visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
CPM FB post , Veer Savarkar
CPM FB post , Veer SavarkarPhoto Credit : CPM FB post

ശ്രീകൃഷ്ണനും വിവേകാനന്ദനും ശേഷം ഒടുവിൽ സഖാക്കൾ ഷൂനക്കി എന്ന് വിളിച്ചിരുന്ന സവർക്കറെയും സഖാവാക്കി ; സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് വന്നത്; രാഷ്ട്രീയ ആയുധമാക്കി ബിജെപി

By - Siju Kuriyedam Sreekumar -- Monday, August 08, 2022 , 08:09 PM
തിരുവനന്തപുരം: ആറുദിവസം  മുൻപ് കൃത്യമായി പറഞ്ഞാൽ  02-08-2022 12:22 PM ലെ സി.പി.എമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് ( പോസ്റ്റ് ന്യൂസിന് താഴെ കൊടുത്തിട്ടുണ്ട്  )  ആഘോഷമാക്കി ബി.ജെ.പി. ആൻഡമാനിലെ സെല്ലുലാർ ജയിലിലടച്ച സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പോസ്റ്റാണ് ചർച്ചാവിഷയമായിരിക്കുന്നത്. ഇത് ബി.ജെ പി, സംഘപരിവാർ കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കി . സഖാക്കൾ വിനായക് ദാമോദർ സവർക്കറേ  ഷൂനക്കി എന്നാണ് ഇന്ന് വരെ വിളിച്ചിട്ടുള്ളത്  . അദ്ദേഹം അനുഭവിച്ച കൊടും യാതനകളും മറ്റും മറച്ചുവച്ചു അദ്ദേഹം ചെയ്ത കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു സഖാക്കൾ  എന്ന് ചരിത്രം വായിച്ചാൽ മനസിലാകും എന്നാണ് പലരും പോസ്റ്റിൽ അഭിപ്രായപ്പെട്ടത്  .  

‘കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ. ഈ ധീര യോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്. ’-ഇതായിരുന്നു സി.പി.എം. പേജിലെ പോസ്റ്റ്.

1909-1921 കാലയളവിലെ സെല്ലുലാർ ജയിലിലെ തടവുകാരുടെ വിവരങ്ങളുംപങ്കുവെച്ചു. ഇതിൽ ബോംബെയിൽനിന്നുള്ള മൂന്നാമത്തെ പേരുകാരൻ വിനായക് ദാമോദർ സവർക്കർ എന്ന വി.ഡി. സവർക്കർ ആണ്. തടവുകാരുടെ പേര് കൊത്തിവെച്ച ഫലകത്തിന്റെ ചിത്രം അതേരീതിയിൽ ഫോട്ടോയായും നൽകിയിട്ടുണ്ട്. എന്നാൽ, സി.പി.എമ്മിന്റെ പോസ്റ്റ് ‘അങ്ങനെ സവർക്കറെയും സഖാവാക്കി’ എന്നു സോഷ്യൽ മീഡിയയിൽ ബി.ജെ.പി. ആഘോഷമാക്കി‌. ധീരയോദ്ധാക്കളായ സ്വതന്ത്ര്യസമരസേനാനിയായി സവർക്കറെ സി.പി.എമ്മിന് അംഗീകരിക്കാൻ പറ്റുന്നുണ്ട് അതുതന്നെ മാറ്റത്തിന്റെ ലക്ഷണം ആണ് എന്ന് പലരും കുറിച്ചു.  യഥാർത്ഥ സഖാക്കൾക്കല്ല സൈബർപോരാളികൾക്കാണ് പ്രശ്നമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു . ധീരയോദ്ധാക്കൾ ജയിൽവാസം അനുഭവിച്ചപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്തു പുറത്തിറങ്ങി, അതാണ് ചരിത്രമെന്ന് സി.പി.എം. പ്രൊഫൈലുകളും മറ്റും പറഞ്ഞിരുന്നത് ഇനി അത് മാറ്റിപറയേണ്ടിവരും സഖാക്കൾക്ക് എന്ന് കളിയാക്കി സോഷ്യൽ  മീഡിയ ആഘോഷമാക്കി .

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സി.പി.എമ്മിന്റെ പോസ്റ്റ് പങ്കുവെച്ച് ഇങ്ങനെ കുറിച്ചു;

‘സ്വാതന്ത്ര്യസമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ഓഗസ്‌റ്റ് 15 അല്ല, ഇതാപത്തു പതിനഞ്ചാണെന്നാണ് 1947-ൽ പറഞ്ഞത്. പതിനഞ്ചുകൊല്ലം ത്രിവർണപതാക വലിച്ചുതാഴ്ത്തി കരിങ്കൊടികെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്’.



CPM FB Post about Veer Savarkar
Photo Credit : CPM FB Post

After Srikrishna and Vivekananda, Savarkar was finally made a comrade



 



LEAVE A REPLY

Security code:

COMMENTS

Be the first to comment