visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
P V Anvar
P V AnvarPhoto Credit : Siju Kuriyedam Sreekumar

പി.വി. അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങള്‍ ഓംബുഡ്സ്മാന്‍ ഉത്തരവിനെ തുടർന്ന് പൊളിച്ചുതുടങ്ങി

By - Siju Kuriyedam Sreekumar -- Friday, February 11, 2022 , 04:18 PM

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുതുടങ്ങി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയുമാണ് പൊളിച്ചുനീക്കിതുടങ്ങിയത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. ഓംബുഡ്സ്മാന്റെ ഉത്തരവിനെ തുടര്‍ന്നാണ് അനധികൃത നിര്‍മാണം പൊളിക്കുന്നത്. 

റസ്റ്റോറന്റ് നിര്‍മിക്കാനെന്ന് കാണിച്ചാണ് അന്‍വറിന്റെ ഭാര്യാപിതാവ് അബ്ദുള്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്ന് അനുമതി നേടിയത്. എന്നാല്‍ ഇത് പിന്നീട് കക്കാടംപൊയിലിലെ വിവാദമായ അമ്യൂണ്‍മെന്റ് പാര്‍ക്കിന്റെ ഭാഗമാക്കുന്ന വിധത്തിലുള്ള നിര്‍മാണമാകുകയായിരുന്നു. അനുമതിയുടെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയെന്നായിരുന്നു ഓംബുഡ്‌സ്മാന് മുന്‍പിലെ പരാതി. നിലമ്പൂരിലെ എം.പി. വിനോദാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. 

പരാതിയില്‍ കഴമ്പുണ്ടെന്നുകണ്ട് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടുതവണ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ വീണ്ടും ഉത്തരവിട്ടു. നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് അബ്ദുള്‍ ലത്തീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓംബുഡ്‌സ്മാന്‍ സമയം അനുവദിച്ച് നല്‍കിയിരുന്നില്ല. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

P.V. Anwar MLA's illegal structures were demolished following an ombudsman's order
 



LEAVE A REPLY

Security code:

COMMENTS

Be the first to comment