visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
CPM and BJP Flag

സിപിഎം-ബിജെപി സഖ്യം വേണം’; സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണമെന്നും പാർട്ടി നേതാവ്; നിർദ്ദേശം ഇങ്ങനെ

By - Siju Kuriyedam Sreekumar -- Monday, August 29, 2022 , 06:39 PM
കൊൽക്കത്ത: സിപിഎം ബിജെപി സഖ്യത്തിന്റെ ഭാഗമാകണമെന്ന് ബിജെപി നേതാവും എംപിയുമായ സൗമിത്ര ഖാൻ. വരുന്ന പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കാനാണ് സിപിഎം ബിജെപി സഖ്യത്തിന്റെ ഭാഗമാകണമെന്ന് അ​ദ്ദേഹം പറഞ്ഞത്. ബാങ്കുരയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(cpm bjp bengal)

ബംഗാളിൽ തൃണമൂലിനെ ഒറ്റപ്പെടുത്താൻ സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിവാഹനിലയെ കുറിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. നിങ്ങളെ ശ്രീമതിയെന്നാണോ, കുമാരിയെന്നാണോ വിളിക്കേണ്ടത്..? എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

വരുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ അട്ടിമറിക്കാനാണ് ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ശ്രമിക്കുന്നത്. അദ്ദേഹത്തിന് ജംതാര സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തങ്ങൾ ഹൈക്കോടതിയെ സമീപിക്കും. തൃണമൂൽ കോൺഗ്രസ് നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളും വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

CPM-BJP alliance is needed, CPM leader said 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment