visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Syro Malabar Sabha
Syro Malabar SabhaPhoto Credit : Siju Kuriyedath Sreekumar

രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് ബിജെപി അതിന്റെ മുന്നൊരുക്കമാണ് സീറോ മലബാർ സഭയുടെ പാർട്ടി രൂപീകരണമെന്നും ഇതിലൂടെ അടിത്തറ തകരുക കോൺ​ഗ്രസിന് എന്ന് റിപ്പോർട്ട്

By - Siju Kuriyedath Sreekumar -- Tuesday, December 06, 2022 , 03:49 PM
കോട്ടയം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപംകൊള്ളുന്നതോടെ നേട്ടം കൊയ്യാൻ തയ്യാറായി സിപിഎമ്മും ബിജെപിയും. ഒരുകാലത്ത് തങ്ങളുടെ ഉറച്ച വോട്ടുബാങ്കായിരുന്ന സഭ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ അത് പ്രതികൂലമായി ബാധിക്കുക കോൺ​ഗ്രസിനെയാകും. അതേസമയം, കോൺ​ഗ്രസിന്റെ വോട്ടുബാങ്കിലുണ്ടാകുന്ന വിള്ളൽ സിപിഎമ്മിനും ബിജെപിക്കും ​ഗുണമാകുകയും ചെയ്യും.

അതേസമയം, കത്തോലിക്കാ സഭയുടെ പുതിയ പാർട്ടിയെ തങ്ങൾക്കൊപ്പം നിർത്താനായാൽ കേരളത്തിൽ വലിയ നേട്ടം കൊയ്യാനാകും എന്ന കണക്കുകൂട്ടലിലാണ് ബിജെപി. കേരളത്തിൽ ലൗ ജിഹാദ്, സംസ്ഥാന സർക്കാരിന്റെ മുസ്ലീം പ്രീണനം തുടങ്ങിയ വിഷയങ്ങളിൽ സഭയ്ക്കും ബിജെപിക്കും ഒരേ മനസ്സാണ്. കേന്ദ്ര സർക്കാരിൽ പ്രാതിനിധ്യം എന്ന പച്ചില കൂടിയാകുമ്പോൾ കത്തോലിക്കാ സഭയുടെ കർഷക പാർട്ടിയെ എൻഡിഎയുടെ ഭാ​ഗമാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

സഭ ഒരു പാർട്ടി രൂപീകരിച്ചാൽ അത് കോൺഗ്രസിന്റെയും യുഡി എഫിന്റെയും അടിത്തറയെ ആണ് ഇളക്കുക. ക്രിസ്ത്യൻ വോട്ടുകളിൽ ഭൂരിപക്ഷവും പരമ്പരാ​ഗത കോൺ​ഗ്രസ് – യുഡിഎഫ് വോട്ടുകളാണ്. സിപിഎമ്മിന് ക്രിസ്ത്യാനികളിലെ വളരെ ചെറിയൊരു വിഭാ​ഗത്തിന്റെ വോട്ടുകൾ മാത്രമാണ് സ്ഥിരമായി ലഭിക്കുന്നത്. അവരാകട്ടെ പുതിയ പാർട്ടി വന്നാലും പോകാത്ത അടിയുറച്ച പാർട്ടിക്കാരുമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് കത്തോലിക്കാ പാർട്ടിയെ ഒപ്പം കിട്ടിയാലും ഇല്ലെങ്കിലും ലാഭമാണ്. കോൺ​ഗ്രസിന്റെ വോട്ടുകൾ പിരിഞ്ഞുപോകുന്നത് രാഷ്ട്രീയമായി സിപിഎമ്മിനും ഇടതു മുന്നണിക്കും ശക്തി നൽകും.

ബിജെപിക്കകട്ടെ കോൺഗ്രസിലെ വലിയൊരു വിഭാഗം വോട്ടുകൾ തങ്ങൾക്ക് ഇതിലൂടെ ചൂണ്ടിയെടുക്കാമെന്നു    കരുതുന്നു. അത് കൊണ്ട് തന്നെ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദവും ഈ നീക്കത്തിലുണ്ട്. കത്തോലിക്കാ സഭ പുതിയ പാർട്ടി രൂപീകരിച്ചാൽ ബിജെപിയുടെ പ്രവർത്തകരിലോ വോട്ടുബാങ്കിലോ ചോർച്ചയുണ്ടാകുന്നില്ല. അതേസമയം, എതിരാളികൾക്ക് നഷ്ടമുണ്ടാകുകയും ചെയ്യും. ഇതിനൊപ്പം പുതിയ പാർട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിൽ എത്തിക്കാനായാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് വഴിതെളിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

