visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
DIG R Nishanthini appointed special officer vizhinjam
DIG R Nishanthini appointed special officer vizhinjamPhoto Credit : Siju Kuriyedath Sreekumar

വിഴിഞ്ഞം ക്രമസമാധാനപാലനത്തിനായി സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ.നിശാന്തിനിയെ നിയമിച്ചു; സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും

By - Siju Kuriyedath Sreekumar -- Tuesday, November 29, 2022 , 09:04 AM
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷ പശ്ചാത്തലത്തിൽ ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി ആർ.നിശാന്തിനിയെയാണ് സ്‌പെഷ്യൽ പൊലീസ് ഓഫീസറായി നിയമിച്ചിരിക്കുന്നത്. ഡിസിപി അജിത്കുമാർ, കെ.ഇ. ബൈജു, മധുസൂദനൻ എന്നിവരും സംഘത്തിലുണ്ട്.

പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും.

ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് മേധാവി എന്നിവർ യോഗം ചേർന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വിഴിഞ്ഞത്തിന് മാത്രമായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ക്യാമ്പുകളിൽ നിന്നുള്ള പൊലീസുകാരെയും സംഘത്തിൽ ഉൾപ്പെടുത്തും. വിഴിഞ്ഞം ഇപ്പോൾ ശാന്തമാണ്. എന്നാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്നം പൂർണമായും പരിഹരിച്ചിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ വീണ്ടും സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്.

ഒരു പൊലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും തരത്തിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നൽകി നിയമിക്കുന്നത്.

കഴിഞ്ഞ ദിവസം സംഘർഷത്തിൽ ഏർപ്പെട്ടവർക്കു എതിരെ ശക്തമായ നടപടി ഉണ്ടാകും എന്ന് റിപ്പോർട്ട് ഉണ്ട് . നാശനഷ്ട്ടത്തിന്റെ കണക്കുകൾ തിട്ടപ്പെടുത്തിയതിനു ശേഷം തുക സംഘർഷത്തിൽ ഏർപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ ആണ് സാധ്യത . 


DIG R Nishanthini appointed special officer vizhinjam


 



LEAVE A REPLY

Security code:

COMMENTS

Be the first to comment