visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , K Surendran , K Sudhakaran
Pinarayi Vijayan , K Surendran , K SudhakaranPhoto Credit : Siju Kuriyedam Sreekumar

അസംതൃപ്തരെ തേടി രാഷ്ട്രീയ കേരളം; ആരൊക്കെ യുഡിഎഫിൽ എത്തും? സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നണി മാറ്റ ചർച്ചകൾ വീണ്ടും സജീവമാകുമ്പോൾ

By - Siju Kuriyedam Sreekumar -- Tuesday, July 26, 2022 , 08:11 PM
തിരുവനന്തപുരം: എൽ ഡി എഫി ലെ അസംതൃപ്തരെ യു ഡി എഫിലേക്ക് കൊണ്ടുവരുമെന്ന ചിന്തൻ ശിബിരൻ തീരുമാനത്തെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ മുന്നണി മാറ്റ ചർച്ചകൾ വീണ്ടും തുടക്കമായി. കേരള കോൺ​ഗ്രസ്(എം) നെ മുന്നണിയിൽ തിരികെ കൊണ്ടുവരുമെന്ന കോൺ​ഗ്രസ് പ്രമേയത്തോട് വിയോജിപ്പ് അറിയിച്ച് കേരള കോൺഗ്രസ് (ജോസഫ്) രം​ഗത്തെത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു. അതേസമയം മുന്നണി വിപുലീകരണത്തിൽ മുഖ്യകക്ഷിയായ കോൺഗ്രസാണ് വ്യക്തത വരുത്തേണ്ടതെന്നു മുസ്ലിം ലീഗ് പ്രതികരിച്ചു. യുഡിഎഫിന്റെ മോഹങ്ങൾ സിപിഎമ്മും സിപിഐയും തള്ളി.

തീവ്ര വലതുനയം പിന്തുടരുന്ന എൽഡിഎഫിൽ, ഇടതുസ്വഭാവമുള്ള കക്ഷികൾക്ക് അധികകാലം തുടരാൻ കഴിയില്ലെന്നും അവർ മുന്നണി വിട്ടാൽ സ്വാഗതം ചെയ്യുമെന്നുമുള്ള ചിന്തൻ ശിബിര പ്രഖ്യാപനമാണ് സമ്മിശ്ര പ്രതികരണങ്ങൾക്കു വഴിതുറന്നത്. എന്നാൽ, പ്രഖ്യാപനം ഏതെങ്കിലും കക്ഷിയുടെ പെട്ടെന്നുള്ള വരവ് ഉദ്ദേശിച്ചല്ലെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്.

പുറത്ത് ഉദാരവൽക്കരണ നയങ്ങളെ എതിർക്കുകയും അകത്ത് മസാല ബോണ്ട് പോലെ പരിഷ്കരണ പാതയെ പുൽകുകയും സിൽവർലൈനിനായി വാദിക്കുകയും ചെയ്യുന്ന പിണറായി ലൈനിനോട് യഥാർഥ ഇടതു സഹയാത്രികർ അകലുന്നുവെന്ന വിലയിരുത്തലാണ് ശിബിരത്തിലുണ്ടായത്.

സിപിഐ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ ഉയരുന്ന വിമർശനങ്ങൾവരെ ഇതിനു കാരണമായി. കേരള കോൺഗ്രസിനെ (എം) തിരിച്ചെത്തിക്കാൻ ശ്രമിക്കണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തിയാർജിക്കണമെന്ന അഭിപ്രായമാണുണ്ടായത്.

ദൗർബല്യങ്ങൾ അകന്ന് മുന്നണി അധികാരത്തിലേക്കു തിരിച്ചുവരികയാണെന്ന സൂചന വന്നാൽ, വിട്ടുപോയവരെല്ലാം തിരിച്ചുവരാൻ സന്നദ്ധമാകും. വ്യക്തികൾ, ഗ്രൂപ്പുകൾ, സംഘടനകൾ തുടങ്ങിയവയെ അതിനു മുൻപായി ആകർഷിക്കും. ഇപ്പോൾ ഇടതു മുന്നണിയോടു ചേർന്നുനിൽക്കുന്നവർക്ക് അതിൽ മുൻഗണന നൽകുമെന്നും നേതൃത്വം വിശദീകരിച്ചു.

മോഹങ്ങളുമായി എൻഡിഎയും

യുഡിഎഫ്, എൽഡിഎഫ് നേതൃത്വങ്ങളോട് അതൃപ്തിയും മുന്നണികളുടെ സമീപനത്തിൽ വിയോജിപ്പുമുള്ള ചില നേതാക്കളെയും പാർട്ടികളെയും ലക്ഷ്യമിട്ട് ബിജെപിയും നീക്കം ആരംഭിച്ചതായി അഭ്യൂഹം. ഒരു എംഎൽഎയെ സമീപിച്ചെന്നും പറയപ്പെടുന്നു. ക്രൈസ്തവ വോട്ടുകൾ കൂടി ഉന്നം വച്ചുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ ശ്രമങ്ങൾ വിലയിരുത്തപ്പെടുന്നത്.

എൽഡിഎഫിൽനിന്ന് ഒരാളെപ്പോലും യുഡിഎഫിനു കിട്ടില്ല. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കണ്ട് ആരെങ്കിലും പോകുമോ ? ആർഎസ്എസ് നടത്തിവന്നതാണ് ചിന്തൻശിബിരം. ഇനി അവർ നടത്തുന്ന ബൈഠക്കും നടത്തും’ – ഇ.പി.ജയരാജൻ (എൽഡിഎഫ് കൺവീനർ)

ആഗ്രഹങ്ങൾക്ക് ലൈസൻസ് ആവശ്യമില്ല. സിപിഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും നിലവിൽ എൽഡിഎഫിലില്ല. സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിൽ പാർട്ടിക്കെതിരെയല്ലാതെ അയൽപക്കക്കാർക്കെതിരെ വിമർശിക്കാൻ പറ്റുമോ ?’ – കാനം രാജേന്ദ്രൻ (സിപിഐ സംസ്ഥാന സെക്രട്ടറി)

യുഡിഎഫ് വിപുലീകരണം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. കോൺഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായം മാത്രമാണ്. യുഡിഎഫ് വിട്ടുപോയവരെയല്ല, ഇടതു മുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തത്.’ – പി.ജെ.ജോസഫ് (കേരള കോൺഗ്രസ് ചെയർമാൻ)

BJP and congress in search of disaffected people from LDF

 



LEAVE A REPLY

Security code:

COMMENTS

Be the first to comment