visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan
Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

സ്വാതന്ത്ര്യത്തിനു വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന സഭയിൽ ജനാധിപത്യ കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത മാധ്യമവിലക്ക്, ഇതെല്ലാം പിണറായി വിയർക്കുന്നത് ആരും കാണാതിരിക്കാൻ

By - Siju Kuriyedam Sreekumar -- Monday, June 27, 2022 , 01:26 PM
തിരുവനന്തപുരം: ഊരി പിടിച്ച വാളുകൾക്കു ഇടയിലൂടെ നടന്നിട്ടുണ്ട് എന്ന് പറയുന്ന പിണറായി ഇപ്പോൾ സ്വയം പിടിച്ച പുലിവാലിൽ നിന്ന് പിടിവിടാനാവാതെ വിയർക്കുന്ന കാഴച ആരും കാണാതിരിക്കാൻ ആണോ ഈ മാധ്യമ  വിലക്കുകളും മറ്റും എന്ന് സംശയം . മടിയിൽ എന്തോ കനം ഉണ്ട് അതാണ് ഇത്ര പേടി എന്നാണ് തോന്നുന്നത് . ചെമ്പിൽ തട്ടിയത് കാണാതിരിക്കാൻ തുടരെ തുടരെ കുട്ടിസഖാക്കളെ വിട്ടു ഓരോ പ്രശനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു . അതിൽ അവസാനത്തെ ആണ് രാഹുൽ ഗാന്ധി യുടെ ഓഫീസ് അടിച്ചു തകർക്കൽ . സഹകരണ ബാങ്ക് കുത്തിത്തുറക്കുന്ന മൂത്ത സഖാക്കളെ  പറ്റി കേട്ടിട്ടുണ്ട് എന്നാൽ കൊല്ലത്തിൽ  വല്ലപ്പോഴും മുതലാളി വന്നു തുറക്കുന്ന പെട്ടിക്കട വരെ തല്ലി തകർത്തു കയ്യിട്ടു വാരാൻ തുടങ്ങി കുട്ടി സഖാക്കൾ  പിണറായിക്കു വേണ്ടി . നാണം കെട്ടവന് ആസനത്തിൽ ആൽ കിളിർത്താൽ അതും തണലായി എന്ന പോലെ എന്തിനെയും ന്യായികരിക്കുന്ന ഒരു കൂട്ടം ന്യായികരണ തൊഴിലാളികൾ ഉള്ള പാർട്ടി ഇതിനെയും ന്യായികരിച്ചു നടക്കുന്നു . അത് വിശ്വസിക്കാൻ ആളുകൾ ഉണ്ട് എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥ .  

 വിവാദ വിഷയങ്ങൾ കത്തിനിൽക്കെ പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നൽകിയത്.

കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളിൽ പലരും സഭയിൽ എത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. തുടർന്ന് സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷബഹളം തുടർന്നതിനാൽ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇത് തന്നെയാണ് ഭരണപക്ഷവും പ്രതീക്ഷിച്ചത്. 1997ൽ പുറത്തിറങ്ങിയ ഇരുപതാംനൂറ്റാണ്ട് എന്ന രാഷ്ട്രീയ ത്രില്ലറിൽ എസ് എൻ സ്വാമി ഒരുക്കിയതിനേക്കാൾ വലിയ തിരക്കഥയാണ് ഇന്ന് നിയമസഭയിൽ എത്തിയത്. മാധ്യമങ്ങളേയും സഭ കാണിക്കാതെ തടഞ്ഞു. ഒന്നും പുറത്തറിയാതിരിക്കാനുള്ള കരുതൽ.

പ്രവേശനം മീഡിയാ റൂം വരെ മാത്രം കൂടാതെ   സഭാ ടിവിയിലും കാണാൻ പറ്റില്ല
 
അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തിൽ വ്യക്തമാക്കി. ബാനറുകളും പ്ലക്കാർഡുകളും ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നു. മാധ്യമങ്ങൾക്ക് കടത്ത നിയന്ത്രണമാണ് സഭയിൽ ഏർപ്പെടുത്തിയിരുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടിവി പുറത്തുവിടരുതെന്ന് നിർദ്ദേശമുണ്ട്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങളൊന്നും സഭാ ടിവിയും നൽകിയില്ല. ഫാസിസ്റ്റുകൾ ഭരിച്ചാൽ നാട് എങ്ങോട്ട് പോകുമെന്നതിന്റെ സൂചനകളാണ് ഈ ഇടപെടലിൽ എല്ലാം നിറഞ്ഞത്. സിപിഎം സമ്മേളനങ്ങൾക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാറില്ല. അതു പോലെ നിയമസഭയിലും ഇനി മാധ്യമ പ്രവർത്തകർ മീഡിയാ റൂമിൽ ഇരിക്കേണ്ടി വരുമോ എന്നതാണ് ഉയരുന്ന ചോദ്യം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തകർത്തതിന് പുറമേ സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും ബഫർ സോൺ വിവാദവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ചർച്ചയാക്കാനാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഇതൊന്നും സർക്കാർ ആഗ്രഹിക്കുന്നില്ല. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയും ഭാര്യയും മകളുമാണ് പ്രതിസ്ഥാനത്തുള്ളത്. അതു ചർച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭ ചേരുന്നതിന് തൊട്ടു മുമ്പ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന വാദം ശക്തമാക്കുന്നതാണ് നിയമസഭയിൽ കണ്ടതെല്ലാം.

Media ban in kerala niyamasabha 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment