visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
BJP Flag
BJP FlagPhoto Credit : BJP Party Facebook post

മേയർ, ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി , ഡൽഹി കോർപ്പറേഷൻ ബിജെപി പിടിക്കുമോ

By - Siju Kuriyedath Sreekumar -- Tuesday, December 27, 2022 , 06:36 PM
ന്യൂഡൽഹി: ഡൽഹിയിൽ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബി.ജെ.പി. ഷാലിമാർ ബാഗിൽ നിന്നുള്ള കൗൺസിലർ രേഖാ ഗുപ്തയെ മേയർ സ്ഥാനാർത്ഥിയായും രാം നഗറിൽ നിന്നുള്ള കമൽ ബാഗ്രിയെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും ബിജെപി പ്രഖ്യാപിച്ചു. ജനവിധിയെ മാനിക്കുമെന്നും മത്സരിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന ആദേശ് ഗുപ്ത പറഞ്ഞത്. എന്നാൽ, ആദേശ് ഗുപ്ത പിന്നീട് രാജിവെച്ചു. വീരേന്ദ്ര സച്ച്‌ദേവ ആണ് പുതിയ പ്രസിഡന്റ്.

ജനുവരി ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എഎപിയുടെ ഷെല്ലി ഒബ്‌റോയിയെ നേരിടാൻ ആണ്  ഷാലിമാർ ബാഗ് കൗൺസിലർ രേഖ ഗുപ്തയെ ഡൽഹി മേയർ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത് .കമൽ ബാഗ്രിയെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും കമൽജീത് സെഹ്‌രാവത്, ഗജേന്ദ്ര ദരാൽ, പങ്കജ് ലുത്ര എന്നിവരെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളിലേക്കും ബിജെപി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഡൽഹി ബിജെപി മീഡിയ സെൽ മേധാവി ഹരീഷ് ഖുറാന പറഞ്ഞു

മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ തിരഞ്ഞെടുപ്പ് ജനുവരി ആറിനാണ് നടക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരും അന്ന്‌ സത്യപ്രതിജ്ഞചെയ്യും. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെയും സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള ആറംഗങ്ങളെയും തിരഞ്ഞെടുക്കും.

കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാൽ മറുപക്ഷത്തെ കൗൺസിലർമാരെ ചാക്കിലാക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നുണ്ട്. ഇതിനിടയിൽ ചില കോൺഗ്രസ് കൗൺസിലർമാർ ആപ്പിലേക്ക് ചേക്കേറിയെങ്കിലും പിറ്റേന്നുതന്നെ പാർട്ടിവിട്ടു. ഈ സംഭവം ഉയർത്തി ബി.ജെ.പിയും കോൺഗ്രസും ആം ആദമി പാർട്ടിയും കൗൺസിലർമാരെ വലയിലാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുന്നയിക്കുന്നുണ്ട്. ഇതിനിടെ ഇന്ന് ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

തലസ്ഥാനനഗരത്തിലെ സുപ്രധാന തദ്ദേശഭരണ സ്ഥാപനമെന്നനിലയിൽ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനും രാഷ്ട്രീയപ്രസക്തിയുണ്ട്. ഓരോ വർഷവും മാറുന്നതരത്തിലാണ് എം.സി.ഡി. മേയർ പദവി. എല്ലാവർഷവും ആദ്യയോഗത്തിൽ മേയർ തിരഞ്ഞെടുപ്പ് നടത്തും. ഇത്തവണ മേയർ സ്ഥാനത്തേക്ക് വനിതാസംവരണമാണ്. അടുത്തതവണ ജനറൽവിഭാഗത്തിലും അതിനടുത്ത വർഷം സംവരണവിഭാഗത്തിനുമായിരിക്കും മേയർ പദവി. അവസാന രണ്ടുവർഷം പൊതുവിഭാഗത്തിനാണ്.

മുമ്പ് മൂന്നായിരുന്ന കോർപ്പറേഷനുകളെ മേയിൽ കേന്ദ്രസർക്കാർ ലയിപ്പിച്ചശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 134 സീറ്റുനേടി ഭരണംപിടിച്ചു. 15 വർഷമായി കോർപ്പറേഷനുകൾ ഭരിച്ചിരുന്ന ബി.ജെ.പി.ക്ക് 104 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് ഒമ്പത് സീറ്റായിരുന്നു കിട്ടിയത്.

ആം ആദ്മി പാർട്ടി വമ്പിച്ച രീതിയിൽ ജയിക്കും എന്ന് കെജ്‌രിവാൾ പറഞ്ഞെങ്കിലും അത്ര വലിയ ഭൂരിപക്ഷം ആം ആദ്മി പാർട്ടിക്കു നേടാനായില്ല എന്നതും   ബിജെപിക്കു മുൻ ഇലെക്ഷനേക്കാൾ ഒട്ടുമിക്ക സ്ഥലത്തും   വോട്ടു കൂടുതൽ കിട്ടിയതും ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിൽ ആകിയിരിക്കുകയാണ് . വരാനിരിക്കുന്ന നിയമസഭാ ഇലെക്ഷനിൽ ആം ആദ്മി പാർട്ടിക്കു ഇത് കടുത്ത വെല്ലുവിളി ആകും എന്ന് തന്നെ ആണ് റിപോർട്ടുകൾ കാണിക്കുന്നത് . ഫ്രീയും  പല ഓഫറുകളും ന്യൂന പക്ഷങ്ങളെ ബിജെപി ക്കു  എതിരാക്കിട്ടും ഇത്രയും വോട്ടെ ആം ആദ്മി പാർട്ടിക്കു പിടിക്കാൻ ആയിട്ടുള്ളു  എന്നതും പ്രസക്തമാണ് . 


BJP announces Mayoral and Deputy Mayoral candidates, Will BJP win Delhi Corporation?


The BJP on Tuesday declared Shalimar Bagh councillor Rekha Gupta as its Delhi Mayor candidate to challenge AAP's Shelly Oberoi in the January 6 election.

The BJP has also named Kamal Bagri as its deputy mayor candidate and Kamaljeet Sehrawat, Gajendra Daral and Pankaj Luthra for standing committee member posts, said Delhi BJP media cell head Harish Khurana.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment