visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Satyender Jain
Satyender JainPhoto Credit : Siju Kuriyedam Sreekumar

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Monday, May 30, 2022 , 07:48 PM
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

അരവിന്ദ് കെജ്‌രിവാൾ സർക്കാറിൽ മന്ത്രിയായിരിക്കെ 2015-16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനവുമായി ഹവാല ഇടപാട് നടത്തിയതായാണ് അന്വേഷണ ഏജൻസി ആരോപിക്കുന്നത്. അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.

2015–16 കാലഘട്ടത്തിൽ സത്യേന്ദർ ജെയിൻ ജനപ്രതിനിധിയായിരിക്കെ ക്രമക്കേട് നട‌ത്തിയെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഹവാല ഇടപാടുകളിലൂടെ കൊ‌ൽക്കത്ത കേന്ദ്രമായ കമ്പനിയിൽ നിന്നു ലഭിച്ച 4.81 കോടി രൂപ കടലാസ് ക‌മ്പനിയുടെ പേരിലേക്കു മാറ്റി. ഇതുപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷി സ്ഥ‌ലം വാങ്ങാൻ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയും ചെയ‌്തു

നേരത്തെ സത്യേന്ദർ ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ജെയിനിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടെയും സഹോദൻ വൈഭവ് ജെയിന്റെ ഭാര്യ സ്വാതി ജെയിൻ, അജിത് പ്രസാദ് ജെയിന്റെ ഭാര്യ സുശീല ജെയിൻ, സുനിൽ ജെയിനിന്റെ ഭാര്യ ഇന്ദു ജെയിൻ എന്നിവരുടെയും പേരി‌ലുമുണ്ടായിരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.


Delhi Health Minister Satyender Jain has been arrested in a money laundering case

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment