visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
LDF Win In Mattanur Nagarasabha

മട്ടന്നൂർ ന​ഗരസഭയിൽ ഭരണം നിലനിർത്തി എൽഡിഎഫ്; 35 വാർഡുകളിൽ 21 ഇടത്തും വിജയം , യുഡിഎഫിന് കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി സീറ്റും

By - Siju Kuriyedam Sreekumar -- Monday, August 22, 2022 , 11:01 AM
കണ്ണൂർ: മട്ടന്നൂ‌ർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റവും ഉണ്ടായി. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം.

 ഇത്തവണ മട്ടന്നൂർ തിരഞ്ഞെടുപ്പിൽ  യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിൽ എല്‍ഡിഎഫ് നു ചെറുതായി ഒന്ന് കാലുപതറി എന്നാണ് തിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ മനസിലാകുന്നത്   . കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും എങ്കിലും 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ മാത്രമാണ് പിടിക്കാനായത് . യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകള്‍ നേടാനായിരുന്നു. 

 ഇരുമുന്നണികൾക്കും ആശ്വാസമാണ് ഈ ജയം എന്നതും ശ്രദ്ദേയമാണ് . എൽഡിഎഫിന്  ഭരണ തുടർച്ചയും , യുഡിഎഫിന് കഴിഞ്ഞ തവണത്തേതിനേക്കാൾ ഇരട്ടി സീറ്റും കിട്ടി .മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്. നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.

LDF win in Mattannur election

 



LEAVE A REPLY

Security code:

COMMENTS

Be the first to comment