visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
V K Sanoj
V K SanojPhoto Credit : Siju Kuriyedam Sreekumar

ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താൻ ശ്രമം; ഫണ്ട് തിരിമറി നടത്തിയതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വി കെ സനോജ് പറഞ്ഞു.

By - Siju Kuriyedam Sreekumar -- Friday, July 29, 2022 , 04:59 PM
തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്ന ആരോപണത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഡി.വൈ.എഫ്.ഐയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം പലരും ശ്രമിക്കുകയാണ്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് കമ്മറ്റിക്കോ ജില്ലാ കമ്മിറ്റിക്കും പരാതി ലഭിച്ചിട്ടില്ല. ബോധപൂർവം ചിലർ വാർത്ത പ്രചരിപ്പിക്കുകയാണ്. അത്തരം വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും, സനോജ് പറഞ്ഞു.

പി.ബിജുവിന്‍റ പേരിൽ തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവൻ തുകയും കൈമാറിയില്ലെന്നാണ് ആരോപണം ഉയർന്നത് . ജില്ലാ വൈസ് പ്രസിഡണ്ട് എസ് ഷാഹിനെതിരായിരുന്നു ആരോപണം. പി ബിജുവിന്റെ ഓ‍‍ർമയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയ‍ർ സെന്‍ററും ആംബുലൻസ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്.

ഒരു വർഷം മുമ്പ് ജനങ്ങളില്‍ നിന്ന് ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. ഇതിൽ മേൽ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രം. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.

മെയ് മാസം 7ന് ചേ‍‍ർന്ന സിപിഎം പാളയം ഏരിയാകമ്മറ്റി യോഗത്തിൽ ഉണ്ടായ രൂക്ഷവിമർശനത്തിന് പിന്നാലെ പല ഘട്ടമായി 1,3200 ത്തോളം രൂപ കുടി മേൽ കമ്മറ്റിയിൽ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്. അതേ സമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റി വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിൻ പ്രതികരിച്ചിട്ടില്ല.

Attempts to defame DYFI;  said that no complaint has been received regarding fund embezzlement. V K Sanoj

 



LEAVE A REPLY

Security code:

COMMENTS

Be the first to comment