visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Chief Minister Arvind Kejriwal, Deputy Chief Minister Manish Sisodia (C) and Health Minister Satyendar Jain (R)
Delhi Chief Minister Arvind Kejriwal, Deputy Chief Minister Manish Sisodia (C) and Health Minister Satyendar Jain (R)Photo Credit : PTI

വരിഞ്ഞു കെട്ടി സിബിഐ ;ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയായും കൂട്ടാളികളും  രാജ്യം വിടാതിരിക്കാൻ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു  , എ എ പി യുടെ അഴിമതി പരമ്പര വായിച്ചറിയാം . 

By - Siju Kuriyedam Sreekumar -- Sunday, August 21, 2022 , 01:35 PM
ന്യൂഡൽഹി: ഡൽഹി എക്‌സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതി ഉൾപ്പെടെ 31 സ്ഥലങ്ങളിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വസതിയിൽ 15 മണിക്കൂറോളം റെയ്ഡ് നടത്തിയ അന്വേഷണ ഏജൻസി നിരവധി രേഖകളും ഡാറ്റകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. എഫ്ഐആറിൽ സിസോദിയ ഒന്നാം പ്രതിയാണ്.

ഇതിനിടെ  ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 13 പേർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഞായറാഴ്ച ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. മദ്യ നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ നടപടി. കേസുമായി ബന്ധപ്പെട്ട് സിബിഐ ഫയൽ ചെയ്ത എഫ്ഐആറിൽ മനീഷ് സിസോദിയ അടക്കം 14 പേർ പ്രതികളാണ്. ഇതിൽ രണ്ടു മലയാളികളും ഉണ്ട് എന്ന് ആണ് അറിയാൻ കഴിഞ്ഞത് . കൃത്യമായ വിവരം പുറത്തു വിട്ടിട്ടില്ല എങ്കിലും വിശ്വാസ്യമായ റിപ്പോർട്ട് ആണ് കിട്ടിയിരിക്കുന്നത് . 

അന്വേഷണ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് പ്രതികൾ രാജ്യം വിടുന്നത് തടയാനാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നത്. പ്രസ്തുത വ്യക്തികൾ രാജ്യം വിടാൻ ശ്രമം നടത്തിയാൽ അവരെ അന്വേഷണ സംഘങ്ങൾക്ക് തടങ്കലിൽ വെയ്ക്കാം.

