visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Ramakrishnan, the father of T R Sunilkumar, the first accused in the Karuvannur bank fraud
Ramakrishnan, the father of T R Sunilkumar, the first accused in the Karuvannur bank fraudPhoto Credit : Siju Kuriyedam Sreekumar

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം’; ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും രാമകൃഷ്ണൻ; ഗുരുതര ആരോപണവുമായി ഒന്നാം പ്രതിയുടെ അച്ഛൻ

By - Siju Kuriyedam Sreekumar -- Friday, July 29, 2022 , 10:00 PM
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഗുരുതര ആരോപണവുമായി ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ. തട്ടിപ്പിന് പിന്നിൽ സിപിഎം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.കെ.ചന്ദ്രനാണെന്ന് രാമകൃഷ്ണൻ ആരോപിച്ചു. തട്ടിപ്പിലെ അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചന്ദ്രന് വേണ്ടിയാണ് എല്ലാം ചെയ്തത്. ചന്ദ്രനും മറ്റു പ്രതികളും ബിനാമി പേരുകളിൽ നിരവധി സ്വത്തുക്കൾ വാരിക്കൂട്ടി. തട്ടിപ്പിൽ മകനെ കുടുക്കുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചു. ബിജു കരീമിന്റെ സഹോദരനും കുടുംബവും സ്വത്ത് സമ്പാദിച്ചത് ബാങ്കിലെ പണം കൊണ്ടാണെന്നും രാമകൃഷ്ണൻ ആരോപിച്ചു. പാർട്ടിയറിയാതെ തട്ടിപ്പ് നടക്കില്ല. ഉന്നത നേതാക്കൾക്കെതിരെ അന്വേഷണം വേണം. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്കിന് 25 കോടിയും പ്രത്യേക പാക്കേജും നൽകുമെന്ന് മന്ത്രി ആർ ബിന്ദു

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ തൻ്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു എന്ന വിശദീകരണവുമായി മന്ത്രി ആർ ബിന്ദു. മുഖ്യമന്ത്രിയായി പ്രശ്നം ചർച്ച ചെയ്‌തെന്നും, സഹകരണ മന്ത്രി പ്രശ്നത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. 25 കോടി രൂപ ബാങ്കിന് അനുവദിക്കുന്നതിനോടൊപ്പം പ്രത്യേക പാക്കേജ് നൽകുമെന്നും കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിലുള്ളവർക്ക് തന്നെ അറിയാമെന്നും പ്രശ്നങ്ങൾ ഉണ്ടായ ആളുകൾക്കൊപ്പമാണ് താനുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രിയുടെ വാദം. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത് വലിയ തോതിലുള്ള വിമർശനമത്തിനിടയാക്കിയ സാഹചര്യത്തിലാണ് മന്ത്രി വിലദീകരണവുമായി രംഗത്ത് വന്നത്.

തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് എഴുപത് വയസുകാരി മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ സർവ്വീസിൽ നിന്നും വിമരിച്ചപ്പോൾ ലബിച്ച പണവും ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്ന് മരിച്ച ഫിലോമിനയുടെ ഭർത്താവ് ദേവസി പ്രതികരിച്ചു. പണം ചോദിക്കുമ്പോൾ ബാങ്കിലെ ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ദേവസ്യ വിശദീകരിച്ചത്. കിട്ടുമ്പോൾ തരാം എന്നായിരുന്നു ബാങ്ക് ജീവനക്കാർ പറഞ്ഞതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

Former district secretariat member of CPM behind Karuvannur bank fraud
 



LEAVE A REPLY

Security code:

COMMENTS

Be the first to comment