visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
AAP minister Satyender Jain, who is in jail in a black money case, has a luxurious life in prison
AAP minister Satyender Jain, who is in jail in a black money case, has a luxurious life in prisonPhoto Credit : Screen Grab from Video

കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന AAP മന്ത്രി സത്യേന്ദർ ജെയിനിന് ജയിലിൽ ആഡംബര ജീവിതം; മസാജ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി; വീഡിയോ കാണാം

By - Siju Kuriyedath Sreekumar -- Saturday, November 19, 2022 , 03:20 PM
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുന്ന മന്ത്രിക്ക് ‍ജയിലിനുള്ളിൽ മസാജ് ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ. ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിനാണ് അധികൃതർ വിവിഐപി സൗകര്യങ്ങൾ നൽകുന്നത്. സംഭവത്തി​ന്റെ തെളിവുകൾ ബിജെപി പുറത്തുവിട്ടു.(massage vip treatment in jail)

ജയിലനകത്തുവച്ച് മന്ത്രിയുടെ കാലുകൾ മസാജ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ബിജെപി പുറത്തുവിട്ടത്. ജെയിനിന് വിഐപി പരിഗണന നൽകിയതിന് തീഹാർ ജയിൽ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

എന്നാൽ ദൃശ്യങ്ങൾ പഴയതാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. ജയിലിനുള്ളിൽ ഹെഡ് മസാജ്, കാൽ മസാജ്, ബാക്ക് മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് നൽകുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു.(massage vip treatment in jail)

മന്ത്രിയുടെ ജയിലിൽ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും ഇഡി കോടതിയിൽ നൽകിയിരുന്നു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികൾ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരെയ കേസ്. 58 കാരനായ ഡൽഹി മന്ത്രിയെ മെയ് 30 നാണ് അറസ്റ്റ് ചെയ്തത്.

ജയന്റെ പക്കൽ നിന്നും തെളിവുകളും കോടിക്കണക്കിനു രൂപയും പിടിച്ചെടുക്കുകയും , കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്തിന്റെ രേഖകകും പിടിച്ചെടുത്തിരുന്നു അതെ തുടർന്നാണ് അറസ്റ്റ് ഉണ്ടായതു എന്നിട്ടും ജെയ്‌നിനെ ഇതുവരെ മന്ത്രി സ്ഥാനത്തു നിന്ന് കെജ്‌രിവാൾ മാറ്റിട്ടില്ല എന്നത് കെജ്രിവാളിന്റെ കള്ളപ്പണത്തിനു എതിരെ ഉള്ള ഇരട്ടത്താപ്പാണ് കാണിക്കുന്നത് . പാർട്ടിക്ക് വേണ്ടി ഫണ്ട് ശരി ആകിയിരുന്നതിൽ പ്രധാനി ആണ് ജെയിൻ അതിനാലാണ് കെജ്‌രിവാൾ നടപടി സ്വീകരിക്കാത്തത് എന്നും ആരോപണം ഉണ്ട്  


 



Satyender Jain
Satyender JainPhoto Credit : Siju Kuriyedam Sreekumar

Delhi Chief Minister Arvind Kejriwal, Deputy Chief Minister Manish Sisodia (C) and Health Minister Satyendar Jain (R)
Delhi Chief Minister Arvind Kejriwal, Deputy Chief Minister Manish Sisodia (C) and Health Minister Satyendar Jain (R)Photo Credit : PTI


AAP minister Satyender Jain, who is in jail in a black money case, has a luxurious life in prison Watch the video


 



LEAVE A REPLY

Security code:

COMMENTS

Be the first to comment