത്തിൽ . ജോലിക്കാർക്ക് ശമ്പളം കൊടുക്കണോ വണ്ടിയിൽ ഡീസൽ അടിക്കാമോ പൈസ ഇല്ല . 180 ഓളം കോടി രൂപ പിരിഞ്ഞു കിട്ടിട്ടും 80 ഓളം കോടി രൂപ ശമ്പളത്തിനും പെനിഷ്യനും ആയും , 90 ഓളം കോടി രൂപ ഡീസലിനായും മാറ്റിവെക്കാൻ പറ്റുന്നില്ല . 

സഹകരണ വകുപ്പാണ് എങ്കിൽ നശിച്ചി നാറാണക്കല്ലെടുത്തു . ഇടതു പക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ കോടികളുടെ അഴുമതി കാരണം നിക്ഷേപകർ വട്ടം തിരിയുകയാണ് . എന്തിന് ചികിത്സക്ക് പോലും ഇട്ട പൈസ എടുക്കാൻ പറ്റാത്ത ആളുകൾ മരിക്കുന്നു . 

കേരളത്തിന്റെ പ്രധാന വരുമാന മാർഗം ആയ ബിവറേജാസും ലോട്ടറിയും വരെ നഷ്ട്ടത്തിലാണ് . 50 ഉം 100 ഉം രൂപയ്ക്കു ഉണ്ടാക്കുന്ന മദ്ധ്യം 800 ഉം 1000  രൂപക്കും വിറ്റിട്ടാണ് എന്ന് ഓർക്കണം . അതുപോലെ ലോട്ടറിയും . 100  മുതൽ 400 കോടി പിരിഞ്ഞു കിട്ടിട്ടും കൊടുക്കേണ്ട സമ്മാന തുകകൾ എല്ലാം കൂടി കിട്ടുന്ന തുകയുടെ നാലിൽ ഒന്ന് പോലും ഇല്ല എന്നിട്ടും അതും നേരെ ചുവ്വെ നടക്കുന്നില്ല .

വിദ്യാഭ്യാസ വകുപ്പിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് , സാംസകാരിക വകുപ്പും റെവന്യൂവും എല്ലാം പിന്നാലെ തന്നെ ഉണ്ട് . പിന്നെ ആരോഗ്യം , നല്ല കുറെ ആശുപത്രികൾ കാർന്നോമ്മാരായി ഉണ്ടാക്കിയതും നല്ല കുറെ ഡോക്ടർ മാർ ഉള്ളത് കൊണ്ടും നല്ല ഒരു സിസ്റ്റം പണ്ടുമുതലേ ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ പോകുന്നു എങ്കിലും കെടുകാര്യസ്ഥത അവിടെയും പ്രകടമാണ് 

ഓരോ മാസവും കടം വാങ്ങിച്ചു ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. അതും  കിട്ടുകൊടുക്കാനും മന്ത്രിമാർക്ക് കാറ് വാങ്ങാനും , കെ റെയിൽ എന്ന നടക്കാത്ത സ്വപ്നത്തിനായി വെറുതെ കോടികൾ മുടക്കാനും ആണ് എന്ന് ഓർക്കണം . ഓരോ ദിവസവും കടം കയറി എപ്പോൾ 3.5 ലക്ഷം  കോടിയാണ് കേരളത്തിന്റെ കടം എന്നുകൂടെ ഓർക്കണം . 

  അപ്പോഴും എല്ലാ മന്ത്രിമാരും  മുഖ്യനും ഒരേ സ്വരത്തിൽ ഒട്ടും തന്നെ താളം പോകാതെ  പഴയ പല്ലവി പാടുന്നു  എല്ലാം കേന്ദ്രത്തിന്റെ കുഴപ്പം ആണ് എന്ന് . ശരി ആണ് കേരളത്തിൽ കാട്ടുകള്ളന്മാരാണ് ഭരിക്കുന്നത് എന്ന് മനസിലാക്കി കേന്ദ്രം ഇടപെടേണ്ടതായിരുന്നു കേന്ദ്രത്തിന്റെ കുഴപ്പം ആണ് . നാറിയവനെ പേറിയാൽ    പേറിയവനും നറും എന്ന് ഒരു ചൊല്ലുണ്ട് അതാണ് ഇപ്പോൾ കേരളത്തെ പേറുന്ന കേന്ദത്തിന്റെ അവസ്ഥ . 

Locals started bathing in the puddled road in Malappuram Kerala 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment