visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
LDF , UDF , BJP

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻ‌തൂക്കം; യുഡിഎഫ് – 9, എൽഡിഎഫ് – 10, ബിജെപി – 1

By - Siju Kuriyedam Sreekumar -- Friday, July 22, 2022 , 01:12 PM
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌ .. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെടുപ്പിൽ 72. 98 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ് വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി. കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്ഥാനാര്‍ഥിയായ എന്‍ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

എല്‍ഡിഎഫ് -701, യുഡിഎഫ് – 234, ബി ജെ പി -72 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ ലഭിച്ചത്. സിപിഐ എം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.


തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

കാഞ്ഞങ്ങാട് നഗരഭയിലെ (വാര്‍ഡ് നമ്പര്‍ 11)തോയമ്മല്‍ വാര്‍ഡിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എന്‍ ഇന്ദിര വിജയിച്ചു.

കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എ.എല്‍.പി സ്‌കൂള്‍ കള്ളാറില്‍ നടത്തിയ വോട്ടെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡ് പള്ളിപ്പുഴയിലേക്ക് ജി.ഡബ്ല്യു.എല്‍.പി.എസ് പള്ളിപ്പുഴയില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ അബാസ് വിജയിച്ചു.

ബദിയടുക്ക പഞ്ചായത്ത് 14-ാം വാര്‍ഡ് പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശ്യാമപ്രസാദ് വിജയിച്ചു. കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് അനില്‍കുമാര്‍ വിജയിച്ചു

പള്ളിക്കര പഞ്ചായത്ത് 19-ാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സമീറ അബാസ് (ഐയുഎം എല്‍ )വിജയിച്ചു. 831 വോട്ടുകള്‍ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാര്‍ത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.

കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐ (എം) സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. LDF ന് 791 വോട്ടും യു ഡി എഫ് സ്ഥാനാർഥി അഡ്വ: അഖില പുതിയോട്ടിലിന് 343 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി ബിൻസി ഷാജിക്ക് . 209 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എയിരുന്നു. മുൻ തെരഞ്ഞെടുപ്പിൽ BJP ക്ക് ലഭിച്ച 346 വോട്ടാണ് 209 ആയി കുറഞ്ഞത്.

കൊല്ലത്തെ ചവറ, ഇളമ്പള്ളൂർ പഞ്ചായത്തുകളിലെ വാർഡുകൾ യുഡിഎഫും ബിജെപിയും നിലനിർത്തി. കൊറ്റൻകുളങ്ങര വാർഡിൽ യുഡിഎഫ് സഖ്യകക്ഷിയായ ആർഎസ്പിയുടെ സ്ഥാനാ‍ർത്ഥി അംബികദേവി 123 വോട്ടുകൾക്ക് വിജയിച്ചു. ഇളമ്പള്ളൂർ പഞ്ചായത്ത് ആലുംമൂട് വാർഡിൽ ബിജെപി സ്ഥാനാർത്ഥി ശ്രീജിത്ത് ജെ 22 വോട്ടുകൾക്ക് ജയിച്ചു.

അതേസമയം,ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 8, യുഡിഎഫ് 6 ,ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

Kerala By election result 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment