visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
kerala high court
kerala high court

മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത ഉന്നത ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി

By - Siju Kuriyedath Sreekumar -- Thursday, October 27, 2022 , 11:10 PM
കൊച്ചി; പോലീസിന്റെ മോശം പെരുമാറ്റത്തില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി. മേലുദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് മടിക്കില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഉത്തരവ് മാത്രം പോര ഉദ്യോഗസ്ഥര്‍ അത് അനുസരിക്കുകയും വേണം ഡിജിപിയുടെ പെരുമാറ്റച്ചട്ടം വന്നിട്ടും പോലീസുകാരുടെ മോശം പെരുമാറ്റം ഉണ്ടായി. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടി റിപ്പോര്‍ട്ട് വീണ്ടും നല്‍കണം. നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു.

പോലീസുകാര്‍ക്ക് പെരുമാറ്റച്ചട്ടം നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയാൽ മാത്രം മതിയാവില്ല. ഈ ഉത്തരവ് ഓരോ ഉദ്യോസ്ഥനും അനുസരിക്കുകയും വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജനങ്ങളോട് ഇടപഴകുന്നത് സംബന്ധിച്ച് പോലീസ് മേധാവിയിൽ നിന്നും മാര്‍ഗ്ഗനിര്‍ദേശം ഇറങ്ങിയ ശേഷം പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റുമുണ്ടാകുന്ന നിലയുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. പോലീസുകാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. നിലവിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.

The High Court has warned that superior officers who do not take action against police officers who behave badly are also guilty



 



LEAVE A REPLY

Security code:

COMMENTS

Be the first to comment