visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Pinarayi Vijayan , Vizhinjam , High Court
Pinarayi Vijayan , Vizhinjam , High CourtPhoto Credit : Siju Kuriyedath Sreekumar

വിഴിഞ്ഞത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാം,വിരോധമില്ല - സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത് ആർക്കുള്ള കെണിയാണ് . സമാധാനമായി നാമം ജപിച്ചവരെ തല്ലി ഒതുക്കി ജയിലിലാക്കിയവർക്കു മുട്ട് ഇടിച്ചോ വിഴിഞ്ഞത്ത്

By - Siju Kuriyedath Sreekumar -- Friday, December 02, 2022 , 05:46 PM
കൊച്ചി: വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ എന്ത് നടപടിയാണ് സർക്കാർ എടുത്തത് എന്ന്  ഹൈക്കോടതി ചോദിച്ചു .സംഘര്‍ഷത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ വക്കീൽ   കോടതിയെ അറിയിച്ചു .സംഘര്‍ഷത്തില്‍ പങ്കെടുത്ത  ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ഇപ്പോൾ കാണിക്കുന്ന നടപടികള്‍ വെറും പ്രഹസനമാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വാദിക്കുകയുണ്ടായി . സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ  ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് സര്‍ക്കാർ പ്രശ്‌നം വഷളായപ്പോൾ  മുൻകൂട്ടി  കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടുന്നില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചോദിച്ചു . സമരം തുടങ്ങിട്ടു എത്രയും ആയിട്ടും വേണ്ട രീതിയിൽ കാര്യങ്ങൾ സർക്കാർ ചെയ്തില്ല . കോടതി വിധി നടപ്പാക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ ഇതുവരെയും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല . വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിച്ചു , ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലാണ് കേസ് വന്നത്  . 

ഇതേ തുടർന്ന് , വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സുരക്ഷാചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു . സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാം ചെയ്തിരുന്നു. വെടിവെപ്പ് നടന്നാല്‍ ഒരുപാട് ആളുകള്‍ മരിക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ചചെയ്ത് നിലപാടറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അദാനിയുടെ കോടതിയലക്ഷ്യ ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പ്രശ്നങ്ങൾ വഷളായപ്പോൾ കേന്ദ്രസേനയെ ഏല്പിച്ചു തടി ഊരാനുള്ള പദ്ധതി ആണ് ഇത് എന്നും , ലത്തീൻ സഭയെ കേന്ദ്രത്തിന്  എതിരാക്കാൻ ഉള്ള കെണിയാണ് ഇത് എന്നും  ആരോപണം ഉണ്ട് . 

ലത്തീൻ സഭയുടെ നേതൃത്വത്തിൽ  വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരെ 
 അദാനി ഗ്രൂപ്പ്   നല്‍കിയ ഹര്‍ജി കഴിഞ്ഞ തിങ്കളാഴ്ച ആണ്  ഹൈക്കോടതി പരിഗണിച്ചത് . തുറമുഖ നിര്‍മ്മാണ പ്രദേശത്ത് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അന്നും അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ സമയം ചോദിക്കുകയായിരുന്നു. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്നായിരുന്നു എന്നാണ്  കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. 

കോടതി വിധി നടപ്പാക്കാൻ സർക്കാർ എന്തുകൊണ്ട് വിമുഖത കാണിക്കുന്നു ?. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ഉണ്ടായ സുപ്രീം കോടതി പരാമർശത്തെ മറയാക്കി സർക്കാർ കാണിച്ചു കൂട്ടിയ കാര്യങ്ങൾ ജനങ്ങൾ കണ്ടതാണ് . സമാധാനമായി നാമജപ ഘോഷയാത്ര നടത്തിയവരെ വളരെ മൃഗീയമായി കൈകാര്യം ചെയ്തതും ജയിലിൽ അടച്ചതും ജനങ്ങൾ കണ്ടതാണ് . അതെ സർക്കാർ ഇവിടെ ആരെയാണ് പേടിക്കുന്നത് ? . 

മുക്കുവർക്കു ന്യായമായ പുനരധിവാസ പാക്കേജ് ഉണ്ടാക്കി അവരെ പുനരധിവാസം ഉറപ്പു വരുത്തിയാൽ എല്ലാത്തിനും പരിഹാരം ആകില്ലേ ? . എന്തുകൊണ്ട് സർക്കാർ എവിടെയും തൊടാതെ നോക്ക് കുത്തിയായി ഗാലറിയിൽ ഇരുന്നു കാളി കാണുന്നു . ആർക്കു വേണ്ടി ആണ് ഈ നാടകങ്ങൾ ? .പ്രശനങ്ങൾ പെരുപ്പിച്ചു കാണിച്ചു  പുനരധിവാസം ഒരു മുഖ്യ വിഷയമാക്കി അതിനായി കൂടുതൽ ഫണ്ട് അനുവദിക്കാൻ ഉള്ള നാടകം ആണോ ഇത് എന്നും സംശയം ഉണ്ട് . സമരത്തിൽ പുറത്തു നിന്ന് ഉള്ള ഇടപെടൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അത് എന്തുകൊണ്ട് കണ്ടുപിടിച്ചു ഇത്  ശരിയായ രീതിയിൽ  പരിഹരിക്കുന്നില്ല. ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ സർക്കാരിന് ആവശ്യം ആണ് എന്ന മട്ടിൽ ആണ് കാര്യങ്ങൾ കൊണ്ട് പോകുന്നത് എന്ന് തോന്നി പോകുന്നു കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ . 

Security in Vizhinjam can be handed over to the Central Army no objection;  kerala government said in high court


Security in Vizhinjam can be handed over to the Central Army, no objection - what the government said in the High Court is a trap for whom. Those who chanted the name in peace were beaten and put in jail.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment