visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
R Bindu
R BinduPhoto Credit : Siju Kuriyedam Sreekumar

അധികാരം കയ്യാളുമ്പോൾ ഇടതുപക്ഷം എന്നത് പണപക്ഷം ആയി പരിണമിക്കുന്നൂ ; ന്യായികരിക്കാൻ കുറെ നാണമില്ലാത്ത വിവരദോഷികൾ ആയ അണികൾ ഉണ്ട് എന്ന അഹങ്കാരം ആണോ ?

By - Siju Kuriyedam Sreekumar -- Sunday, July 31, 2022 , 03:32 PM
ഇരിഞ്ഞാലക്കുടയിൽ നിന്ന്  ഉള്ള രാജേഷ് എന്ന ഒരു  വ്യക്തി നമുക്ക് ഫോർവേഡ് ചെയ്ത ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ  അന്വേഷിച്ചു  സത്യം മനസിലാക്കിഎഴുതുന്നത്  .കമ്മ്യൂണിസ്റ്റ്  പാർട്ടിയിലെ ഒരു നേതാവിന്റെ വയറലായ പോസ്റ്റ് ആയിരുന്നു അദ്ദേഹം നമുക്ക് ഷെയർ ചെയ്തത് എന്ന് അന്വേഷിച്ചതിൽ നിന്ന് മനസിലായി   .ആ പോസ്റ്റ് താഴെ കൊടുത്തിട്ടുണ്ട് . അതിനുമുന്പായിആ പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നമുക്ക് തോന്നിയ ചില സംശയങ്ങൾ ഇവിടെ കുറിക്കുന്നു . 

 ഇടതുപക്ഷം എന്നും പാവങ്ങളുടെ  പാർട്ടി എന്ന് ഇടക്ക് ഇടക്ക് പുട്ടിനു തേങ്ങപോലെ തള്ളുന്നതല്ലാതെ  ഇപ്പോൾ ഇടതു പക്ഷം എന്നാൽ  പണക്കാർക്കും , കള്ളക്കടത്തുകാർക്കും , പെൺവാണിഭക്കാർക്കും , സ്വർണക്കടത്തുകാർക്കും , തീവ്ര മത നിലപാടുകാരെയും സഹായിക്കുന്ന പാർട്ടി ആയി മാറി  . അതിനു പല ഉദാഹരണങ്ങളും ഈ അടുത്ത് നമ്മൾ കണ്ടതാണ് . സ്വർണക്കടത്തു കേസിലും , ചെമ്പു ബിരിയാണിയിലും , മോൺസെൻ കേസിലും , മോഡലുകളുടെ മരണത്തിലും ,കന്യാസ്ത്രീയെ പീഡിപ്പിച്ച  കേസിലും , മൂട്ടിൽ മരം മുറി കേസിലും ,കെ റെയിൽ ലഘു ലേഖ , മഞ്ഞ കുറ്റി അഴുമതിയിലും , കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലും , എന്തിനു സോളാർ കേസിലെ പ്രതി എന്ന് പാർട്ടി തന്നെ പറയുന്ന വ്യക്തിയെ പാർട്ടി തോളിലേറ്റി നടക്കുന്നു , കൂടാതെ കുറ്റാരോപിതനായ വ്യക്തികൾക്ക് ഉയർന്ന പോസ്റ്റ് നൽകുന്നു , കൊലക്കേസ് പ്രതിക്ക് ജില്ലയിലെ ലോ ആൻഡ് ഓർഡർ ചുമതല നൽകുന്നു . ബാർകോഴ കേസിലെ പ്രതി എന്ന് പാർട്ടി മുദ്രകുത്തിയ വ്യക്തിയുടെ പേരിൽ സർക്കാർ ചിലവിൽ സ്മാരകം പണിയുന്നു മകനെ കൂടെ കൂട്ടുന്നു . പാർട്ടി നേതാക്കൾ  നിയമസഭയിലും നിയമസഭക്ക് പുറത്തു അണികളെകൊണ്ടും സമരം ചെയ്യിച്ചത് പിന്നെ എന്തിന് ? അപ്പോൾ അണികൾ മണ്ടന്മാരായില്ലേ . അതോ ഇങ്ങനെ ചെയുന്നത്  അണികൾ എന്നാൽ ചിന്താ ശക്തി നശിച്ച  മണ്ടന്മാരാണ് എന്ന് പാർട്ടിക്ക് ബോധ്യം ഉള്ളത് കൊണ്ടോ ? . പാർട്ടി നേതാവ് വി എസ് അച്ചുതാനന്ദൻ  കേസുകൊടുത്തു ശിക്ഷ വാങ്ങി കൊടുത്ത  വ്യക്തിയെയും അദ്ദേഹത്തിന്റെ മകനെയും പാർട്ടി കൂടെ നിർത്തുന്നു  .  അങ്ങനെ  ഈ അടുത്തു നടന്ന നൂറുകണക്കിന് കേസിൽ   പാർട്ടി  കുറ്റം ചെയ്തവർക്ക് ഒപ്പം  ആയിരുന്നു . പല കേസുകളും ഇതുവരെ എങ്ങും എത്തീട്ടില്ല എന്നതും കേസ് തേച്ചുമാച്ചു കളയാൻ പാർട്ടി ഇടപെട്ടതും പരസ്യമായ രഹസ്യമാണ് .സ്വാശ്രയ വിദ്യാഭാസനായതിനു എതിരായവർ തന്നെ പ്രൈവറ്റ് യൂണിവേഴ്സിറ്റി തുടങ്ങാൻ തീരുമാനിച്ചതിൽ നിന്ന് സ്വാശ്രയ വിദ്യാഭയസത്തിനു എതിരെ സമരം ചെയ്ത കുട്ടിസഖാക്കളെ കളിയാക്കുന്നതിനു തുല്യം അല്ലെ ?.   എന്ത് നടന്നാലും മുഖ്യമന്ത്രിക്കും ,  പൊതുമരാമത്തു മന്ത്രിക്കും , ധനമന്ത്രിക്കും , സഹകരണമന്ത്രിക്കും , വിദ്യാഭ്യാസ മന്ത്രിക്കും  ഒരു കുലുക്കവും ഇല്ലാ . എല്ലാവരും ഒരേ പല്ലവി പാടും കേന്ദ്രത്തിന്റെ  കുഴപ്പം  ആണ് എന്ന് . അപ്പോൾ കേന്ദ്രമാണ് ഇവിടെ എല്ലാം ചെയുന്നത് എന്നാണോ  പറയുന്നത് . നിങ്ങൾ വെറുതെ നോക്കുകുത്തിയും പേര് എടുക്കലും മാത്രമേ ഉള്ളു എന്ന് പാർട്ടി പരസ്യമായി സമ്മതിക്കുകയാണോ ? . അതോ എന്ത് ചെയ്താലും പറഞ്ഞാലും ന്യായികരിക്കാൻ കുറെ നാണമില്ലാത്ത വിവരദോഷികൾ ആയ അണികൾ ഉണ്ട് എന്ന അഹങ്കാരം ആണോ ? . അതോ കേന്ദ്രം പാവങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണ് എന്ന് പറഞ്ഞു പരത്തി അവരെ മുതലെടുത്തു ജീവിക്കാം എന്ന കുതന്ത്രമോ ?  

എത്ര കാലം ഇങ്ങനെ പറ്റിച്ചു ഭരിക്കാൻ പറ്റും . സ്വന്തമായി എന്തെങ്കിലും ചെയ്തുകൂടെ . ഭരണമികവുണ്ടായാൽ ജനങ്ങൾ തനിയെ കൂടെ നിൽക്കും . അപ്പോൾ ഒരു നുണ പ്രചാരണത്തിന്റെയും ആവശ്യം പാർട്ടിക്ക് ഉണ്ടാവില്ല . അന്നന്നത്തെ ആഹാരത്തിനു പോലും വകയില്ലാത്തവനെ പറഞ്ഞു പറ്റിച്ചു അവന്റെ കയ്യിൽനിന്നു തന്നെ പൈസ അടിച്ചു മാറ്റി അതിൽ നിന്ന് ചെറിയ വിഹിതം കൊണ്ട്  ഒരു കിറ്റും കൊടുത്തു എത്രകാലം പറ്റിച്ചു ജീവിക്കാം പാർട്ടിക്ക് . ഒന്നുമില്ലാതെ വന്ന പല പാർട്ടി നേതാക്കളും ഇപ്പോൾ കോടിശ്വരൻ മാരാണ് അത് പാർട്ടി അന്വേഷിക്കുന്നുണ്ടോ ? . വെറും എം ൽ എ ശമ്പളം കൊണ്ട് മാത്രം എങ്ങനെ അവർ   കോടിശ്വരൻ മാരായി എന്ന് പാർട്ടി എന്തുകൊണ്ട് അന്വേഷിച്ചില്ല ? . പല പാർട്ടി നേതാക്കളുടെയും മക്കൾ ഇപ്പോൾ കോടിശ്വരൻ മാരാണ് അത് നേരായ വഴിയിൽ ബിസിനസ് ചെയ്തതല്ല എന്ന് എല്ലാവര്ക്കും അറിയാം . പലരും പേരിനു വേണ്ടി  കേരളത്തിന് പുറത്തു പേപ്പർ കമ്പനി തുടങ്ങി അതിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നു . കേരളം വ്യവസായ അനുക്കൂല സംസ്ഥാനം ആണ് എന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്ന മന്ത്രിമാരുടെ മക്കൾ എല്ലാവരും ബിസിനസ് ചെയുന്നത് കേരളത്തിന് പുറത്തും . വെറും പേപ്പർ കമ്പനിയിൽ  നിന്ന് കോടികളുടെ ആദായം . അത് ആരും അറിയാതിരിക്കാൻ അല്ലെ കേരളത്തിന് പുറത്തു ബിസിനസ് ചെയുന്നത് ?. കേരളത്തിൽ ആയാൽ അവരെ ആളുകൾ അറിയും , അവരുടെ ബിസിനെസ്സിൽ നിന്ന് അല്ല കള്ളപ്പണത്തിൽ നിന്നാണ് ആദായം എന്ന് അറിയും അതല്ലേ അവരെ ആരും അറിയാത്ത സംസ്ഥാനത്തിൽ പോയി പേപ്പർ കമ്പനി തുടങ്ങുന്നത് ? . ഇങ്ങനെ  ഒരു സാഹചര്യത്തിൽ പാർട്ടിയിലെ  ഒരു നേതാവിന്റെ പോസ്റ്റ് വളരെ പ്രാധ്യാന്യം ഉണ്ട് . 

പോസ്റ്റിന്റെ പൂർണ രൂപം 

ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്,
 
ഈ എഴുത്തെഴുന്നയാളെ താങ്കൾക്കിപ്പോൾ ഓർമ്മയുണ്ടാവാൻ സാദ്ധ്യതയില്ല. 
പഴയ കാലത്തെ ഒരു എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവർത്തകൻ എന്ന് മാത്രം ഇപ്പോൾ അറിയുക. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ മാഡത്തിന്റെ ഭർത്താവും സി പി എം ഉന്നത നേതാവുമായ വിജയരാഘവൻ സഖാവിനോട് ചോദിച്ചാൽ മതിയാകും. ഇങ്ങനെ ഒരു തുറന്ന കത്തിനിടയാക്കിയത്, കരുവന്നൂർ മാപ്രാണം സ്വദേശി ഫിലോമിന മരിച്ച സംഭവത്തിൽ, മേഡം മാധ്യമ പ്രവർത്തകരോട് നടത്തിയ പ്രതികരണം, അങ്ങേയററം അതിരു കടന്ന ഒന്നായിപ്പോയി എന്ന് തോന്നിയത് കൊണ്ടാണ്. "അരിയും തിന്നു. ആളേയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ്" എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ. സത്യത്തിൽ താങ്കളുടെ പ്രതികരണം ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്നുണ്ട് എന്ന് ആരെങ്കിലും നിരീക്ഷിച്ചാൽ അവരെ നമുക്ക് കുറ്റം പറയാനാകുമോ?

താങ്കൾ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം.

1. മന്ത്രി ആർ ബിന്ദു :- "ഫിലോമിനയുടെ ചികിത്സക്ക് കുടുംബത്തിന് ബാങ്ക് പണം നൽകിയിരുന്നു"

ഫിലോമിനയുടെമകൻ ഡിനോ:- "ജൂൺ 27 നാണ് അമ്മ ഫിലോമിനയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെ മരണപ്പെട്ടു. ഇതിനിടയിൽ അഞ്ചു പൈസ പോലും ഞങ്ങൾക്ക് ബാങ്കിൽ നിന്ന് തന്നിട്ടില്ല.(ബാങ്ക് പാസ്സ് ബുക്കു കാണിച്ച് കൊണ്ട് പറയുന്നു) പണം കിട്ടുമെന്ന പ്രതീക്ഷയിൽ വയസ്സായ അച്ഛനും ഞാനും ഒരുപാട് തവണ ബാങ്കിൽ പോയെങ്കിലും അവർ ഒരു നല്ല വാക്കു പോലും പറയാതെ ആട്ടിയകറ്റുകയായിരുന്നു. 30 ലക്ഷത്തിലധികം രൂപ ഡെപ്പോസിറ്റുളള ഞങ്ങൾക്ക് ആരുടേയും ഒരു സൗജന്യവും വേണ്ട. ചികിത്സക്കാവശ്യമായ പണമെങ്കിലും ബാങ്ക് തരും എന്ന് പ്രതീക്ഷിച്ചിരുന്നു. മരിക്കുന്നതിന് തലേ ദിവസം വൈകീട്ട് പോലും പണം കിട്ടുമെന്നും അത് കിട്ടിയാൽ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറാൻ കഴിയും എന്നും അമ്മ പ്രതീക്ഷിച്ചിരുന്നു. നാലര ലക്ഷം രൂപ തന്നു എന്ന് പറയുന്നത് കഴിഞ്ഞ ഒരു വർഷമായി ബാങ്ക് ആകെ തന്നതാണ്. അതിൽ വലിയൊരു പങ്ക് എന്റെ ചികിത്സക്കായിരുന്നു. അമ്മയുടെ ചികിത്സക്ക് ഒരു പൈസ പോലും തന്നില്ല"

അമ്മ മരണപ്പെട്ടു പോയ മകന്റെ ഈ വാക്കുകൾ വിശ്വസിക്കരുത് എന്നാണോ മാഡം പറയുന്നത്? വകുപ്പുമന്ത്രിയും മാഡത്തിന്റെ നേതാവുമായ വി എൻ വാസവനും ഇന്നിത് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നെ എന്തടിസ്ഥാനത്തിലാണ് മരണപ്പെട്ട ഫിലോമിനയുടെ ചികിത്സക്ക് പണം നൽകി എന്ന് താങ്കൾ പറഞ്ഞത്? മാഡം അവർ ആവശ്യപ്പെട്ടത് അവരും ഭർത്താവ് ദേവസ്സിയും ഒരായുഷ്കാലം മുഴുവൻ അധ്വാനിച്ച് ബാങ്കിലിട്ട അവരുടെ പണമല്ലേ? അല്ലാതെ ഫിലോമിനയുടെ ചികിത്സക്ക് താങ്കളോട് സഹായധനം പിരിച്ചു കൊടുക്കാനൊന്നുമല്ലല്ലോ അവർ ആവശ്യപ്പെട്ടത്. അവരുടെ പണം പ്രസ്ഥാനത്തെ വിശ്വസിച്ച് നമ്മുടെ ബാങ്കിൽ നിക്ഷേപിച്ചത് മാത്രമാണല്ലോ അവർ ചെയ്ത തെറ്റ്. ഇത് പോലെ പതിനൊന്നായിരത്തിലധികം പേരുടെ 312 കോടി രൂപയാണ് നമ്മുടെ സഖാക്കൾ കൊള്ളയടിച്ചത്. അതിൽ സംസ്ഥാന മന്ത്രിയും സ്ഥലം എം എൽ എ യും സർവ്വോപരി സഖാവുമായ മാഡത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലേ? എന്തൊരഹന്തയോടെയാണ് താങ്കൾ പത്രക്കാരോട് സംസാരിച്ചത്? ബാങ്കിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചാണ് പറഞ്ഞത് എന്ന് താങ്കൾ പറയുന്നു. ഫിലോമിന മരിച്ച ദിവസം ആ വീടിന്റെ അഞ്ചു കിലോമീറ്ററിന് ഇപ്പുറത്ത് ഒരു പരിപാടിക്കായി മാഡം എത്തിയിരുന്നല്ലോ. സ്റ്റേറ്റ് കാർ രണ്ട് മിനിട്ട് ഓടിയിരുന്നെങ്കിൽ മാഡത്തിന് ആ വീടുവരെ ഒന്ന് പോകാമായിരുന്നല്ലോ. 80 വയസ്സു കഴിഞ്ഞിട്ടും, ബാങ്കിൽ വലിയ നിക്ഷേപം ഉണ്ടായിട്ടും ജീവിക്കാൻ പെട്ടിയോട്ടോ ഓടിക്കേണ്ടി വരുന്ന ആ പാവം മനുഷ്യനെ ഒന്നാശ്വസിപ്പിക്കാമായിരുന്നില്ലേ? അവരിൽ നിന്ന് സത്യം മനസ്സിലാക്കുകയും ചെയ്യാമായിരുന്നല്ലോ.

2. മന്ത്രി ആർ ബിന്ദു :- "അവർക്ക് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ നല്ല ചികിത്സ കിട്ടിയിരുന്നു"

ഇത് ഒരാൾ മരണപ്പെട്ട ശേഷം പറയാവുന്ന കാര്യമാണോ? മെഡിക്കൽ കോളേജിലെ ചികിത്സയും കാലതാമസവും കണക്കിലെടുത്താണല്ലോ അവർ മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്. അവരുടെ തീരുമാനമായിരുന്നു ശരി എന്നല്ലേ കാലം തെളിയിച്ചത്? ഇനി ഒരാൾ എവിടെ ചികിത്സിക്കണം എങ്ങിനെ ചികിത്സിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മന്ത്രിയും പാർട്ടിയുമൊക്കെയാണോ? എങ്കിൽ പിന്നെ ഇത്ര നല്ല ചികിത്സ നമ്മുടെ മെഡിക്കൽ കോളേജിലുണ്ടായിട്ട് നമ്മുടെ മുഖ്യമന്ത്രിയും പാർട്ടി സെകട്ടറിയുമൊക്കെ ചികിത്സക്ക് അമേരിക്കയിൽ പോകുന്നതെന്തിനാണ്? അവരോട് മാഡം പറയുമോ അമേരിക്കയിലൊന്നും പോകണ്ട, ഇവിടെ മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ലഭിക്കുമെന്ന്. അതല്ല ഞങ്ങൾ സർവ്വാണികൾക്ക് ഇത് മതി. നിങ്ങൾ വി ഐ പികൾക്ക് അമേരിക്കൻ ചികിത്സ തന്നെ വേണം എന്നാണോ? നിങ്ങൾ ചികിത്സിക്കുന്നത് ഞങ്ങളുടെ ചെലവിലാണ്. സർക്കാരിന്റേയും പാർട്ടിയുടേയും കോടികൾ ചെലവഴിച്ചാണ്. നിങ്ങൾ പോയ്ക്കൊള്ളൂ.
നിങ്ങൾക്കെങ്കിലും നല്ല ചികിത്സ ലഭിക്കട്ടെ.. പക്ഷേ പണമുണ്ടായിട്ടും നല്ല ചികിത്സ ലഭിക്കാതെ അമ്മയെ നഷ്ടപ്പെട്ട ഒരു മകനെ, 80 വയസ്സിന് ശേഷവും ജീവിക്കാൻ പെട്ടിയോട്ടോ ഓടിക്കേണ്ടി വരുന്ന ഒരു ഭർത്താവിനെ മാഡം അധിക്ഷേപിച്ചത് ശരിയായോ?

3.മന്ത്രി ആർ ബിന്ദു:- "ഫിലോമിനയുടെ മൃതശരീരവുമായി ബാങ്കിന് മുമ്പിൽ സമരം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിനാണ് "

അത് ശരിയാണെങ്കിൽ മൃതശരീരവുമായി സി പി എം ഇതുവരെ ഒരിടത്തും സമരം ചെയ്തിട്ടില്ലേ? അതൊക്കെ തെറ്റായിരുന്നു എന്ന് മേഡത്തിന് അഭിപ്രായമുണ്ടോ? എനിക്കേതായാലും അങ്ങിനെയൊരഭിപ്രായമില്ല. കേരളത്തിൽ എണ്ണമറ്റ സമരങ്ങൾക്ക് ഇതു പോലെ സി പി എം നേതൃത്വം നൽകിയിട്ടുണ്ട്. അവയിലൊക്കെ പലപ്പോഴും പാവപ്പെട്ടവന്റെ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരവുമുണ്ടായിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം ഇത്തരം ധാരാളം സമരങ്ങൾ നിത്യേന നടക്കുന്നുമുണ്ട്. പണമില്ലെന്ന് പറയുന്ന ബാങ്ക് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ആ വീട്ടിൽ കൊണ്ട് കൊടുത്തതിൽ നിന്ന് തന്നെ സമരം ശരിയായിരുന്നു എന്ന് തെളിയുന്നുണ്ടല്ലോ. മാഡം ഒരു പക്ഷേ ഇതൊന്നും അറിയുന്നുണ്ടാവണമെന്നില്ല. കോളേജ് അദ്ധ്യാപികയുടെ സുഖ ജീവിതത്തിൽ നിന്ന് അതിലും മെച്ചപ്പെട്ട ഒരു മന്ത്രിപ്പണി ഇപ്പോൾ ലഭിച്ചതാണല്ലോ. സമരം ചെയ്യുന്നതൊക്കെ മുതലെടുപ്പാണെന്നും അശ്രീകരമാണെന്നുമൊക്കെ തോന്നുന്നത് അതുകൊണ്ടാവും.

4. ഉപദേശിക്കയാണെന്നൊന്നും തോന്നരുത്. ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി ബി അംഗമായിരുന്ന മിലോവൻ ജിലാസ് എഴുതിയ ഒരു പുസ്തകമുണ്ട്. 'The New Class' എന്നാണാ പുസ്തകത്തിന്റെ പേര്. പുത്തൻ വർഗ്ഗം,എന്ന പേരിൽ മലയാളം പരിഭാഷയുമുണ്ട്. സമയം കിട്ടുമ്പോൾ മേഡം അതൊന്ന് എടുത്ത് വായിക്കണം. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമൊകെ അധികാരം കയ്യാളുമ്പോൾ എങ്ങിനെ ഒരു പുതിയ വർഗ്ഗമായി പരിണമിക്കുന്നൂ എന്നാണ് മിലോവൻ ജിലാസ് വിശദീകരിക്കുന്നത്. അവർ വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ പെട്ടവരായാലും ഒരേ വർഗ്ഗമായി തിരിച്ചറിയപ്പെടുന്നൂ എന്നും ജിലാസ് വിശദീകരിക്കുന്നു. ഒരു പക്ഷേ മാഡം, നാമിന്ന് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നതും അതു തന്നെയല്ലേ? മറ്റെല്ലാ മേഖലയേയുമെന്ന പോലെ സഹകരണ മേഖലയിലെ സാധാരണക്കാരന്റെ നിക്ഷേപമായ കോടികൾ ഇപ്പോൾ കവരുന്നതും ഇതേ വർഗ്ഗമല്ലേ? അതിന് രാഷ്ട്രീയ വേർതിരിവുകളില്ലല്ലോ. മലപ്പുറം സഹകരണ ബാങ്കിലെ കുഞ്ഞാലികുട്ടിയുടെ മകന്റെ 100 കോടിയലധികം വരുന്ന കള്ളപ്പണ നിക്ഷേപത്തിന്റെ തെളിവുകളുമായി കെ ടി ജലീൽ വന്നപ്പോൾ, സംരക്ഷിക്കാനോടിയെത്തിയത് സി പി എം പി ബി അംഗവും 'ഇടതു മുഖ്യ'നുമായ പിണറായി വിജയനായിരുന്നല്ലോ. കേരളത്തിലെ 114 സഹകരണ ബാങ്കുകളിലെ പണം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവയിൽ ഭൂരിപക്ഷവും ഇടതുപക്ഷ നിയന്ത്രണത്തിലുള്ളവയാണെന്നും കണ്ടെത്തിയ പശ്ചാത്തലത്തിൽ, ഞാൻ ഒരിക്കൽ കൂടെ പറയുന്നു. മാഡം മിലോവൻ ജിലാസിനെ വായിക്കണം. എന്നിട്ട് ഒരാവർത്തി സ്വന്തം മനസാക്ഷിയോട് ചോദിക്കണം ഞാനിപ്പോൾ ഏത് വർഗ്ഗത്തിൽ പെടുന്നു? ഏത് വർഗ്ഗത്തിന്റെ പ്രതിനിധിയായാണ് ഈ പാർട്ടിയിൽ വന്നത്? ഇപ്പോഴെങ്ങിനെ ഇങ്ങനെയായി? 

പാർട്ടി സ്കൂട്ടനി ഫോറത്തിൽ ഒരു കോളമുണ്ട്. 'ജനിച്ചവർഗ്ഗം. അവിടെ തൊഴിലാളി വർഗ്ഗമെന്നോ കർഷക വർഗ്ഗമെന്നോ പൂരിപ്പിച്ചത് കൊണ്ടായില്ല മേഡം. ആ കോളം പരിഷ്കരിക്കണം. ഇപ്പോൾ ഏത് വർഗ്ഗത്തിൽ പെടുന്നു എന്നാണ് ചോദിക്കേണ്ടത്.എന്നിട്ട് സത്യസന്ധമായി പൂരിപ്പിച്ചു നൽകണം. അപ്പോഴേ നമ്മുടെ പ്രസ്ഥാനത്തെ നയിയുന്നവർ എത് വർഗ്ഗമാണെന്നറിയൂ. 
നിർത്തട്ടെ; 
ലാൽ സലാം
എൻ വി ബാലകൃഷ്ണൻ

A woman who deposited money in Karuvannur Bank and did not get it back died while undergoing treatment. Philomena
A woman who deposited money in Karuvannur Bank and did not get it back died while undergoing treatment. PhilomenaPhoto Credit : Siju Kuriyedam Sreekumar


When in power, the left turns into a money party
 



LEAVE A REPLY

Security code:

COMMENTS

Be the first to comment