visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
High court chief justice S Manikumar
High court chief justice S ManikumarPhoto Credit : Siju Kuriyedath Sreekumar

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരേ ആക്രമണം; ഉടുമ്പൻചോല സ്വദേശി അറസ്റ്റിൽ

By - Siju Kuriyedath Sreekumar -- Monday, November 21, 2022 , 09:10 AM
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയിൽ കൊച്ചി ​ഗോശ്രീ പാലത്തിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ ആണ് കാർ തടഞ്ഞു നിർത്തിയത്. ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു. ടിജോ ഒരു കണ്ടെയ്ന‍ർ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.

High court chief justice attacked in kochi


 



LEAVE A REPLY

Security code:

COMMENTS

Be the first to comment