visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
Governor Arif Mohammed Khan and pinarayi VIjayan
Governor Arif Mohammed Khan and pinarayi VIjayanPhoto Credit : Siju Kuriyedath Sreekumar

​ഗവർണറും മുഖ്യമന്ത്രിയും കേരളത്തിൽ അടി നടക്കുമ്പോഴും കേരള ഹൗസിൽ നടന്ന പരുപാടിയിൽ കേരളത്തെ വാനോളം പുകഴ്ത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

By - Siju Kuriyedath Sreekumar -- Sunday, October 30, 2022 , 04:10 PM
ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കെ കേരളത്തെ വാനോളം പുകഴ്ത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിലെ വേൾഡ് മലയാളി ഫെഡറേഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ​ഗവർണർ കേരളത്തെ പുകഴ്ത്തിയത്. മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്നും കേരളത്തിൽ ഗവർണർ ആയപ്പോൾ സന്തോഷിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

1969 ലാണ് കേരളത്തെ കുറിച്ച് കേട്ടത്. സ്കൂളിനെ പള്ളിക്കൂടമാക്കിയ സംസ്ഥാനമാണ് കേരളം. സാമൂഹിക സംഘർഷമില്ലാതെ പരിവർത്തനം നടന്ന പ്രദേശമാണ് കേരളം. കേരളത്തിന് സമാനമായി മുന്നേറിയ മറ്റൊരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. കേരളത്തോട് സ്നേഹം മാത്രമാണുള്ളത്. ഡൽഹിയിൽ നടന്ന പരിപാടിയിൽ മലയാളത്തിലായിരുന്നു ഗവർണറുടെ പ്രസംഗത്തിന്റെ ആരംഭം.

ഡൽഹിയിലെ കേരളഹൗസിലാണ് മുഖ്യമന്ത്രിയും ഗവ‍‍‍ർണറും താമസിക്കുന്നത്. എന്നാൽ, പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരേ സമയം ഇരുവരും എത്താതെ നോക്കാൻ വലിയ തത്രപ്പാടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുമുള്ളത്. ഗവർണർ പോര് മുറുക്കിയ ധനമന്ത്രി കെ എൻ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോൾ കേരളഹൌസിലാണ് താമസം. ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തും അയച്ചിരുന്നു.

Governor Arif Mohammed Khan and pinarayi VIjayan 


 



LEAVE A REPLY

Security code:

COMMENTS

Be the first to comment