visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Epidemic And Pandemic

Home / Health/ Epidemic And Pandemic
Covid 19

​​​​​​​കോവിഡില്‍ കേസുകൾ കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ  പ്രതിദിന കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ 

By - Siju Kuriyedam Sreekumar -- Monday, April 11, 2022 , 08:50 PM


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്  അവസാനിപ്പിച്ചു. കോവിഡ് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ അവസാനക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ആശ്വാസംകൂടിയാണ്.അതേസമയം, സര്‍ക്കാര്‍ തലത്തില്‍ പരിശോധനകളും കോവിഡ് കേസുകളുടെ കണക്കെടുപ്പും തുടരും.

2020 ജനുവരി 30-ന് ആണ് രാജ്യത്തുതന്നെ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ തൃശ്ശൂര്‍ സ്വദേശിനിയാണ് ആദ്യമായി പോസിറ്റീവായത്. അതിന് ശേഷം ഞായറാഴ്ചവരെ ഔദ്യോഗികമായി ഓരോ ദിവസത്തേയും കോവിഡ് കണക്കുകള്‍ വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണ നിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

എല്ലാ ദിവസവും പ്രതിദിന കണക്കുകള്‍ വാര്‍ത്താക്കുറിപ്പായി എത്തിയിരുന്നത് അവസാനിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും അമ്പതിനായിരത്തോളം പ്രതിദിന കേസുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് 200 മുതല്‍ 300 വരെയായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതും ആരോഗ്യവകുപ്പിന്റെ തീരുമാനത്തിന് കാരണമായി.

state government wont publish daily covid updates from today onwards

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    

Kerala Covid report 11-04-2022

 



LEAVE A REPLY

Security code:

COMMENTS

Be the first to comment