എ എ പി യുടെ മറ്റൊരു മന്ത്രി ആയ സതേന്ദ്രാ ജെയിൻ കഴിഞ്ഞ മൂന്നു മാസമായി ജയിലിൽ ആണ് . കോടിക്കണക്കിനു  രൂപയും രേഖകളും ആണ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് . കൂടാതെ കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരവും കേസുണ്ട് ജെയ്‌നിനു എതിരെ .ഹെൽത്ത്  മിനിസ്റ്റർ  സത്തിയെന്ദ്ര   ജെയിൻ എല്ലാ തെളിവുകളോടും കൂടി  അറസ്റിലായിട്ടും അദ്ദേഹത്തെ ഇതുവരെ കെജ്രിവാൾ തള്ളിപ്പറയുകയോ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിട്ടോ ഇല്ല.  കെജ്രിവാളിന്റെ വിശ്വസ്തർ ഓരോരുത്തരായി അഴിമതി ആരോപണത്തിൽ അകത്താകുമ്പോൾ അഴിമതിക്കെതിരായി വന്ന എന്ന ഒറ്റ കാരണത്താൽ ഭരണത്തിൽ വന്ന പാർട്ടിയുടെ നിലനിൽപ്പുതന്നെ ചോദ്യചിഹ്നമാകുകയാണ് . കെജ്രിവാൾ ഒരു ഫയലിലും ഒപ്പിടാതെ ഒരു വകുപ്പുകളും തന്റെ കീഴിൽ വയ്ക്കാതെ മറ്റുള്ളവരെ കൊണ്ട് പാർട്ടിയുടെ പേര് പറഞ്ഞും മോദിവിരോദം കാണിച്ചും ഭരിക്കുകയാണ് എന്നും അവർ  അഴിമതിയിൽ പെടുമ്പോൾ അവരെ പുറത്താക്കി നല്ലപിള്ള ചമയുകയാണ് കെജ്രിവാൾ എന്നും പാർട്ടിയുടെ ഉള്ളിൽ തന്നെ ആരോപണം ഉയരുന്നുണ്ട് .  അണ്ണാ ഹസാരെ യുടെ ചുവടുപിടിച്ചു അണ്ണാ ഹസാരെയെ സൈഡിലാക്കി അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾകൊള്ളുന്ന പാർട്ടി എന്ന മുഖം ജനങ്ങളിൽ ഉണ്ടാക്കി ഭരണത്തിൽ വന്ന അതെ പാർട്ടി ഏതൊന്നിനു എതിരായാണോ സമരം ചെയ്തത് അല്ലെങ്കിൽ പാർട്ടി ഉടലെടുത്തത് അതിൽ മുങ്ങി കുളിച്ചു നീന്തി മറിയുകയാണ് . കോൺഗ്രസിന്റെ അഴിമതിക്കും കുടുംബ വാഴ്ചക്കും എതിരായി വന്ന ജെ പി നാരായൺ മൂവ്മെന്റിൽ  വന്ന ലാലുവും നീതിഷും പിന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരായതും കുടുംബ വാഴ്ചയുടെ വക്താക്കളായതും പോലെ തന്നെ ആണ് എ എ പി യുടെയും പോക്ക് . അണ്ണാഹസാരെ സമരം ചെയ്യ്തത് കോൺഗ്രസിന്റെ അഴിമതിക്കും അഴിമതി രഹിത ഭരണം ഉറപ്പു വരുത്താൻ  ലോക്പാൽ കൊണ്ട് വരാനും ആയിരുന്നു . അതിൽ കൂടെ കൂടി ഹസാരെയുടെ വിശ്വാസം നേടി ജനങ്ങളെ കയ്യിലെടുത്തു കെജ്രിവാൾ പിന്നീട് കളിച്ചതു വലിയ ഒരു നാടകമാണ് .അപ്പോൾ  ഹസാരെ തന്നെ കേജ്രിവാളിന് എതിരായ ഘട്ടം വരെ ഉണ്ടായി . 

കേജ്രിവാളിന് എതിരെ ഉള്ള ഹസാരെയുടെ ആരോപണം 

ലോക്പാലിനായി ഹസാരെ നടത്തിയ പ്രക്ഷോപത്തിനു ധനസമാഹരണം നടത്തിയതിൽ കെജ്രിവാൾ തന്റെ സംഘടനയുടെ പേരിൽ പൈസ  പിരിക്കുകയും അത് പിന്നീട് പാർട്ടി ഫണ്ടിലേക്ക് വക മാറ്റുകയും ചെയ്തു എന്നാണ് ഹസാരെയുടെ ഒരു ആരോപണം   . തന്നോട്  ചോദിക്കാതെ ആണ് ഇതെല്ലാം കെജ്രിവാൾ  ചെയ്തത് എന്നും ഹസാരെ പറയുകയുണ്ടായി . ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും തുടങ്ങില്ല എന്നും രാഷ്ട്രീയത്തിൽ വന്നാൽ കൈകൾ അഴിമതിയുടെ  കറ പുരളും എന്നും അണ്ണാഹസാരെയുമായി വേദി പങ്കിട്ടപ്പോൾ പറഞ്ഞ കെജ്രിവാൾ അതിനു വിപരീതമായാണ് പിന്നീട് എല്ലാം ചെയ്തത് എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം . 

എ എ പി ക്കു എതിരായി ഉള്ള മറ്റു ആരോപണങ്ങൾ 

 ഇപ്പോൾ എ എ പി മന്ത്രിമാർക്ക് എതിരെ ഉള്ള പല ആരോപണങ്ങൾ കൂടാതെ മറ്റു പല നേതാക്കളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . അഴിമതി രഹിത ഭരണം എന്നത് ഒഴിച്ചാൽ ഒന്നും തന്നെ ഭരണ നേട്ടമായി  എ എ പി ക്കു കാണിക്കാൻ ഇല്ലാത്ത  സാഹചര്യത്തിൽ പാർട്ടി അഴിമതിയിൽ നീന്തി കുളിക്കുമ്പോൾ പാർട്ടിയുടെ നിലനിൽപ്പ് തന്നെ പ്രശ്‌നമാണ് . ഡൽഹിയിൽ ഉള്ള സ്റ്റേറ്റ്  റോഡുകളും മറ്റും വളരെ മോശമായ അവസ്ഥയിലാണ് എന്നതും ഭരണ സംവിധാനത്തിൽ ഉള്ള പാളിച്ചകളും കെജ്രിവാളിനെതിരെ ഉള്ള ആയുധമാക്കുകയാണ് പ്രതിപക്ഷം . 

ഡൽഹി ട്രാൻസ്‌പോർട് കോർപറേഷൻ (DTC ) ബസുകളുടെ പർച്ചേസിൽ  വൻ അഴിമതി ആരോപണം ഉണ്ട് . ഷീല ദിക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ട് കൂടുതൽ പൈസക്കാണ് വാജിയ്ത് എന്ന് പറഞ്ഞു രംഗത്ത് വന്ന കെജ്രിവാൾ പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ അത് അന്വേഷിച്ചില്ല എന്ന് മാത്രം അല്ല അതിലും കൂടുതൽ  വിലക്കാണ് പുതിയ ബസ്സുകൾ ഓർഡർ ചെയ്തത് . പല ബസ്സ് ഡിപ്പോയിലെ നൂറുകണക്കിന് ബസ്സുകൾ ഓടാതെ കിടക്കുമ്പോളാണ് ഈ പുതിയ ഓർഡർ എന്ന് ആലോചിക്കണം .
 2010 ൽ  ഇന്ത്യയിൽ നടന്ന കോമൺ വെൽത് ഗെയിമ്സിനായി അന്നത്തെ മൻമോഹൻ സിങ് സർക്കാരിന്റെ കാലത്തു   വാങ്ങിയ 1000 ബസുകൾ പിന്നീട് ഷീല ദിക്ഷിത് ഭരിച്ചിരുന്ന  ഡൽഹി ട്രാൻസ്‌പോർട് കോർപറേഷന് കൈമാറുകയാണ് ചെയ്തത്  . ആ ബസുകൾ പോലും കൃത്യമായി കെജ്രിവാൾ ഓടിക്കുന്നില്ലാ എന്ന് മാത്രം ആൾ പല ബസ്സുകളും തുരുമ്പിടുത്തു തുടങ്ങി .    ഇതിനെല്ലാം പുറമെ ഇപ്പോൾ ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങുന്നതിനിടയിലും അനാവശ്യമായി സി എൻ ജി ബസ്സുകൾ വാങ്ങുന്നു . കൂടാതെ ക്ലസ്റ്റർ ബസ് എന്ന പേരിൽ വൻകിട കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ അവർക്കായി DTC യുടെ റൂട്ടുകൾ കൊടുക്കുന്നു . ക്ലസ്റ്റർ ബസ്സ് സംവിധാനത്തിലും വൻ അഴിമതി ആണ് നടക്കുന്നത് . ഇത് ഷീല ദിക്ഷിത് കൊണ്ട് വന്നപ്പോൾ എതിർത്ത കെജ്രിവാൾ ഇപ്പോൾ അത് കൂടുതൽ അനുവദിക്കുന്നതും ചോദ്യം ചെയ്യപ്പെടേണ്ട വിഷയം തന്നെ 

ഡൽഹിയിലെ വിദ്യാഭ്യാസ നയം ലോക മാതൃകയാണ് എന്ന് കൊട്ടി ഘോഷിക്കുന്ന മനീഷ് സിസോദിയയും കേജരിവാളും അവിടെ പഠിക്കുന്ന കുട്ടികളുടെ നിലവാരവും അറിവും ഒന്ന് പരിശോധിക്കുന്നത് നന്നാവും . പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് വരെ ഇംഗ്ലീഷ് ശരിയാവണ്ണം വായിക്കാനോ എഴുതാനോ അറിയാത്ത അവസ്ഥ ആണ് . സ്കൂളുകൾ പുറം മോഡി കൂട്ടി എന്നത് ശരി തന്നെ കണ്ടാൽ ഗംഭീരം ആക്കി അതിലും അഴിമതി ആരോപണം ഉണ്ട് . ന്യൂയോർക് ടൈംസിൽ പൈസ കൊടുത്തു സിസോദിയ ഒരു ആർട്ടിക്കിൾ എഴുതിച്ചതല്ലാതെ സ്കൂളുകളുടെ നിലവാരം മഹാ മോശം തന്നെ . കൂടാതെ സ്കൂളിൽ കൊടുക്കുന്ന ഭക്ഷണത്തിലും അഴിമതി ആരോപണം ഉണ്ട് . ഭക്ഷണം ഉണ്ടാക്കാൻ ചില ഏജൻസികളെ ആണ് എ എ പി സർക്കാർ ഏൽപ്പിച്ചിരിക്കുന്നത് അവർ അത് ഉണ്ടാക്കുന്ന  സ്ഥലവും അത്  വിതരണം ചെയുന്ന രീതിയും ഒട്ടും തന്നെ വൃത്തി  ഉള്ള ചുറ്റുപാടിൽ അല്ല . പറയുന്ന രീതിയിൽ ഉള്ള പോഷകാഹാരവും വിതരണം ചെയ്യുന്നില്ല . 

പിന്നെ ഉള്ള വലിയ അഴിമതി എന്തെന്നാൽ സിവിൽ ഡിഫെൻസ് എന്ന പേരിലും   ബസ്സിൽ സുരക്ഷക്കായി  ഉള്ള മാർഷൽ എന്നപേരിലും അണികൾക്ക് സർക്കാർ ജോലി  . രണ്ടു കൂട്ടരും കോൺട്രാക്ട് ജോലിക്കാർ ആണ് എന്നാൽ ഒരു പണിയും ഇല്ല എന്നതാണ് വാസ്തവം . രണ്ടു കൂട്ടർക്കും 18000 നും 21000 നും ഇടയിൽ പ്രതിമാസം ശമ്പളം ഉണ്ട് . രണ്ടുകൂട്ടരുടെയും പണി എ എ പി യുടെ ഫേസ്ബുക് ട്വിറ്റെർ തുടങ്ങിയ പേജുകളിൽ ലൈക് ചെയുക ഷെയർ ചെയുക ഒക്കെ ആണ് എപ്പോൾ നോക്കിയാലും ഈ കൂട്ടർ  മൊബൈലിൽ ആണ് . കൂടാതെ പറ്റിയാൽ കൈക്കൂലിയും വാങ്ങും . കോവിഡ് സമയത്തു സിവിൽ ഡിഫെൻസുകാരാണ് മാസ്ക് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്കു  പിഴ  ഈടാക്കിയിരുന്നത് . അപ്പോൾ അതിൽ നിന്ന് ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയിരുന്നു . ജനങ്ങളുടെ  പരാതിയെ തുടർന്ന് ഡൽഹി പോലീസ് പലരെയും അറസ്റ്റ് ചെയ്തിരുന്നു അപ്പോളും കെജ്രിവാൾ അവരെ ന്യായികരിക്കുകയാണ് ചെയ്തത് മോദിയുടെ പോലീസ് അവരെ വേട്ടയാടുകയാണ് എന്ന് ആയിരുന്നു കെജ്രിവാളിന്റെ പക്ഷം  . ഈ രണ്ടു കൂട്ടരും കിട്ടിരുന്ന ശമ്പളത്തിന്റെ 10 % പാർട്ടിക്ക് ഡൊണേഷൻ ആയി എല്ലാമാസവും  കൊടുക്കണം എന്നും കേൾക്കാൻ ഉണ്ട് . വലിയ രീതിയിൽ ഉള്ള നിയമപരമായ അഴിമതി ആണ് ഇതിൽ നടക്കുന്നത് .  അങ്ങിനെ പോകുന്നു എ എ പി യുടെ അഴിമതി കുംഭകോണത്തിനെ ലിസ്റ്റുകൾ . എണ്ണിയാൽ തീരാത്തതും എന്നാൽ ഒറ്റ നോട്ടത്തിൽ മനസാഇളകാത്തതും ആയ അഴിമതികളാണ് പലതും . പലതും ലീഗലി പിടിക്കുക എളുപ്പം അല്ല കാരണം ഇതിന്റെ എല്ലാം പിന്നിൽ കെജ്രിവാളിന്റെ  വക്രബുദ്ധി ആണ് എന്നതാണ് . എങ്ങനെ ലീഗലായി  കക്കാം എന്നതു കെജ്രിവാളിൽ നിന്ന് പഠിക്കേണ്ടി ഇരിക്കുന്നു . 

CBI issues lookout notice to prevent Delhi Deputy Chief Minister Manish Sisodia and his associates from leaving the country 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment