visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
The Mugu service Co op  Bank
The Mugu service Co op BankPhoto Credit : Siju Kuriyedam Sreekumar

എട്ട് ലക്ഷം രൂപയുടെ വായ്പയ്ക്ക് തിരിച്ചടവ് 48 ലക്ഷം.ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കൂടുതൽ പരാതികളുയരുന്നു; ജപ്തി ഭീഷണിയിൽ നിരവധി കുടുംബങ്ങൾ

By - Siju Kuriyedam Sreekumar -- Monday, August 01, 2022 , 07:47 PM
കാസർകോട്: ബിജെപി ഭരിക്കുന്ന കാസർഗോട്ടെ സഹകരണ ബാങ്കിനെതിരെ കൂടുതൽ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയരുന്നു. ബിജെപി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെയാണ് വായ്പാ തട്ടിപ്പ് ആരോപണം .ഇടപാടുകാരുടെ സമ്മതം കൂടാതെ പേരുവിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിക്കുവെന്നാണ് ആരോപണങ്ങൾ. നിരവധി കുടുംബങ്ങളാണു ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്.

മുഗു സ്വദേശിയായ മുഹമ്മദ് ഭാര്യയുടെ പേരിൽ വീടു നിർമാണത്തിനും കൃഷി ആവശ്യത്തിനുമായി 8 ലക്ഷം രൂപയാണു മുഗു സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തത്. അതിൽ 6.5 ലക്ഷം തിരിച്ചടച്ചു. എന്നാൽ 48 ലക്ഷം തിരിച്ചടയ്ക്കണമെന്നാണു ബാങ്ക് അധികൃതർ മുഹമ്മദിനെ അറിയിച്ചത്. പാസ് ബുക്കോ രസീതുകളോ ബാങ്കിൽനിന്നു നൽകിയിരുന്നില്ലെന്നു മുഹമ്മദ് പറയുന്നു.കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ ഉദ്യോഗസ്ഥരെത്തി മുഹമ്മദിന്റെ വീടും പരിസരവും അളന്നു പോയെന്നും ഉടനെ ജപ്തി നടപടികളുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
മുഹമ്മദിന്റെ ഭാര്യ നൂറുനിസയുടെ പേരും ഒപ്പും സമ്മതം കൂടാതെ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും മുഹമ്മദ് പരാതി നൽകി.

Mugu service Cooperative Bank Scam


 



LEAVE A REPLY

Security code:

COMMENTS

Be the first to comment