visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Krishna Prasad , Jayasurya
Krishna Prasad , JayasuryaPhoto Credit : Photo from IMDB Movie Post

ഉത്തരേന്ത്യയിലെ കർഷകരുടെ കണ്ണീർ മാത്രം കാണുന്ന സഖാക്കളുടെ വ്യാജ കർഷക സ്നേഹം തുറന്നുകാട്ടിയ ജയസൂര്യയ്ക്കും കൃഷ്ണ പ്രസാദിനും നേരെ സൈബർ ആക്രമണം

By - Siju Kuriyedath Sreekumar -- Thursday, August 31, 2023 , 04:29 PM
സത്യം പറഞ്ഞാൽ അല്ലെങ്കിൽ ഇടതു പക്ഷത്തെ എതിർത്താൽ അല്ലെങ്കിൽ ഇടതുപക്ഷ്ത്തിന്റെ തെറ്റുകളെ ചൂണ്ടി കാണിച്ചാൽ അപ്പോൾ  കിട്ടും കേരളത്തിൽ സംഘി ചാപ്പ . പിന്നെ വളഞ്ഞിട്ടു ആക്രമിക്കാൻ കുറെ അണികളും ന്യായികരണക്കാരും കൂടെ കൂടാൻ കുറെ തീവ്ര മതക്കാരും കോൺഗ്രസ്സും ഉണ്ടാകും . നെഹ്‌റുവിനെ ഏറ്റവും അതികം എതിർത്തിരുന്ന ഇടതുപക്ഷം ഇപ്പോൾ  കോൺഗ്രസ്സിനേക്കാളും കൂടുതൽ നെഹ്‌റുവിനെ സ്നേഹിക്കുന്നതിനുള്ള ഒരു പ്രത്യുപകാരം ആണ് കോൺഗ്രസ്സിന്റെ വക . കൂടാതെ ഒറ്റയ്ക്ക് നിന്നാൽ ബിജെപി യുടെ ഒരു രോമം പോലും ഇളക്കാൻ പറ്റില്ല എന്നതിനാൽ കുറഞ്ഞപക്ഷം ഒരു രോമം എങ്കിലും എടുക്കാൻ എല്ലാവരും കൂടെ ഒരു പുതിയ I.N.D.I.A  ഉണ്ടാക്കി നിൽക്കുന്നു  . 

കാര്യത്തിലേക്കു കടക്കാം 

കർഷകർ  പണിയെടുത്തു നെല്ല്‌ ഉത്പാദിപ്പിച്ചു സർക്കാർ സംഭരണകേന്ദ്രത്തിൽ  എത്തിച്ചാൽ കൊടുക്കുന്നത് പൈസ അല്ല ഒരു രസീതും ആ രസീത് വച്ച്  കർഷകർക്ക്  പണം ബാങ്കിൽ നിന്ന് എടുക്കാം. ഇത് വരെ എല്ലാം ഓക്കേ ആണ് .പക്ഷെ ഇനി  ആണ് ചതി തുടങ്ങുന്നത് സർക്കാർ ബാങ്കിന് പണം കൊടുത്തില്ല എങ്കിൽ അത് കർഷകരിൽ നിന്ന് ഈടാക്കാൻ വേണ്ടി ലോൺ ആയിട്ട് ആണ് ബാങ്ക് ഈ തുക തരുന്നത് അതിനു വേണ്ട കടലാസുകളിൽ കര്ഷകരെകൊണ്ട് ഒപ്പിടിക്കുന്നും ഉണ്ട് .  എത്ര മനോഹരമായ കർഷക സ്നേഹം കൊതി ആകുന്നു കേട്ടിട്ട് . അപ്പോൾ സർക്കാർ പൈസ കൊടുത്തില്ല എങ്കിൽ ലോണിന് പലിശയും കൊടുക്കണം കർഷകർ. കൈയിലെ പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ ആയി കർഷകർ.   
കേരള സർക്കാരിന് ഏറ്റവും നല്ലത് ഉത്തർപ്രദേശിലെ മുഖത്തടി നാടകം പോലെ നമുക്ക് ഒരു ബന്ധവും ഇല്ലാത്ത കേസുകളിൽ തലവെക്കുന്നത് തന്നെ . സ്പോണ്സർഷിപ്പും .കേരളത്തിൽ തുടർഭരണം ഉറപ്പിച്ചാൽ  അടിപൊളി ആകും കേരളത്തിന്റെ അവസ്ഥ. പക്ഷെ ഞാൻ പ്രാർത്ഥിക്കുന്നതു കേരളത്തിൽ തുടർഭരണം വരണം എന്ന് തന്നെ ആണ് . കാരണം അല്ലെങ്കിൽ ഇവർ ഉണ്ടാക്കിവച്ച സാമ്പത്തിക ഭാരം ഏറ്റെടുക്കേണ്ടി വരുക ഇനി വരുന്ന സർക്കാർ ആകും അന്ന് ഇടതു അണികൾ സെക്രട്ടറിയേറ്റ് പടിക്കൽ കക്കൂസ്  സമരവും ഒക്കെ ആയി ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കും നാണമില്ലാത്ത അണികൾ. 

ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനും നേരെ സൈബർ ആക്രമണം 

ഇതെല്ലാം നമ്മൾ അറിയാൻ കാരണം ജയസൂര്യയും കൃഷ്‌ണ പ്രസാദും ആണ് . ഇനി രണ്ടാളുടെയും  കാര്യം ഗോവിന്ദ ആണ് . ഇടതു സൈബർ ആക്രമണവും സംഘി ചാപ്പയും , വളഞ്ഞിട്ടു ഉള്ള ആക്രമണവും , അവരുടെ മൂവിക്കും സീരിയലുകൾക്കും ഉള്ള ഉപരോധവും എല്ലാം ഇനി കാണാം. ജയസൂര്യയുടെ പോസ്റ്റുകൾക്കും ഫേസ്ബുക് അക്കൗണ്ടിനും നേരെ ഇപ്പോൾ സൈബർ സഖാക്കളുടെ ആക്രമണം ശക്തമായി ഇരിക്കുകയാണ് . പറഞ്ഞത് സത്യമാണോ എന്ന് പോലും നോക്കാതെ പാർട്ടിയോടുള്ള അന്തമായ സ്നേഹം മൂലം ആരെയും കടന്നാക്രമിക്കുന്ന രീതി ആണ് പൊതുവെ അണികൾക്ക്  ഉള്ളത് . പാർട്ടിക്ക് എതിരാകുന്നവർക്കു എതിരെ അല്ലെങ്കിൽ പാർട്ടിയെ ചോദ്യം ചെയ്യുന്നവരെ അല്ലെങ്കിൽ പാർട്ടിയെ സമ്മർദ്ദത്തിൽ ആകുന്നവർക്കു എതിരെ   സൈബർ ആക്രമണം അഴിച്ചു വിട്ടു പ്രതിരോധം സൃഷ്ട്ടിച്ചു ഒറ്റപ്പെടുത്തുക എന്നതാണ് ഇടതു നയം. അസഭ്യവര്ഷങ്ങളും നടത്താൻ ഒരു മടിയും ഇല്ല എന്നതും വളരെ വേദനാജനകം ആണ്. അതും വീട്ടിലുള്ള കുട്ടികൾക്കുവരെ നേരിടേണ്ടി വരും എന്നത് നമ്മൾ മുൻ സംഭവങ്ങളിൽ കണ്ടതാണ്. 

Krishna Prasad
Krishna PrasadPhoto Credit : Photo from IMDB



ഇനി ഇതിലെ കണക്കുകൾ നോക്കാം. 

കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി  കേരളത്തിൽ  കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ തുക കേരള സർക്കാരിന്റെ സ്ഥാപനമായ  സപ്ലൈകോ നൽകുന്നത് ഒരു പ്രത്യേക രീതിയിലാണ്. എടുക്കുന്ന  നെല്ലിന്റെ അളവ് രേഖപ്പെടുത്തിയ ശേഷം കൊടുക്കാനുള്ള പൈസ കാണിക്കുന്ന  ഒരു രസീതാണ് കർഷകർക്ക് നൽകുക. ഈ രസീതുമായി കർഷകർ ദേശസാത്കൃത ബാങ്കുകളിൽ ചെല്ലണം അവിടുന്നാണ് കാശു കിട്ടുക. സപ്ലൈകോയുടെ അനുമതി പത്രവും കൊണ്ട് ബാങ്കില്‍ ചെല്ലുന്ന കര്‍ഷകന് ഈ കാശു കിട്ടുന്നതിന് മുന്നേ ബാങ്കില്‍ കുറച്ചു കലാപരിപാടികൾ ഉണ്ട് . നെല്ലിന്റെ കാശു തരുന്നതിനുള്ള നടപടിക്രമം എന്നൊക്കെ പറഞ്ഞു ബാങ്കുകൾ കർഷകരുടെ കയ്യിൽ നിന്ന്  കുറച്ചു പേപ്പർ ഒപ്പിട്ടു വാങ്ങുമത്രേ. പാവം കർഷകർ സർക്കാരല്ല പറയുന്നത് തരുന്നത് അതിനാൽ കൂടുതലായി ഒന്നും വായിച്ചു നോക്കാറില്ല. 

