visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Bharath Jodo Yathra Banner with Vinayak Damodar Savarkar
Bharath Jodo Yathra Banner with Vinayak Damodar SavarkarPhoto Credit : P V Anvar

ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കര്‍; ബാനർ സ്ഥാപിച്ചത് അൻവർ സാദത്തിന്റെ വീടിനു സമീപവും; ട്രോളുമായി പി വി അൻവർ

By - Siju Kuriyedam Sreekumar -- Wednesday, September 21, 2022 , 04:09 PM

കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം തുടരുകയാണ്. എന്നാൽ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ബാനറില്‍ സംഘപരിവാര്‍ നേതാവ് സവര്‍ക്കര്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് ഇടത് എംഎല്‍എ പിവി അന്‍വര്‍ രം​ഗത്ത് വന്നിരിക്കുകയാണ്. ‘സംഘി എതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടിവരുന്ന ലീഗുകാരെ ഇത് സത്യമാണെന്ന് പറഞ്ഞ് മനസിലാക്കുന്നതാണ് ഇനി ടാസ്‌ക്’ എന്നും അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.

എറണാകുളം ജില്ലിയലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ബാനറിലാണ് വിഡി സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ സവര്‍ക്കറുടെ ചിത്രം മാറ്റി മഹാത്മഗാന്ധിയുടെ ചിത്രം പകരം ചേര്‍ക്കുകയും ചെയ്തു.

നെടുമ്പാശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് സംഭവം.

പോസ്റ്റിന്റെ പൂർണ രൂപം 

P V ANVAR 

ആലുവ ചെങ്ങമനാട്‌ ജോഡോ യാത്രയുടെ പ്രചരണ ബോർഡിൽ സവർക്കർ ഇടം പിടിച്ചത്‌ ചൂണ്ടി കാണിച്ചപ്പോൾ,
കർണ്ണാടകയിൽ സ്വാതന്ത്ര്യദിനത്തിൽ ബിജെപി സ്ഥാപിച്ച ബോർഡാണതെന്നാണ് ലീഗ്‌ അണികൾ ഒട്ടിക്കുന്ന നരേഷൻ!!
ഗാന്ധിജിയെ ഒഴിവാക്കി സവർക്കറിനെ ബോർഡിൽ സ്ഥാപിച്ചത്‌ കർണ്ണാടകയിലോ നോർത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തിൽ തന്നെയാണ്.
അവിടുത്തെ കോൺഗ്രസ്‌ നേതൃത്വം തെറ്റ്‌ തിരുത്തിയിട്ടുണ്ട്‌.ഒഴിവാക്കിയ ഗാന്ധിജിയുടെ ചിത്രം വെച്ച്‌ തങ്ങൾക്ക്‌ പ്രിയപ്പെട്ട സവർക്കറിനെ അവർ മറച്ചിട്ടുണ്ട്‌.
ലീഗുകാരേ കാര്യം പറഞ്ഞ്‌ മനസ്സിലാക്കുന്നതിലും ഭേദം,ഒരു കിലോ ജീരകം എടുത്ത്‌ അതിന്റെ തൊലി കളയുന്നതാണെന്നറിയാം.എങ്കിലും ഈ വീഡിയോ കൂടി ഇവിടെ കിടക്കട്ടേ

https://www.facebook.com/pvanvar/videos/828512784829904/?t=26



Bharath Jodo Yathra Banner with Vinayak Damodar Savarkar

 



LEAVE A REPLY

Security code:

COMMENTS

Be the first to comment