visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
CPM branch secretary Arun Mathew
CPM branch secretary Arun MathewPhoto Credit : Siju Kuriyedath Sreekumar

പ്രതിരോധ ജാഥയ്ക്ക് ഒരു ലോഡ് മണലിന്റെ കാശ് പാർട്ടിക്ക് നൽകണമെന്ന് മണൽക്കടത്തുകാരനോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

By - Siju Kuriyedath Sreekumar -- Monday, February 27, 2023 , 12:05 PM
പത്തനംതിട്ട: പണം ആവശ്യപ്പെട്ട് മണൽക്കടത്തുകാരന് ഭീഷണിയുമായി സിപിഎം നേതാവ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ടാണ് ഭീഷണി. പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു ആണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. സിപിഎം നേതാവ് മണൽക്കടത്തുകാരനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.

മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. മണൽക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്നും 3,000 രൂപ നൽകാമെന്ന് മണൽകടത്തുകാരൻ പറയുമ്പോൾ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുൺ ആവശ്യപ്പെടുന്നുണ്ട്. പോലീസിന് പണം നൽകിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളിൽ നദിയിലിറങ്ങി മണൽ വാരാൻ നിങ്ങളുടെ സംഘാംഗങ്ങൾ എത്തുമ്പോൾ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും സംഭാഷണത്തിനിടെ അരുൺ പറയുന്നുണ്ട്.

പുറത്തുവന്ന ശബ്ദ ശകലത്തിൽ നിന്ന് :

അരുൺ മാത്യു: ഇവിടുത്തെ പാർട്ടിയെ വെറുപ്പിച്ച് ഒരു പരിപാടിയും സമ്മതിക്കില്ല.

മണൽ കടത്തുകാരൻ: ഒരു മൂന്ന് രൂപ തരാടാ.

അരുൺ മാത്യു: നിങ്ങടെ ദാനം വേണ്ട പാർട്ടിക്കിവിടെ. നിങ്ങൾ വാരുന്നു, അപ്പോൾ ഒരുലോഡ് മണലിന്റെ കാശ് പാർട്ടിക്ക് തരണം. അത് തരാൻ കഴിയാതെ ഇവിടെ വാരാൻ പറ്റത്തില്ല. നിങ്ങൾക്ക് ഒരു പതിനയ്യായിരം രൂപ പാർട്ടിക്ക് തരാൻ കഴിയില്ലെങ്കിൽ ഞാൻ നിങ്ങളുമായി എങ്ങനെ കോംപ്രമൈസ് ചെയ്യും. വരുന്ന സംഭവം എന്താണെന്ന് അറിയാമോ, നിങ്ങളെല്ലാം പിടിക്കപ്പെടും. നിങ്ങടെ പേരുവെച്ച് പരാതിപ്പെടാൻ പോകുകയാണ്. അതിന്റെ ബാക്കി എന്താണെങ്കിലും ഞങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം.

മണൽ കടത്തുകാരൻ: എന്നാ ശരി, ഞാൻ പറയാനുള്ളത് പറഞ്ഞു നിന്നോട്.

അരുൺ മാത്യു: പറയാനുള്ളതൊന്നുമല്ല, പാർട്ടിയെ ഭീഷണിപ്പെടുത്തി ഇവിടെ വാരുകയൊന്നും വേണ്ട.

മണൽ കടത്തുകാരൻ: പാർട്ടിയെ നമ്മൾ ഭീഷണിപ്പെടുത്തിയിട്ടില്ല.

അരുൺ മാത്യു: ഭീഷണിപ്പെട്ടിരിക്കുന്ന ആൾക്കാരൊക്കെ നേരത്തെ ഉണ്ടായിരുന്നു. അങ്ങനെത്തെ ആൾക്കാരൊന്നുമല്ല ഇപ്പോൾ ഇരിക്കുന്നത്. അത് പറയേണ്ടിടത്തൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു ലോഡ് മണലിന്റെ കാശ് നിങ്ങൾക്ക് തരാൻ പറ്റുമെന്നുണ്ടെങ്കിൽ നിങ്ങൾ വാരിക്കോ. നിങ്ങൾ പത്തോ നൂറോ വാരി വിറ്റാലും എനിക്ക് വിഷയമൊന്നുമില്ല. എന്റെ വീട്ടിലെ സാധനമല്ല ഈ വാരി വിടുന്നത്. ആറ്റിൽ കിടക്കുന്ന സാധനമാണ് വാരുന്നത്.

ഫോൺ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തർക്കമാണുള്ളത്. സഭ്യേതരമായ പദപ്രയോഗങ്ങളോടെയാണ് സംഭാഷണം അവസാനിക്കുന്നത്. മണൽകടത്തുകാരന് മിസ്ഡ് കോൾ വന്നതനുസരിച്ച് തിരിച്ചുവിളിച്ചാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. അതേ സമയം വിശദീകരണവുമായി അരുൺ രം​ഗത്തെത്തി. പുറത്തുവന്ന സംഭാഷണം തന്റേതാണെന്നും മേഖലയിലെ ആർ.എസ്.എസ്. പ്രവർത്തകർ രാഷ്ട്രീയ ലക്ഷ്യത്തോടെ ശബ്ദരേഖ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചതാണെന്നുമാണ് സിപിഎം നേതാവി​ന്റെ വാദം.


CPM branch secretary asked the cost of one load of sand from  sand smuggler for the defense march
CPM branch secretary asked the sand smuggler to pay the cost of one load of sand to party for the defense march

 



LEAVE A REPLY

Security code:

COMMENTS

Be the first to comment