visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan Europe Trip
Pinarayi Vijayan Europe TripPhoto Credit : V Shivankutty FB Post

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യൻ സന്ദർശനം വെറുതെയായില്ല; അരിയും മുളകും മല്ലിയും പരിപ്പും കുതിക്കുന്നത് ബ്രിട്ടനിലെ ജീവിതനിലവാരത്തിലേക്കെത്താൻ

By - Siju Kuriyedath Sreekumar -- Wednesday, November 02, 2022 , 07:36 PM
ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും സന്ദർശിച്ച് തിരിച്ചുവന്ന മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിപരിവാരങ്ങളും അവിടെ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർത്ഥികൾ യൂറോപ്യൻ രാജ്യങ്ങളിലെ റസ്റ്റോറനറുകളിൽ ചായ അടിക്കാനും മേശ വൃത്തിയാക്കാനും നിൽക്കുന്നത് കണ്ടു എന്ന് അഭിമാനത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ അവിടെ തൊഴിലവസരം ഉണ്ടാക്കും എന്നും ഗമ പറയുന്ന കേട്ടു . കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്കു കേരളത്തിൽ തൊഴിലവസരം ഉണ്ടാക്കിയാലല്ലേ കേരളത്തിന് ഗുണം ചെയ്യു എന്നാണ് ജനങ്ങൾ ചോദിക്കുന്നത് .  യൂറോപ്പിൽ നിന്നും തിരിച്ചെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യൂറോപ്പിലെ റോഡുകളെ കുറിച്ചാണ് വാചാലനായത്. വിദ്യാഭ്യാസത്തിന്റെ കാര്യം ഒരക്ഷരം പറയാഞ്ഞത് അവർ പറഞ്ഞത് മന്ത്രിക്കു  മനസിലായികാണില്ല  എന്നാണ് ആളുകളുടെ പരിഹാസം . റോഡിൽ രണ്ടു സൈഡിലും നടപ്പാത ഉണ്ട് സൈക്കിൾ ചവിട്ടാൻ പ്രത്യേകം വഴി ഇതൊക്കെ ആണ് പറഞ്ഞത് . ഇത് പഠിക്കാൻ യൂറോപ്പ് വരെ പോകണോ കേരളത്തിന് പുറത്തുള്ള ഏതെങ്കിലും മെട്രോ സിറ്റി കണ്ടാൽ പോരെ എന്നാണ് ആളുകളുടെ പരിഹാസം . യൂറോപ്പിൽ നിന്നും പഠിച്ച കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കാൻ അല്പം സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, വലിയ സമയമൊന്നും എടുക്കാതെ കേരളത്തെ യൂറോപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നു എന്ന കാഴ്ച്ചയാണ് ഇപ്പോൾ കേരളം കാണുന്നത്.

പിണറായി വിജയനും സംഘവും യൂറോപ്പിലേക്ക് പോകുമ്പോൾ കേരളത്തിലെ പൊതുവിപണിയിൽ അരിവിലെ 35 രൂപയായിരുന്നെങ്കിൽ ഇന്ന് അത് അമ്പത് രൂപയിലും മുകളിലാണ്. ഓരോ ദിവസവും കുതിച്ചുയരുകയാണ് അരിവില. അരിവിലെ മാത്രമല്ല, സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഉപ്പിന്, മുളകിന്, കൊത്തംപാലിന്, തൊട്ടതിനെല്ലാം തീവിലയാണീ നാട്ടിൽ. പിണറായി വിജയനും സംഘവും യൂറോപ്യൻ പര്യടനം തുടങ്ങുമ്പോൾ ജയ അരിക്ക് 38 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില 60 രൂപയാണ്. മട്ട അരിക്ക് 35 രൂപയിൽ നിന്നും 55 രൂപയിലേക്ക് മെച്ചപ്പെട്ടു. പിരിയൻ മുളകിന് 160 രൂപയിൽ നിന്നും 450 രൂപയുടെ വികസനമാണുണ്ടായത്. പാണ്ടി മുളക് 160 രൂപയിൽ നിന്നും 350 രൂപയിലേക്കും കൊത്തംപാല്(മല്ലി) 80 രൂപയിൽ നിന്നും 150 രൂപയിലേക്കും മെച്ചപ്പെട്ടു. 20 രൂപയുണ്ടായിരുന്ന ജീരകം 40 രൂപ നൽകി വാങ്ങുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെട്ടു. പരിപ്പിനാകട്ടെ 70ൽനിന്നും നേരേ ഇരട്ടി. 140 രൂപയിലേക്ക് വികസിച്ചു. ചുരുക്കിപറഞ്ഞാൽ, അരിക്കും പയറിനും പലവ്യജ്ഞനത്തിനും പച്ചക്കറിക്കുമെല്ലാം 30 ശതമാനം മുതൽ 100 ശതമാനം വരെ വിലവർധനവുണ്ടായി.

ഇതൊന്നും കൊണ്ട് നാം യൂറോപ്യൻ സമ്പദ് വ്യവസ്ഥയിലേക്ക് എത്തില്ല എന്നതാണ് സത്യം. നാം അങ്ങോട്ടേക്കുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂ. ലണ്ടനിൽ ഒരുകിലോ അരിക്ക് 176 രൂപ 17 പൈസയാണ് വില. മുളക് ഒരുകിലോ ലണ്ടനിൽ കിട്ടണമെങ്കിൽ 4244.29 ഇന്ത്യൻ രൂപക്ക് തുല്യമായ ബ്രിട്ടീഷ് പൗണ്ട് നൽകണം. കൊത്തംപാലിന് (മല്ലി) ലണ്ടനിൽ 1385.56 രൂപ(14.55 പൗണ്ട്) ആണ് വില. ഇതുപോലെ ഓരോ നിത്യോപയോ​ഗ സാധനങ്ങൾക്കും ലണ്ടനിലും യൂറോപ്യൻ രാജ്യങ്ങളിലുമുള്ള വില നൽകി നാം ഉപയോ​ഗിച്ചാലല്ലേ ആ രാജ്യങ്ങളുടെ നിലവാരത്തിൽ നാം എത്തിയെന്ന് പറയാനാകൂ.

The European visit of the Chief Minister and Ministers was not in vain; Rice, chillies, coriander and dal are leaps and bounds to catch up to the standard of living in Britain



LEAVE A REPLY

Security code:

COMMENTS

Be the first to comment