ഇനി എന്താണ്  ആ പേപ്പറിൽ എന്ന് നോക്കാം 

സർക്കാർ ഏറ്റെടുത്ത നെല്ലിന്റെ തുക കാണിച്ചു സപ്ലൈ കോ നൽകുന്ന  രസീതിനു ബാങ്കുകൾ  കർഷകർക്ക് നൽകുന്ന തുക സപ്ലൈകോ തന്നില്ലേൽ ഈ തുക കർഷകന്റെ പേരിൽ വായ്‌പയായി ബാങ്കിൽ കാണിക്കും എന്നാണാ കടലാസിൽ ബാങ്കുകൾ എഴുതി പിടിപ്പിച്ചിരിക്കുന്നത്. അതായത് സ്വന്തം ആയി അദ്വാനിച്ചു ഉണ്ടാക്കിയ  നെല്ലിന്റെ കാശു ബാങ്ക് ലോണായി കർഷകൻ വാങ്ങണം എന്ന് സാരം . ഈ കാശു ബാങ്കിന് സപ്ലൈകോ നൽകിയില്ലേൽ പലിശയടക്കം അത് കർഷകർ തിരിച്ചടക്കുകയും വേണം. ഇല്ലേൽ ബാങ്കിന്റെ നടപടികൾ കർഷകൻ നേരിടേണ്ടി വരും എന്നാണ് അതിൽ കാണിച്ചിരിക്കുന്നത് .

എന്നാൽ  ഇപ്പോൾ രസീതുമായി ചെന്നാലും  ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ തുക നൽകുന്നില്ല  എന്നതാണ് നിലവിലെ കർഷകർ നേരിടുന്ന മറ്റൊരുവെല്ലുവിളി . അതിന്റെ കാരണമോ കർഷകർക്ക് പണം നൽകിയ വകയിൽ സർക്കാർ വിവിധ ബാങ്കുകൾക്ക് വരുത്തിയ കുടിശ്ശിക 1450 കോടി രൂപയ്ക്കു മുകളിൽ ആയി  . ഏകദേശം 2000 കോടിയിലേറെ രൂപയാണ് ഒരു വർഷം നെല്ലിന്റെ വിലയായി സപ്ലൈകോ കർഷകർക്കു നൽകുന്നത് എന്നാണു കണക്കു . കൊടുക്കാനുള്ള തുക സപ്ലെ കോ കൊടുക്കാത്തതിനാൽ കർഷകർക്ക്  തുക നൽകുന്നത് ബാങ്കുകൾ  നിർത്തി എന്ന് മാത്രമല്ല, ലോൺ വ്യവസ്ഥയിൽ കഴിഞ്ഞ വർഷം ലഭ്യമാക്കിയ തുകയും അതിന്റെ പലിശയും തിരിച്ചടക്കണമെന്നാവശ്യപ്പെട്ടു കർഷകർക്ക് ജപ്‌തി നോട്ടീസും ബാങ്കുകള്‍ അയച്ചു തുടങ്ങി. 

നിങ്ങൾ  എടുത്ത കാർഷിക വായ്‌പ തിരിച്ചടക്കേണ്ട സമയം കഴിഞ്ഞുവെന്നും എത്രയും വേഗം വായ്‌പ തിരിച്ചടക്കണമെന്നും കാണിച്ച് ബാങ്കിൽ നിന്നും ഒരു മുൻ ഡെപ്യൂട്ടി കളക്‌ടരായിരുന്ന കർഷകന് കത്ത് വന്ന വിവരം അദ്ദേഹം പങ്കു വെച്ചത് ഈയടുത്ത് നമ്മൾ എല്ലാവരും കേട്ടതാണല്ലോ. 

