visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vizhinjam Protest  road blocking strike
Vizhinjam Protest road blocking strikePhoto Credit : Siju Kuriyedath Sreekumar

വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധം, വിദേശത്തേക്ക് പോകേണ്ടവരുള്‍പ്പെടെ 55 പേര്‍ക്ക് വിമാനയാത്ര മുടങ്ങി

By - Siju Kuriyedath Sreekumar -- Monday, October 17, 2022 , 07:59 PM
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക അടക്കമുള്ള എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതോടെ 55 യാത്രക്കാർക്ക് വിമാനയാത്ര മുടങ്ങിയെന്ന് വിമാനത്താവള അധികൃതരുടെ പ്രാഥമിക കണക്ക്. ആഭ്യന്തര യാത്രക്കാരാണ് യാത്ര മുടങ്ങിയവരുടെ പട്ടികയില്‍ കൂടുതലുമെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ചാക്ക അടക്കമുള്ള വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡില്‍ ഉപരോധ സമരം നടക്കുമെന്നു നേരത്തെ സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങൾ പാലിക്കാതിരുന്നതോടെ യാത്രക്കാർ വലഞ്ഞു യാത്രക്കാര്‍ക്ക് കൃത്യമായ ബദല്‍ പാതയൊരുക്കുന്നതില്‍ പോലീസ് പരാജയപെട്ടു .

ആഭ്യന്തര യാത്രക്കാരാണു യാത്ര മുടങ്ങിയവരുടെ പട്ടികയിൽ കൂടുതലും. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വീണ്ടും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഇവർ. ദീപാവലി അടുത്തതിനാൽ ടിക്കറ്റുകൾക്കെല്ലാം ഉയർന്ന നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ആറ്റിങ്ങല്‍, കഴക്കൂട്ടം, സ്റ്റേഷന്‍കടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട എന്നിവിടങ്ങളില്‍ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് മൂന്നുവരെ പ്രതിഷേധം നീണ്ടു. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിയ യാത്രക്കാരാണ് കൂടുതലും വലഞ്ഞത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി. ഗതാഗതക്കുരുക്ക് മറികടന്ന് മറ്റ് വഴികളിലൂടെ എത്താന്‍ ശ്രമിച്ചെങ്കിലും പലരും മണിക്കൂറുകള്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വഴിയില്‍ കുടുങ്ങി. ഇതോടെ ഇവര്‍ ടിക്കറ്റെടുത്ത വിമാനങ്ങളില്‍ കയറാന്‍ സാധിക്കാതെവന്നു.

ഇന്ത്യയ്ക്ക് പുറത്ത് വിദേശത്തേക്ക് പോകണ്ടിയിരുന്നവരുള്‍പ്പെടെയുള്ളവര്‍ക്കാണ് സമരം മൂലം യാത്ര മുടങ്ങിയത്. ഇന്‍ഡിഗോ വിമാനത്തില്‍ ചെന്നൈ, ബെംഗളൂരു, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന 40 പേര്‍ക്കും വിസ്താര എയര്‍ലൈന്‍സില്‍ പോകേണ്ട 11 പേര്‍ക്കും മസ്‌ക്കറ്റിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പോകേണ്ടിയിരുന്ന മൂന്ന് പേര്‍ക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാള്‍ക്കുമാണ് യാത്ര മുടങ്ങിയത്.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ല. ഇതര ജില്ലകളിൽനിന്ന് എത്തിയവർ മറുവഴി കണ്ടെത്താനാകാതെ കുടുങ്ങി. ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനങ്ങൾ പോയിരുന്നു. ഇൻഡിഗോ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്ന 40 പേര്‍ക്കും, വിസ്താര എയർലൈൻസിൽ പോകേണ്ട 11 പേർക്കും മസ്ക്കറ്റിലേക്കു എയർ ഇന്ത്യ എക്സ്പ്രസിൽ പോകേണ്ടിയിരുന്ന 3 പേർക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാൾക്കുമാണു യാത്ര മുടങ്ങിയത്.

ദീപാവലിയായതിനാൽ ആഭ്യന്തര യാത്രകൾക്ക് ഉയർന്ന നിരക്കാണ്. യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റിന്റെ പണം വിമാനക്കമ്പനികൾ മടക്കി നൽകില്ല. വീണ്ടും ഉയർന്ന നിരക്കു നൽകി യാത്ര ചെയ്യേണ്ടിവരും. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൊലീസ് സുഗമമാക്കിയിരുന്നെങ്കിൽ ദുരവസ്ഥ വരില്ലായിരുന്നെന്നാണു വിമർശനം. 19ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും ഉച്ചയ്ക്കു സെക്രട്ടേറിയറ്റിനു മുന്നിൽ കലാസാംസ്കാരിക കൂട്ടായ്മയും നടത്താനാണ് സമരസമിതിയുടെ തീരുമാനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്. 

അതേസമയം, വിവിധ ഇടങ്ങളില്‍ നടന്ന സമരത്തില്‍ പൊതുജനം നന്നായി ബുദ്ധിമുട്ടി. ചിലയിടങ്ങളില്‍ കാല്‍നടയാത്രക്കാരേപ്പോലും തടയുന്ന തരത്തില്‍ സമരക്കാര്‍ റോഡുകള്‍ ഉപരോധിച്ചത് വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. ആറ്റിങ്ങലില്‍ രോഗിയുമായി പോയ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.

Vizhinjam Protestroad blocking strike 55 passenger's flight journey disrupted



LEAVE A REPLY

Security code:

COMMENTS

Be the first to comment