visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
AAP worker Celebrating the win of Delhi Municipal Corporation
AAP worker Celebrating the win of Delhi Municipal CorporationPhoto Credit : AAP Facebook post

ഡൽഹിയിൽ ബിജെപിക്ക് തിരിച്ചടി; പാർട്ടി ഓഫീസ് തുറക്കാൻ പോലും ആളില്ലാതെ രാജ്യ തലസ്ഥാനം അടക്കി ഭരിച്ച കോൺഗ്രസ് ; എഎപിക്ക് വൻ മുന്നേറ്റം

By - Siju Kuriyedath Sreekumar -- Wednesday, December 07, 2022 , 03:02 PM
ന്യൂഡൽഹി: 250 വാർഡുകളിലേക്കുള്ള ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് വൻ തിരിച്ചടി.  എന്നാൽ കളത്തിൽ എവിടെയും ഇല്ലാത്ത കോൺഗ്രസിനെ ആണ് ഉടനീളം കാണാൻ സാധിക്കുന്നത്. കോർപറേഷൻ ഭരണം ആം ആദ്മി പാർട്ടി (എഎപി) യുടെ കൈകളിലേക്ക്. 250 വാർഡുകളിൽ നടന്ന തെര‍ഞ്ഞെടുപ്പിൽ  135 സീറ്റുകള്‍ നേടിയാണ്‌ എഎപി ഡല്‍ഹി കോര്‍പ്പറേഷന്‍ അധികാരം പിടിച്ചെടുത്തത്. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. 10 സീറ്റിലൊതുങ്ങി കോണ്‍ഗ്രസ് തകര്‍ന്നു. ഔദ്യോഗികമായി അന്തിമ ഫലം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കു സമാനമായ മുന്നേറ്റമാണ് ഡൽഹിയിൽ എഎപി കാഴ്ചവെച്ചത് . ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത് ആം ആദ്മി പാര്‍ട്ടി.

250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇത്തവണ ബിജെപിക്ക്‌ 80 സീറ്റുകളോളമാണ് നഷ്ടമായത്. എഎപി 87 സീറ്റുകളോളം അധികമായി നേടി. 20 സീറ്റുകളോളം കോണ്‍ഗ്രസിന് നഷ്ടമാകുകയും ചെയ്തു. 250 വാര്‍ഡുള്ള കോര്‍പ്പറേഷനിലേക്ക് ഇത്തവണ 1349 സ്ഥാനാര്‍ഥികളായിരുന്നു മത്സരിച്ചത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി , 382 സ്വതന്ത്രരും മത്സരിക്കുന്നു. മായാവതിയുടെ ബിഎസ്പി 132 വാർഡുകളിൽ മത്സരിച്ചപ്പോൾ എൻസിപി 26ലും ജെഡിയും 22 സീറ്റുകളിലും മത്സരിച്ചു. 

എക്സിറ്റ് പോള്‍ ഫലങ്ങളും എ.എ.പിക്ക് അനുകൂലമായിരുന്നു. കുറഞ്ഞത് 200 സീറ്റുകളിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയാണ് രണ്ടു വട്ടമായി ഡൽഹി ഭരിക്കുന്ന എഎപി പുലർത്തുന്നത്. നാല് എക്സിറ്റ് പോളുകളും 155 സീറ്റുകൾക്കു മുകളിൽ എഎപിക്കു ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ബിജെപിക്ക് 84 സീറ്റുകളും കോൺഗ്രസ് ഏഴു സീറ്റുകളിലേക്ക് ഒതുക്കപ്പെടുമെന്നുമാണ് പ്രവചനം.

ഒരിയ്ക്കൽ രാജ്യവും, രാജ്യ തലസ്ഥാനവും അടക്കി ഭരിച്ച കോൺഗ്രസിന്റെ ഡൽഹി പാർട്ടി ഓഫീസ് പോലും ഇന്ന് തുറന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുവാൻ മാദ്ധ്യമ പ്രവർത്തകർ എത്തിയപ്പോൾ ഡൽഹി കോൺഗ്രസ് ഓഫീസ് പ്രവർത്തനങ്ങളൊന്നുമില്ലാതെ നിശ്ചലമായ അവസ്ഥയിലാണുള്ളത്. ഓഫീസ് ജീവനക്കാരോ, പാർട്ടി നേതാക്കളോ ഇനിയും എത്തിയിട്ടില്ല.

1958-ല്‍ സ്ഥാപിതമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയില്‍ കോര്‍പ്പറേഷനുകളെ കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചു. ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളും ഏകീകരിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്. 15 വർഷമായി ബിജെപിയാണ് കോർപറേഷൻ ഭരിക്കുന്നത്. 2017 ൽ 270 ൽ 181 വാർഡുകൾ പിടിച്ചാണ് ബിജെപി കോർപറേഷൻ ഭരണം നിലനിർത്തിയിരുന്നത്. അന്ന് എഎപിക്ക് 48 സീറ്റ് മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ കോൺഗ്രസ് 30 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. 

എപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു. എന്നാൽ വിജയം ഉറപ്പിച്ചതോടെ ആഘോഷങ്ങളുമായി പ്രവർത്തകർ തെരുവിൽ ഇറങ്ങി. 250 വാർഡുകളിലേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 


 AAP win in  BJP's 15-Year Control Municipal Corporation of Delhi-mcd



LEAVE A REPLY

Security code:

COMMENTS

Be the first to comment