ഇനി എന്ത് കൊണ്ടാണ് സപ്ലൈകോ ബാങ്കുകള്‍ക്ക് തുക നൽകുന്നില്ല എന്ന് നോക്കാം 

കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ലഭിക്കാഞ്ഞിട്ടാണോ സപ്ലൈകോ ബാങ്കുകള്‍ക്ക്  പൈസ കൊടുക്കാത്തത് ?.  ഒരു കിലോ നെല്ലിന്  28.20 രൂപയ്ക്കാണ് 2022-23 ൽ സപ്ലൈകോ കർഷകരിൽ നിന്നും സംഭരിച്ചത്. ഇതിൽ കേന്ദ്ര വിഹിതം എന്നത് 20.40 രൂപയാണ്. ബാക്കിയുള്ള 7.80 രൂപയാണ് സംസ്ഥാന സർക്കാർ നൽകേണ്ടത്. അതായത് നെല്ല് സംഭരണത്തിനുള്ള 72 ശതമാനവും നൽകുന്നത് കേന്ദ്രമാണ് എന്ന് സാരം. ഇക്കഴിഞ്ഞ ജൂണിൽ സപ്ലൈകോക്ക് നൽകാനുള്ള 220 കോടി രൂപ കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്ന് അറിഞ്ഞിരുന്നു . നെല്ല് സംഭരണവുമായി സംസ്ഥാനം സമർപ്പിച്ച രേഖയിലെ പിഴവാണ് ഈ താത്കാലിക മരവിപ്പിന്റെ കാരണം എന്നാണു അറിയാൻ കഴിഞ്ഞത്. ഈ പിഴവ് തിരുത്തി വീണ്ടും രേഖ സമർപ്പിച്ചു എന്ന് കേരള സർക്കാർ പറഞ്ഞിരുന്നു . ഓണത്തിന് ശേഷം 220 കോടി രൂപ വായ്‌പയായി നൽകുമെന്ന് ബാങ്കുകളുടെ കൺസോർഷ്യം പറഞ്ഞിരുന്നു. അപ്പോൾ ആ 220 കോടിയല്ലാതെ വേറെ എന്തെങ്കിലും  വിഹിതം നെല്ല് സംഭരണത്തില്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കാൻ ഉണ്ടോ ? ഉണ്ടെങ്കിൽ എത്രയാണ് എന്നതാണ് അടുത്ത ചോദ്യം . 70% വിഹിതം നൽകുന്ന കേന്ദ്രം നൽകാനുള്ളത് 220 കോടി മാത്രമാണ് എന്ന് കേരളവും സമ്മതിച്ചിട്ടുള്ളതും അത് ചില റിപ്പോർട്ട് നൽകാത്തതിനാൽ ആയിരുന്നു എന്നും അത് പരിഹരിച്ചു എന്നും പറയുന്നുണ്ട് . അപ്പോൾ  കർഷകർക്ക്  നൽകിയ വകയിൽ കഴിഞ്ഞ വർഷത്തെയടക്കം ബാങ്കുകൾക്ക് നൽകാനുള്ള ആയിരത്തി അഞ്ഞൂറ് കോടിക്കടുത്തു കടം സപ്ലൈകോക്ക് എങ്ങനെയുണ്ടായി എന്നതാണ് അടുത്ത ചോദ്യം. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോക്ക് നല്‍കാറില്ല എന്നല്ലേ ? . പാവം കർഷകരെ പറ്റിച്ചു കേന്ദ്രം തരുന്ന  ആ പൈസയും വക മാറ്റി ചിലവാക്കി. 40 കാറിന്റെ അകമ്പടിക്കും,  ഒരാവശ്യവും ഇല്ലാതെ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്തു വക്കാനും ഒക്കെ പൈസ വേണ്ടേ . കൂടാതെ മന്ത്രിമാർക്കും അവരുടെ കൂടെ ഉള്ള കിങ്കരന്മാർക്കും  ഓരോ രണ്ടു കൊല്ലം കഴിയുമ്പോൾ കൊടുക്കാൻ പെൻഷനുള്ള പണവും വേണ്ടേ . ചിന്തിക്കു ജനങ്ങളെ, നിങ്ങൾ ഇനിയും ചിന്തിച്ചില്ല എങ്കിൽ കേരളം ഒരിക്കലും നിവർന്നു നില്ക്കാൻ പറ്റാത്ത അത്ര  വലിയ കടക്കെണിയിൽ ആകും ചെന്ന് വീഴുക. 



LEAVE A REPLY

Security code:

COMMENTS

Be the first to comment