പാർട്ടിയുടെ രൂപീകരണത്തിനായി എറണാകുളത്തുളള പി ഒ സിയിൽ പഴയ ഇൻഫാമിന്റേതടക്കമുള്ള കർഷക സംഘടനകളുടെ യോഗം ചേർന്നിരുന്നു. കേരളാ കോൺഗ്രസില പഴയ നേതാക്കളുടെ പിന്തുണയോടെ സ്വതന്ത്ര കർഷക സംഘടനകൾ രൂപീകരിച്ചു കൊണ്ടാണ് ഇതിന് തുടക്കമിടുന്നത്. കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതിനുള്ള ചുമതല താമരശേരി ആർച്ച് ബിഷിപ്പ് ഡോ. ജോസഫ് പാംപ്‌ളാനിക്കും, രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുളള ചുതമല ചങ്ങനാശേരി സഹായ മെത്രാൻ തോമസ് തറയിലിനെയുമാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി ഫിന് ലഭിക്കുന്ന ലോക്‌സഭാ സീറ്റുകൾ പത്തിലേക്ക് ചുരുക്കിയാൽ കേരളത്തിൽ യു ഡി എഫിന്റെ അടിത്തറയളികുമെന്നും അതോടെ മുസ്‌ളീം ലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്നുമാണ് സഭ കരുതുന്നത്. യു ഡി എഫ് നേതൃത്വത്തിൽ ക്രൈസ്തവ പ്രാധിനിത്യം ഇല്ലാത്തത് കത്തോലിക്കാ സഭകൾക്ക് പൊതുവെയും, സിറോ മലബാർ സഭക്ക് പ്രത്യേകിച്ചും വലിയഅസംതൃപ്തിയാണുണ്ടാക്കിയിട്ടുള്ളത്. കെ എം മാണിയുടെ വിടവാങ്ങൽ കത്തോലിക്കാ സഭകളെ പ്രത്യേകിച്ചും ക്രൈസ്തവ സഭകളെ പൊതുവെയും അനാഥമാക്കിയെന്നാണ് അവർ കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഭകൾ സി പി എമ്മിന് പിന്തുണ നൽകിയെങ്കിലും അവരാകട്ടെ മുസ്‌ളീം – ഈഴവ കോമ്പിനേഷനിലൂടെ അധികാരം ഉറപ്പിച്ച് നിർത്താനുളള കഠിന പരിശ്രമത്തിലാണ്.

ജോസ് കെ മാണി ഗോവ ഗവർണ്ണർ ശ്രീധരൻപിള്ളയുമായി രഹസ്യ ചർച്ച നടത്തിയത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിനെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് എന്ന് കോൺഗ്രസ് ആരോപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. ക്രൈസ്തവ വിഭാഗത്തെ ഉപയോഗിച്ച് ബി ജെ പി കളിക്കുന്ന കളി തങ്ങൾക്ക് രാഷ്ട്രീയമായി വളരെ ഗുണം ചെയ്യുമെന്ന് വിശ്വാസത്തിലാണ് സി പി എം.

ശശി തരൂരിന് രൂപതകൾ തോറും സ്വീകരണം നൽകുന്നതിന്റെ പിന്നിലും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണ തന്ത്രം തന്നെയാണുള്ളത്. സിറോ മലബാർ സഭയിലെ എല്ലാ രൂപതകളും ശശി തരൂരിനെ മൽസരിച്ചു സ്വീകരിക്കുകയാണ്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം ശശി തരൂരിന് പൂർണ്ണമായും എതിരാണ്. വി ഡി സതീശൻ, കെ സുധാകരൻ എന്നിവരോട് സഭക്ക് പണ്ടേ താൽപര്യമില്ല. രമേശ് ചെന്നിത്തലയോടും അങ്ങിനെ തന്നെയാണ്. അവർക്ക് പകരം വയ്കാൻ പറ്റിയ ക്രൈസ്തവ നേതാക്കൾകോൺഗ്രസിലും യു ഡി എഫിലും ഇല്ല. മാത്രമല്ല എൽ ഡി എഫിലും യു ഡി എഫിലും ഒരു പോലെ മുസ്‌ളീം വിഭാഗങ്ങൾ സ്വാധീനം നേടുന്നുവെന്നതും സഭക്ക് വളരെ ആശങ്കയുളവാക്കുന്ന കാര്യമാണ്.





Syro Malabar Sabha preparing new political party 

Syro Malabar Sabha preparing to form a party and the foundation of the Congress will be destroyed

Jose K Mani and  P S Sreedharan Pilla meet at aluva 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment