visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
CPM Leader Subhashini Ali , Rahul Gandhi
CPM Leader Subhashini Ali , Rahul GandhiPhoto Credit : Siju Kuriyedam Sreekumar

ബിജെപി ശക്തമല്ലാത്ത കേരളത്തിലല്ല ഭാരത് ജോഡോ യാത്ര നടത്തേണ്ടത്; രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് സുഭാഷിണി അലി , കേരളത്തിൽ മാത്രമുള്ള ന്യൂനപക്ഷ പ്രീണകരായ സിപിഎം നു വായിൽ തോന്നിയ എന്തും പറയാം എന്ന്

By - Siju Kuriyedam Sreekumar -- Thursday, September 15, 2022 , 06:37 PM
രാഹുൽ  ഗാന്ധി  നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം സുഭാഷിണി അലി ​രം​ഗത്ത്. ബിജെപിയെ എതിർക്കാനാണെങ്കിൽ  ബിജെപി ശക്തമല്ലാത്ത  കേരളത്തിലല്ല  ഭാരത് ജോഡോ യാത്ര നടത്തേണ്ടത് എന്ന് സുഭാഷിണി അലി പരിഹസിച്ചു. കേരളത്തിലെ പാർട്ടി നേതൃത്വം കടുത്ത വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ചതിന് പിന്നാലെയാണിത്. എന്നാൽ സിപിഎം നേതാക്കളുടെയും മറ്റു സൈബർ അണികളുടെയും പ്രകടനകൾക്കു മറുപടിയായി സോഷ്യൽ മീഡിയയിൽ  പറയുന്നത്   കേരളത്തിൽ മാത്രമുള്ള ന്യൂനപക്ഷ പ്രീണകരായ  സിപിഎം നു വായിൽ തോന്നിയ  എന്തും പറയാം എന്നാണ് 

വിഴിഞ്ഞം പദ്ധതിയിൽ രാഹുൽ ഗാന്ധിയുടെ നിലപാട് കാപട്യമാണെന്നും പദ്ധതിക്ക് തീരുമാനമെടുത്തത് യുഡിഎഫ് സർക്കാരാണെന്നും സുഭാഷിണി അലി പറഞ്ഞു. പദ്ധതിക്ക് അനുമതി നൽകിയ ജയറാം രമേശ് തന്നെയാണ് ഇപ്പോൾ എതിർക്കുന്നത്.

അതിനിടെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ലെന്ന ​വിമർശനവുമായി സി.പി.ഐ.എം രം​ഗത്തുവന്നിരുന്നു. ഇത്തരത്തിലാണെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കണമെന്ന യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ബിജെപിയുടെ വർഗീയതയെ തടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് അഴകൊഴമ്പൻ നിലപാടാണുള്ളത്. നിലപാടും നയവുമില്ലാത്ത അവസ്ഥയാണ് അവർക്ക്. പിന്നെന്ത് ജോഡോ യാത്രയെന്നും എം.വി.ഗോവിന്ദൻ പരിഹസിച്ചു.

ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

കേരളത്തിൽ മാത്രം ഉള്ള സിപിഎം സിപിഐ പാർട്ടികൾക്ക് വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം കാരണം അവർക്കു പ്രീണിപ്പിക്കേണ്ടത് ന്യൂനപക്ഷങ്ങളെ മാത്രമാണ് അപ്പോൾ ഹിന്ദുത്വത്തെയും ബിജെപി യെയും ഒക്കെ കടന്നാക്രമിക്കാം . നോർത്തിൽ പലസ്ഥലങ്ങളിലും ഇപ്പോഴും   വേരുള്ള കോഗ്രസ്സിനു പരസ്യമായി ഹിന്ദുത്വത്തിനെതിരെ മിണ്ടാൻ പറ്റില്ല  . സിപിഎം ജയിച്ചത് ന്യൂനപക്ഷ പ്രീണനം കൊണ്ടും ഹിന്ദുത്വ വിരുദ്ധത ന്യൂനപക്ഷങ്ങളുടെ മുന്നിൽ കാണിച്ചും ആണ് എന്നത് പരസ്യമായ രഹസ്യം  ആണ് . ബിജെപി ക്കും  ആർ എസ് എസിനും എതിരാണ് എന്ന് കാണിക്കാൻ സിപിഎം ഹിന്ദു വിരുദ്ധത കാണിച്ചു ന്യൂനപക്ഷങ്ങളെ പറ്റിക്കുകയാണ് ചെയുന്നത് . അതിനാൽ   ഹിന്ദു മുസ്ലിം ഐക്യം ഉണ്ടാകാതിരിക്കാൻ സിപിഎം അവരാൽ ആകും വിധം ശ്രമിക്കുന്നുണ്ട് . ചെറിയ ചെറിയ സംഭവങ്ങളെപോലും മതപരമായി കാണിച്ചു മുസ്ലിമുകളേ  ഹിന്ദുക്കൾക്കും ബിജെപി ക്കും എതിരാക്കുന്നു. അതിനായി   സിപിഎം നേതാക്കൾ അവരലാവും വിധം ചെയുന്നു ഉണ്ട് . അതിനു തെളിവാണ് ട്രയിനിലെ സീറ്റ് തർക്കത്തിൽ മരിച്ച മുസ്ലിം യുവാവിനെ ഹിന്ദുക്കൾ കൊന്നതാണ് എന്ന് വരുത്തി തീർക്കാൻ പിണറായി വിജയൻ നേരിട്ട് അവരുടെ വീട്ടിൽ പോയി 10 ലക്ഷം കൊടുത്തതും വൃന്ദാകാരാട്ടും മറ്റും അവരുടെ വീട്ടിൽ പോയി   വിഷം കുത്തി വച്ചതും  .ഡൽഹിയിൽ ക്രിസ്ത്യൻ പള്ളി ഇലക്ട്രിക്ക് ഷോർട് മൂലം കത്തിയപ്പോൾ അത് ബിജെപി കത്തിച്ചതാണ് എന്ന് സിപിഎം അനുകൂല സംഘടന ആയ ജനസംസ്കൃതി പറഞ്ഞതു പരത്തി പോരാത്തതിന് പോസ്റ്റർ ഒട്ടിക്കലും ജാഥയും നടത്തി കൂടെ കൂടാൻ AAP യും ഉണ്ടായി . അതുപോലെ തന്നെ UP യിൽ അയൽപക്ക ക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിൽ  മരിച്ച അകലാക്ക്  എന്ന മധ്യവയസ്‌കനെ പശു മാംസം കൈയിൽ വച്ചതിനു  ഹിന്ദുക്കൾ കൊന്നതാണ് എന്ന് വരുത്തി തീർത്തു സിപിഎം എന്നതും ശ്രീനഗറിൽ അമ്പലത്തിന്റെ അടുത്ത് ബാലിക മരിച്ചത് ഹിന്ദുക്കൾ കൊന്നതാണ് എന്ന് വരുത്തി തീർത്തതും നാം കണ്ടു . ഹിന്ദു മുസ്ലിം ഐക്യം നശിപ്പിക്കുക എന്നതാണ് ഇവരുടെ നയം . അത് എന്ന് ഹിന്ദുക്കളും മുസ്ലിമുകളും മനസിലാക്കുന്നോ അന്ന് സിപിഎം എന്ന പാർട്ടി ഇന്ത്യയിൽ നിന്ന് ഇല്ലാതാകും കൂടെ AAP യും , കോൺഗ്രസ്സും , SP യും .    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ  ഒരുമയോടെ അവരവരുടെ മതങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കാതെയും നിന്നാൽ ഈ പറയുന്ന ഒരു പാർട്ടിക്കും ആരെയും മുതലെടുക്കാൻ പറ്റില്ല എന്ന് മാത്രം അല്ല കുറെ നല്ല കാര്യങ്ങൾ നമ്മുടെ രാജ്യത്തു ഉണ്ടാവുകയും ചെയ്യും . പരസ്പ്പര സഹകരണവും വിശ്വാസവും ആണ് വേണ്ടത് . ഒന്നും ഒന്നിനേക്കാളും കൂടുതലോ കുറവോ അല്ല എന്ന ചിന്തയാണ് വേണ്ടത് . 

CPM Leader Subhashini Ali about Rahul Gandhi's bharath jodo yathra



Bharath Jodo Journey, Subhashini Ali , Rahul Gandhi , Bharath Jodo Yathra , CPM , BJP , Congress 



LEAVE A REPLY

Security code:

COMMENTS

Be the first to comment